TRENDING:

World Brain Tumor Day 2021 | ബ്രയിൻ ട്യൂമർ, രോഗ ലക്ഷണങ്ങൾ, ചികിത്സ, അറിയേണ്ടതെല്ലാം

Last Updated:

നാഡി പരിശോധനകൾ (നാഡി ഘടന, കാഴ്ച, കേൾവി, ബാലൻസ്) ആണ് ഇതിൽ പ്രധാനം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബ്രയിൻ ട്യൂമറിനെക്കുറിച്ചും ചികിത്സയെക്കുറിച്ചും അസുഖം സംബന്ധിച്ച ഗവേഷണങ്ങളെക്കുറിച്ചും കൂടുതൽ ബോധവത്കരണം നടത്തുക എന്ന ഉദ്ദേശത്തോടെ ജർമൻ ബ്രയിൻ ട്യൂമർ അസോസിയേഷനായ ഡ്യൂഷെ ഹിരൻറ്റുമോർഹയ്‌ഫ് (Deutsche Hirntumorhilfe e.V.) എന്ന സംഘടനയാണ് ലോക ബ്രയിൻ ട്യൂമർ ദിനം ആചരിക്കുക എന്ന ആശയവുമായി മുന്നോട്ട് വന്നത്.
(Representational Photo: Shutterstock)
(Representational Photo: Shutterstock)
advertisement

ഈ അസുഖത്തെ കുറിച്ചുള്ള പ്രധാനപ്പെട്ട ചില വസ്തുതകളും രോഗ ലക്ഷങ്ങളും ചികിത്സയും ഈ ദിവസത്തിൽ നമുക്ക് പരിശോധിക്കാം.

മസ്തിഷ്കത്തിനകത്ത് അനാവശ്യമായി, അല്ലെങ്കിൽ അസാധാരണമായി കോശങ്ങൾ വളരുന്നതിനെയാണ് ബ്രയിൻ ട്യൂമർ എന്ന് വിശേഷിപ്പിക്കാറ്. കോശ വളർച്ചയുടെ തീവ്രതക്കനുസരിച്ച് ട്യൂമറുകളെ benign (ശൂന്യം) അഥവാ അപകടകരമല്ലാത്തത്, പതുക്കെ വളരുന്നത്, ചികിൽസിക്കാൻ കഴിയുന്നത് എന്നും malignant (മാരകമായത്) അഥവാ അപകടകരവും പെട്ടെന്നു വളരാൻ സാധ്യതയുള്ളതും എന്നിങ്ങനെ രണ്ടാക്കി തരം തിരിക്കാറുണ്ട്.

കൂടുതൽ കോശങ്ങൾ വളരുന്നതിനനുസരിച്ച് തലയോട്ടിക്കകത് സമ്മർദ്ദം രൂപപ്പെടുകയും രോഗലക്ഷണങ്ങൾ കൂടുകയും ചെയ്യും.

advertisement

ബ്രയിൻ ട്യൂമറിന്റെ അടയാളങ്ങളും രോഗ ലക്ഷണങ്ങളും

തുടർച്ചയായ തീക്ഷ്‌ണമായ തലവേദനയും ഛർദിയും,ബോധം നഷ്ടപ്പെടൽ,സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടൽ,കാഴ്ച്ച, കേൾവി, വാസന, രുചി തുടങ്ങിയവയിൽ മാറ്റം സംഭവിക്കൽ, സ്വഭാവമാറ്റം,ശരീര വൈകല്യം,ഓർമക്കുറവ്,പേശികൾ ദുർബലമാവൽ,നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടൽ എന്നിവയാണ്ബ്രയിൻ ട്യൂമർ ലക്ഷണങ്ങൾ.

ട്യൂമറിന്റെ വലിപ്പം, സ്ഥിതി ചെയ്യുന്ന സ്ഥലം, വളർച്ചാ രീതി എന്നിവ അനുസരിച്ച് വ്യത്യസ്ത രോഗികളിൽ വ്യത്യസ്‍ത രീതികളിലായിരിക്കും ഇത് പ്രകടമാവുക. ഇത്തരം ലക്ഷണങ്ങൾ പ്രകടമായ ഉടനെ ഡോക്ടർമാരെ സമീപിക്കുക എന്നതാണ് ഏറ്റവും ഉചിതം.

advertisement

ട്യൂമർ ഡയഗ്നോസിസ് എങ്ങനെ:

നാഡി പരിശോധനകൾ (നാഡി ഘടന, കാഴ്ച, കേൾവി, ബാലൻസ്) ആണ് ഇതിൽ പ്രധാനം.

ഇമേജിങ് ടെസ്റ്റുകൾ: മാഗ്നെറ്റിക് റെസൊണൻസ് ഇമേജിങ് (MRI) ട്യൂമർ പരിശോധിക്കാൻ സഹായിക്കും. ചില രോഗികളിൽ ഞരമ്പിലൂടെ ഡൈ കുത്തിവച്ചാണ് എം ആർ ഐ പരിശോധനകൾ നടത്തുന്നത്. ഫങ്ക്ഷണൽ MRI, പെഫ്യൂഷൻ MRI, മാഗ്നെറ്റിക് റെസൊണൻസ് സ്പെക്ട്രോസ്കോപ്പി (SPECT) , കംപ്യുട്ടറൈസ്ഡ് ടോമോഗ്രഫി (CT), പോസിട്രോൺ എമിഷൻ ടോമോഗ്രഫി (PET) എന്നീ രീതികളും ബ്രയിൻ ട്യൂമർ കണ്ടെത്താൻ സഹായകമാവും.

advertisement

ബയോപ്സി: അസാധാരണ കലകൾ പരിശോധിക്കാൻ ഈ ടെസ്റ്റ് ഉപയോഗിക്കാറുണ്ട്.

അസുഖം സ്ഥിതീകരിച്ചതിനു ശേഷം ട്യൂമർ benign ആണെങ്കിൽ ന്യൂറോ സർജൻമാർ അത് പൂർണമായി നീക്കം ചെയ്യുകയോ മറ്റു ചികിത്സ വഴി മാറ്റുകയോ ചെയ്യാറാണ് പതിവ്. Malignant ട്യൂമറുകളിൽ ഒന്ന് കൂടി വിശാലമായ ചികിത്സ അത്യാവശ്യമാണ്: സർജറി, റേഡിയോതെറാപ്പി, കീമോതെറാപ്പി, കീമോതെറാപ്പി കൂടാതെയുള്ള റേഡിയോതെറാപ്പി എന്നിവ ഇതിൽപെടുന്നു.

അസുഖം കണ്ടെത്താനും ഏറ്റവും മികച്ച ചികിത്സ കണ്ടെത്താൻ റേഡിയേഷൻ ഓങ്കോളജിസ്റ്റ്, മെഡിക്കൽ ഓങ്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, പാത്തോളജിസ്റ്റ് തുടങ്ങിയ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുന്നത് നല്ലതാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

KeyWords | World Brain Tumor Day 2021, Brain Tumor, Brain Tumor symptoms, Brain Tumor treatment, ബ്രയിൻ ട്യൂമർ, ബ്രയിൻ ട്യൂമർ ചികിത്സ

മലയാളം വാർത്തകൾ/ വാർത്ത/Life/
World Brain Tumor Day 2021 | ബ്രയിൻ ട്യൂമർ, രോഗ ലക്ഷണങ്ങൾ, ചികിത്സ, അറിയേണ്ടതെല്ലാം
Open in App
Home
Video
Impact Shorts
Web Stories