TRENDING:

ഇണചേരാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന ജീവികളെ അറിയാമോ?

Last Updated:

സൂക്ഷ്മജലജീവികളായ ഇവയ്ക്ക് പങ്കാളിയുമായി ഇണചേര്‍ന്നും അല്ലാതെയും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ കഴിയും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇണചേരാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന ജീവികളെ അറിയുമോ?പാര്‍തെനോജെനെസീസ് എന്നാണ് ഇവയെ അറിയപ്പെടുന്നത്. ബീജസംയോഗം നടക്കാത്ത മുട്ടയെ ഒരു ഭ്രൂണമാക്കി മാറ്റുന്ന പ്രക്രിയയാണിത്. ഇതിന്റെ ഭാഗമായി ഉണ്ടാകുന്ന കുഞ്ഞുങ്ങളെല്ലാം ഒരേ ലിംഗത്തിലുള്ളവയായിരിക്കും. ഇത്തരത്തില്‍ ഇണചേരാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന ഏതാനും ജീവികളെ നമുക്ക് പരിചയപ്പെടാം.
advertisement

കൊമോഡോ ഡ്രാഗണ്‍

ലോകത്തിലെ ഏറ്റവും മാരകമായ ഉരഗജീവികളിലൊന്നാണ് കൊമോഡോ ഡ്രാഗണ്‍ എന്ന് 2006ല്‍ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇവയ്ക്ക് ഇണ ചേരാതെ തന്നെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ കഴിയും. യുകെയിലെ ചെസ്റ്റര്‍ മൃഗശാലയിലുണ്ടായിരുന്ന പെണ്‍ കൊമോഡോ ഡ്രാഗണ്‍ ഇണചേരാതെ 25 മുട്ടകള്‍ ഇട്ടതായി കണ്ടെത്തിയിരുന്നു.

സ്രാവ്

ഇണചേരാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന സ്രാവ് വര്‍ഗമാണ് ബോണറ്റ്‌ഹെഡ് സ്രാവുകള്‍. ഒമാഹാസ് ഹെന്റി ഡോര്‍ലി സൂ ആന്‍ഡ് അക്വേറിയത്തില്‍ പെണ്‍ ബോണറ്റ്‌ഹെഡ് ഇണ ചേരാതെ തന്നെ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നു. പാര്‍തെനോജെനെസിസിലൂടെയാണ് സ്രാവ് കുഞ്ഞിന് ജന്മം നല്‍കിയതെന്ന് സ്ഥിരീകരിച്ചിരുന്നു. സെബ്ര സ്രാവ്, ബ്ലാക്ക് ടിപ് റീഫ് സ്രാവ്, സ്മൂത്ത്ഹൗഡ് സ്രാവ് എന്നിവയെല്ലാം ഇത്തരത്തില്‍ കുഞ്ഞിന് ജന്മം നല്‍കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

advertisement

മോളിഫിഷ്

മോളിഫിഷ് മുട്ടയിടാന്‍ ബീജം ഉപയോഗിക്കുമെങ്കിലും ഭ്രൂണത്തിന്റെ രൂപീകരണത്തില്‍ ബീജത്തിന് പങ്കില്ലെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

കാലിഫോര്‍ണിയ കോണ്‍ഡോര്‍സ്

കഴുകന്റെ വര്‍ഗമായ കാലിഫോര്‍ണിയ കോണ്‍ഡോര്‍സ് ഇണചേരാതെ തന്നെ കുഞ്ഞിന് ജന്മം നല്‍കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. സാന്‍ഡിയാഗോ മൃഗശാലയില്‍ പെണ്‍ കാലിഫോര്‍ണിയ കോണ്‍ടോര്‍സ് ജന്മം നല്‍കിയ രണ്ട് ആണ്‍ കുഞ്ഞുങ്ങളില്‍ നടത്തിയ ജനിതക പരിശോധനയില്‍ അമ്മയുടെ ഡിഎന്‍എ മാത്രമെ ഉള്ളൂവെന്ന് കണ്ടെത്തി.

ചുള്ളിപ്രാണി

തിമേമ എന്ന വര്‍ഗത്തില്‍പ്പെട്ട ചുള്ളിപ്രാണി പാര്‍തെനോജെനെസീസിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ വര്‍ഗജീവികളില്‍ ഇണചേരാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത് സാധാരണകാര്യമാണെങ്കിലും പരിസ്ഥിതിയിലെ മാറ്റം ഇതിന് തടസ്സമാകുന്നുണ്ട്. ഇതിനെ മറികടക്കാന്‍ ചില തിമേമ വര്‍ഗത്തിലുള്ള ചുള്ളിപ്രാണി ആണുമായി ഇണചേരാറുണ്ട്.

advertisement

മുതല

ഇണചേരാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ കഴിവുള്ള ജീവികളിലൊന്നാണ് മുതല. ബീജസംയോഗനം നടക്കാതെ തന്നെ മുട്ട ഭ്രൂണമായി മാറുന്നത് ഇവയില്‍ സാധാരണമാണ്. അതേസമയം, ഇത് മുതലയില്‍ അപൂര്‍വമാണ് സംഭവിക്കുന്നത്. പാമ്പ്, പല്ലികള്‍ മുതലായവയുടെ ചില ഇനങ്ങളിലും ഇണചേരാതെ തന്നെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാറുണ്ട്. ദിനോസറുകളും ഇത്തരത്തില്‍ കുഞ്ഞിന് ജന്മം നല്‍കിയിരുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

കുരുടന്‍ പാമ്പ്

ബ്രാഹ്‌മണി കുരുടി എന്നും അറിയപ്പെടുന്ന കുരുടന്‍ പാമ്പ് പാര്‍തെനോജെനെസിസിലൂടെ മാത്രമാണ്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത്.

advertisement

ജലകടരി (ടാര്‍ഡിഗ്രേഡ്‌സ്)

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സൂക്ഷ്മജലജീവികളായ ഇവയ്ക്ക് പങ്കാളിയുമായി ഇണചേര്‍ന്നും അല്ലാതെയും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ കഴിയും.

മലയാളം വാർത്തകൾ/ വാർത്ത/Life/
ഇണചേരാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന ജീവികളെ അറിയാമോ?
Open in App
Home
Video
Impact Shorts
Web Stories