കാരണം കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്ന (Breastfeeding) അമ്മമാർക്ക് അവരുടെ ജോലിയും കുഞ്ഞിന്റെ പരിപാലനവും ഒരുമിച്ച് കൊണ്ട് പോകാൻ കഴിയുമോ എന്നുള്ള വ്യാകുലത അവരെ അലട്ടിയേക്കാം. കുഞ്ഞിന്റെ ക്ഷേമത്തിനും ആരോഗ്യകരമായ വളർച്ചയ്ക്കും മുലപ്പാൽ അത്യന്താപേക്ഷിതമാണ്. കുട്ടികളുടെ ശാരീരികവും വൈജ്ഞാനികവുമായ വികാസത്തിന് അമ്മയുടെ പാൽ നൽകുക തന്നെ വേണം.
advertisement
ആദ്യത്തെ ആറുമാസം നവജാതശിശുവിന് മുലപ്പാൽ നൽകേണ്ടത് വളരെ പ്രധാനമാണ്. കുഞ്ഞുങ്ങൾക്ക് ശരിയായ പോഷകമൂല്യങ്ങൾ നൽകുന്നതിനായി അമ്മമാർ കുറഞ്ഞത് രണ്ട് വർഷമെങ്കിലും മുലയൂട്ടണം. അമ്മയുടെ പാൽ കുടിക്കുന്നതിലൂടെ ഭാവിയിൽ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ആൻറിബയോട്ടിക്കുകൾ കുഞ്ഞിന് ലഭിക്കും.
മുലയൂട്ടുന്ന അമ്മമാർ ജോലി സ്ഥലങ്ങളിലേക്ക് പോകുമ്പോൾ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുക എന്നുള്ളത് അവരെ സംബന്ധിച്ച് വലിയൊരു പ്രശ്നം തന്നെയാണ്. കുഞ്ഞിന് ശരിയായ പോഷകാഹാരം നൽകാൻ മുലയൂട്ടുക തന്നെ വേണം. ഈ സാഹചര്യത്തിൽ ജോലിക്കു പോകുന്ന അമ്മമാർക്ക് തങ്ങളുടെ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ സഹായിക്കുന്ന ലളിതമായ ചില വഴികൾ പരിചയപ്പെടാം.
നല്ല നിലവാരമുള്ള ബ്രെസ്റ്റ് പമ്പ് വാങ്ങുക
ആറ് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുക തന്നെ വേണം. അമ്മമാർ ജോലിക്കായി പുറത്തു പോകുമ്പോൾ കുഞ്ഞുങ്ങൾക്ക് പാൽ നൽകാനുള്ള എളുപ്പ മാർഗം ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് പിഴിഞ്ഞെടുത്ത പാൽ കുഞ്ഞുങ്ങൾക്ക് നൽകുക എന്നുള്ളതാണ്. മുലപ്പാൽ പിഴിഞ്ഞെടുക്കുന്നതിലൂടെ സ്തനാർബുദം, സെർവിക്കൽ ക്യാൻസർ തുടങ്ങിയ നിരവധി രോഗങ്ങളെ തടയാനും നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് കൃത്യസമയത്ത് പാൽ നൽകാനും സാധിക്കും.
READ ALSO-Mastitis | സ്തനങ്ങളിലെ അതികഠിനമായ വേദന; മുലയൂട്ടുന്ന അമ്മമാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ജോലിക്കു പോകുന്ന അമ്മമാരുടെ അഭാവത്തിൽ ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് പിഴിഞ്ഞെടുത്ത പാൽ ഒരു സ്പൂൺ ഉപയോഗിച്ച് കുഞ്ഞിന് നല്കാൻ മറ്റുള്ളവരോട് ആവശ്യപ്പെടുക. നല്ല നിലവാരമുള്ള ബ്രെസ്റ്റ് പമ്പ് ഒരു തുള്ളി പാലുപോലും കളയാതെ നിങ്ങളുടെ കുഞ്ഞിന് നല്കാൻ സഹായിക്കുന്നു. ഉപയോഗിക്കുന്നതിനു മുൻപ് പമ്പ് അണുവിമുക്തമാക്കാൻ ശ്രദ്ധിക്കണം. തുടർന്ന് പാൽ പിഴിഞ്ഞെടുത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കുക. കുഞ്ഞിന് ഭക്ഷണം നൽകാൻ ഫീഡിംഗ് ബോട്ടിലുകൾ ഉപയോഗിക്കാതെ ഇരിക്കുക കാരണം ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് അപകടമുണ്ടാക്കും.
