Keerthy Suresh | കീർത്തി സുരേഷ് ഇനി കമൽഹാസനൊപ്പം; വേട്ടയാട് വിളയാട് രണ്ടാം ഭാഗത്തിൽ
ഗൗതം മേനോൻ സംവിധാനം ചെയ്ത 2006 ൽ പുറത്തിറങ്ങിയ 'വേട്ടയാട് വിളയാട് ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് കമൽഹാസനൊപ്പം കീർത്തി സുപ്രധാനവേഷത്തിൽ അഭിനയിക്കുന്നത്
Keerthy Suresh: നാഗ് അശ്വിൻ സംവിധാനം ചെയ്ത മഹാനടി എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയതോടെ കീർത്തി സുരേഷിന്‍റെ താരമൂല്യം ഉയർന്നു. ആ ചിത്രത്തിന്റെ ജനപ്രീതിയോടെ, തെലുങ്കിലെയും തമിഴിലെയും മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കാൻ കീർത്തി സുരേഷിന് അവസരം ലഭിച്ചു.
2/ 6
വിജയ്, വിക്രം, സൂര്യ, പവൻ കല്യാൺ എന്നിവരോടൊപ്പം അഭിനയിച്ച കീർത്തി ഇപ്പോൾ രജനീകാന്തിനൊപ്പം 'അന്നാട്ടെ'യിലാണ് അഭിനയിക്കുന്നത്.
3/ 6
ഇപ്പോഴിതാ തമിഴിലെ ഉലകനായകൻ കമൽ ഹാസന്റെ നായികയായി അഭിനയിക്കാൻ കീർത്തിക്ക് അവസരം ലഭിച്ചതായാണ് പുതിയ റിപ്പോർട്ട്.
4/ 6
ഗൗതം മേനോൻ സംവിധാനം ചെയ്ത 2006 ൽ പുറത്തിറങ്ങിയ ' വേട്ടയാട് വിളയാട് ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് കമൽഹാസനൊപ്പം കീർത്തി സുപ്രധാനവേഷത്തിൽ അഭിനയിക്കുന്നത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിലുള്ള ചിത്രമായിരുന്നു 'വേട്ടയാട് വിളയാട് '. രണ്ടാം ഭാഗത്തിന്‍റെ നിർമ്മാതാവും ഗൗതം മേനോൻ ആണ്.
5/ 6
അടുത്തിടെയായി കീർത്തി തുടർച്ചയായി തെലുങ്കിൽ സിനിമകളിലാണ് നിറഞ്ഞുനിന്നത്. ഗോപിചന്ദിന്റെ നായകനായി സംവിധായകൻ തേജ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം 'അലിവേലുമംഗ വെങ്കടരാമണ' എന്ന ചിത്രത്തിൽ കീർത്തിയാണ് നായിക.
6/ 6
വെങ്കി അതുലൂരി സംവിധാനം ചെയ്യുന്ന രംഗ് ഡെലോയിൽ കീർത്തി നിതിന്‍റെ നായികയായി അഭിനയിക്കുന്നുണ്ട്.