TRENDING:

90 വയസ് വരെ ജീവിച്ചാൽ.. 32 കാരന്റെ റിട്ടയർമെന്റ് പ്ലാനിനെക്കുറിച്ചുള്ള പോസ്റ്റ് വൈറൽ‌

Last Updated:

ഇതിൽ ഇയാൾ തന്റെ ആയുർദൈർഘ്യത്തെക്കുറിച്ച് പ്രത്യേകം പരാമർശിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ പലരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്വന്തം റിട്ടയർമെന്റ് പ്ലാനിനെക്കുറിച്ച് 32 കാരൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് വൈറലാകുന്നു. തന്റെ റിട്ടയർമെന്റ് പ്ലാനിനെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അടങ്ങുന്ന കുറിപ്പിന്റെ ചിത്രം സഹിതമാണ് ഇയാൾ വിശദീകരിച്ചിരിക്കുന്നത്. ഇതിൽ തന്റെ ആയുർദൈർഘ്യത്തെക്കുറിച്ച് പ്രത്യേകം പരാമർശിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ പലരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്.
വൈറൽ പോസ്റ്റ്
വൈറൽ പോസ്റ്റ്
advertisement

തന്റെ ആയുർദൈർഘ്യം 90 വയസ് ആയിരിക്കും എന്നാണ് റിട്ടയർമെന്റ് പ്ലാനിൽ 32 കാരൻ പറയുന്നത്. റിട്ടയർമെന്റിന് മുമ്പുള്ള റിട്ടേണുകളുടെ നിരക്ക് മുതൽ റിട്ടയർമെന്റ് കോർപ്പസിൽ പ്രതീക്ഷിക്കുന്ന വരുമാനം വരെയുള്ള എല്ലാ കാര്യങ്ങളും ഇതിൽ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. തന്റെ ലംപ്‌സം നിക്ഷേപവും (ഒറ്റയടിക്ക് മുഴുവന്‍ തുകയും നിക്ഷേപിക്കുന്നത്) എസ്ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ്) പ്ലാന്‍ തുടങ്ങിയ കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏതായാലും ഈ വൈറൽ പോസ്റ്റ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ‍ക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. പലരും തങ്ങളുടെ റിട്ടയർമെന്റ് പദ്ധതികളെക്കുറിച്ച് പുനർവിചിന്തനം ചെയ്യുന്നുമുണ്ട്. “നിങ്ങൾക്ക് കുട്ടികളുണ്ടെങ്കിലോ അല്ലെങ്കിൽ കുട്ടികളെ വേണമെന്ന് ആ​ഗ്രഹിക്കുന്നുണ്ടെങ്കിലോ, അവരുടെ സ്കൂൾ ഫീസ് വിദ്യാഭ്യാസ രം​ഗത്തെ വർധിച്ച ചെലുകൾ, വാക്സിനുകൾ, ജന്മദിന പാർട്ടികൾ.. അങ്ങനെ എല്ലാ ചെലവുകളും മാറ്റിനിർത്തിയേ ഈ പ്ലാൻ ഉണ്ടാക്കാനാകൂ” , എന്നാണ് ഒരാളുടെ കമന്റ്.

advertisement

Someone riddle me this retirement plan

by u/TimeVendor in IndianStreetBets

”ഈ കണക്കുകളൊക്കെ നന്നായിട്ടുണ്ട്. എന്നാൽ എനിക്ക് ചില സംശയങ്ങൾ ഉണ്ട്. സ്ഥിര നിക്ഷേപമോ ബോണ്ടോ അല്ലാത്തവയുടെ റിട്ടേണുകൾ പ്രവചിക്കാൻ കഴിയില്ല. ഭാവിയിലെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള ഇത്തരം പ്രസ്താവനകളെല്ലാം ഊഹാപോഹമായിട്ടാണ് കണക്കാക്കേണ്ടത്, ഒരു ഗ്യാരണ്ടിയായിട്ടല്ല. അടുത്തതായി, ആരോഗ്യപ്രശ്നങ്ങളും മറ്റ് മുൻകൂട്ടി കാണാൻ പറ്റാത്ത അപകടങ്ങളും സംബന്ധിച്ച വ്യവസ്ഥകളൊന്നും ഇതിൽ ഞാൻ കാണുന്നില്ല. പ്രായം കൂടുന്തോറും അതിനുള്ള സാധ്യത വർദ്ധിക്കുകയാണ് ചെയ്യുന്നത്. കുട്ടികൾ, അവധിക്കാലം, വീട്, വാഹനം വാങ്ങുന്നത് എന്നിവയെക്കുറിച്ചൊക്കെ ഇതിൽ പറയുന്നുണ്ടോ? അടിസ്ഥാന ചെലവുകള്‍ക്ക് ശേഷം ബാക്കിവരുന്ന വരുമാനം എവിടെ?” എന്നാണ് മറ്റൊരാളുടെ സംശയം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A Reddit post by a man getting attention for a weird retirement plan. 32-year-old man devised retirement plan if he lives till 90 years of age

മലയാളം വാർത്തകൾ/ വാർത്ത/Life/
90 വയസ് വരെ ജീവിച്ചാൽ.. 32 കാരന്റെ റിട്ടയർമെന്റ് പ്ലാനിനെക്കുറിച്ചുള്ള പോസ്റ്റ് വൈറൽ‌
Open in App
Home
Video
Impact Shorts
Web Stories