കുഞ്ഞിനെ ജോലി സ്ഥലങ്ങളിലേക്ക് ഒപ്പം കൂട്ടുക
അമ്മമാർ ജോലി ചെയ്യുന്ന ഇടം ശിശുസൗഹൃദമായ അന്തരീക്ഷമാണെങ്കിൽ കുഞ്ഞിനെയും ഒപ്പം കൊണ്ടുവരാൻ അനുവാദം ചോദിക്കുക. കുഞ്ഞുണ്ടായി ആദ്യത്തെ കുറച്ചു മാസങ്ങൾ ആണെങ്കിൽ കുഞ്ഞിന് വേണ്ട സൗകര്യങ്ങൾ ഓഫീസിൽ ചെയ്തു നല്കാൻ നിങ്ങൾക്ക് ആവശ്യപ്പെടാം. ഇതിലൂടെ നിങ്ങളുടെ ജോലികൾ ചെയ്യുന്നതിനൊപ്പം കുഞ്ഞിനെ മുലയൂട്ടാനും നിങ്ങൾക്ക് സാധിക്കും.
മുലയൂട്ടൽ സമയക്രമം മാറ്റാൻ ശ്രമിക്കുക
ജോലിയിൽ തിരികെ പ്രവേശിക്കുന്നതിന് കുറിച്ച് നിങ്ങൾക്ക് മുൻകൂട്ടി അറിയാമെങ്കിൽ കുഞ്ഞിന് മുലയൂട്ടുന്ന സമയക്രമം പുനഃക്രമീകരിക്കാൻ നിങ്ങൾക്ക് ശ്രമിക്കാം. അതായത് നേരത്തെ മുലയൂട്ടൽ ആരംഭിക്കുക, ജോലിക്ക് പോകുന്നതിന് തൊട്ടുമുമ്പ് പാൽ നൽകുക, ഉച്ചയ്ക്ക് എത്താൻ കഴിയുമെങ്കിൽ വീട്ടിൽ എത്തി പാൽ നൽകുക, തുടർന്ന് വൈകിട്ട് വീട്ടിലേക്ക് മടങ്ങിയതിന് ശേഷം മുലയൂട്ടാം. ഇങ്ങനെ കുഞ്ഞിനെ നേരത്തെ ശീലിപ്പിച്ചാൽ അതുമായി പൊരുത്തപ്പെടാൻ കുഞ്ഞിന് സാധിക്കും.
സഹായിക്കാൻ ആവശ്യപ്പെടുക
ഒരു കുഞ്ഞിനെ പരിപാലിക്കുക എന്നത് ഒരിക്കലും ഒരു വ്യക്തിയുടെ അതായത് അമ്മയുടെ മാത്രം ജോലിയോ ഉത്തരവാദിത്തമോ അല്ല. നിങ്ങളുടെ അഭാവത്തിൽ കുഞ്ഞിനെ പരിപാലിക്കാൻ ഭർത്താവിന്റെയും നിങ്ങളുടെ അമ്മയുടെയും ഭർത്താവിന്റെ അമ്മയുടെയും നിങ്ങളുടെ ചുറ്റുമുള്ള മറ്റുള്ളവരുടെയും സഹായം സ്വീകരിക്കുക.
