മരിച്ചു പോയിരിക്കുകയോ തലച്ചോറിന് ഗുരുതര തകർച്ച ഉണ്ടായിരിക്കുകയോ ചെയ്തിരിക്കാമെന്ന് ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞാണ് ജീവിതത്തിലേക്ക് തിരികെ വന്ന് അദ്ഭുതം കാണിച്ചത്. സാലിയുടെ ആദ്യ പ്രസവമായിരുന്നു. ലേബർറൂമിലേക്ക് പ്രവേശിക്കുന്നത് വരെ സാലിക്ക് പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
പ്രസവ വേദന വന്നതിനെ തുടർന്ന് ലേബർ റൂമിൽ കയറ്റി. കുഞ്ഞിന്റെ തല കാണാമായിരുന്നുവെങ്കിലും എത്ര ശ്രമിച്ചിട്ടും അത് പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല. ഇതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയതിനെ തുടർന്നാണ് കുഞ്ഞ് പുറത്തേക്ക് വരാത്തതെന്ന് നഴ്സ് പറഞ്ഞു. പൊക്കിൾക്കൊടി മുറിച്ച് കുഞ്ഞിനെ പുറത്തേക്കെടുക്കാൻ ശ്രമിച്ചിട്ടും കുഞ്ഞ് വന്നില്ല.
advertisement
TRENDING:Keerthy Suresh | കീർത്തി സുരേഷ് ഇനി കമൽഹാസനൊപ്പം; സംവിധാനം ഗൗതം മേനോൻ
[PHOTO]MeToo|സുശാന്ത് സിംഗ് രാജ്പുതിനെതിരായ മീ ടൂ ആരോപണം; പ്രതികരണവുമായി സഞ്ജന സാങ്ഘി
[PHOTO]
കുഞ്ഞിന്റെ തോൾ എവിടോ തടഞ്ഞിരിക്കുകയാണെന്നും ഓക്സിജൻ ലഭിക്കില്ലെന്നും നഴ്സ് പറഞ്ഞു. കുഞ്ഞിന് ഓക്സിജൻ ലഭിക്കാതിരുന്നാലുള്ള അപകടത്തെ കുറിച്ച് നഴ്സ് കൂടിയായ സാലിക്ക് അറിയാമായിരുന്നു. ആറ് മിനിറ്റുകൾക്ക് ശേഷം ഡോക്ടർമാർ കുഞ്ഞിനെ പുറത്തെടുത്തു.
എന്നാൽ ജീവന്റെ ഒരു തുടിപ്പും കുഞ്ഞിനുണ്ടായിരുന്നില്ല. ഉടൻതന്നെ സിപിആർ നല്‍കി. ഏഴ് മിനിറ്റിന് ശേഷം കുഞ്ഞ് ശ്വസിക്കുകയായിരുന്നു. 13 മനിറ്റോളം കുഞ്ഞിന് ഓക്സിജൻ ഇല്ലായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.
തുടർന്ന് കുഞ്ഞിനെ എൻഐസിയുവിലേക്ക് മാറ്റി. തലച്ചോറിനുണ്ടാകാനിടയുള്ള തകർച്ച പരിഹരിക്കാൻ പ്രത്യേക ചികിത്സ നൽകി. എട്ട് മണിക്കൂറുകൾക്ക് ശേഷമാണ് സാലിക്ക് കുഞ്ഞിനെ കാണാനായത്. മൂന്ന് ദിവസത്തോളം കുഞ്ഞ് എൻഐസിയുവിലായിരുന്നു. തുടർന്ന് നടത്തിയ എംആർഐ പരിശോധനയിൽ കുഞ്ഞിന് മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് കണ്ടത്തുകയായിരുന്നു. ഇപ്പോൾ നാലു വയസായിരിക്കുകയാണ് സാലി ക്രൂവിന്റെ ഈ 'അദ്ഭുത മകൻ' ബ്യൂവിന്.