ജനുവരി 10 ന് മുംബൈയില്‍ (Mumbai) നിന്ന് ആരംഭിക്കുന്ന യാത്ര ജനുവരി 20 ന് അവസാനിക്കും. 10 രാത്രികളും 11 പകലുകളും നീളുന്ന യാത്രാ പാക്കേജിന് സ്റ്റാന്‍ഡേര്‍ഡ് വിഭാഗത്തിൽ ആളൊന്നിന് 10,395 രൂപയും കംഫര്‍ട്ട് വിഭാഗത്തിന് 12,705 രൂപയുമാണ് നിരക്ക്. ഈ ടൂര്‍ പാക്കേജിനായി ഐആര്‍സിടിസി 'ഭാരത് ദര്‍ശന്‍ സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിന്‍' സര്‍വീസ് നടത്തും.
മൈസൂര്‍, ബംഗളൂരു, രാമേശ്വരം, മധുരൈ, കന്യാകുമാരി, തിരുവനന്തപുരം, തിരുപ്പതി എന്നീ പ്രദേശങ്ങൾ ടൂര്‍ പാക്കേജിൽ ഉൾപ്പെടുന്നു. മുംബൈയിൽ നിന്ന് യാത്ര പുറപ്പെടുന്ന ട്രെയിനിന് ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് (സിഎസ്എംടി), കല്യാണ്‍, ലോണാവാല, ചിഞ്ച്വാദ്, പൂനെ, ദൗണ്ട്, കുര്‍ദുവാദി, സോലാപൂര്‍, കല്‍ബുര്‍ഗി, വാദി എന്നിവിടങ്ങളിൽ ബോര്‍ഡിംഗ് പോയിന്റുകൾ ഉണ്ടായിരിക്കും.
advertisement
ഭാരത് ദര്‍ശന്‍ സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിനിന്റെ ബുക്കിംഗ് ഐആര്‍സിടിസിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടാതെ ഐആർടിസിടിയുടെ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, സോണല്‍ ഓഫീസുകള്‍, റീജിയണല്‍ ഓഫീസുകള്‍ എന്നിവ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
പാക്കേജില്‍ ഉള്‍പ്പെടുന്നവ:
- ഡോര്‍മിറ്ററി
- ശുദ്ധമായ സസ്യാഹാരം
- വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ടൂറിസ്റ്റ് ബസുകള്‍
- അറിയിപ്പുകള്‍ക്കും വിവരങ്ങള്‍ക്കുമായി ടൂര്‍ എസ്‌കോര്‍ട്ടുകള്‍
- ഓരോ കോച്ചിലും സുരക്ഷാ ക്രമീകരണങ്ങള്‍
- ട്രെയിന്‍ സൂപ്രണ്ടായി ട്രെയിനില്‍ ഒരു ഐആര്‍സിടിസി ഉദ്യോഗസ്ഥന്‍
- എസ്‌ഐസി അടിസ്ഥാനത്തില്‍ നോണ്‍ എസി റോഡ് കൈമാറ്റം
- യാത്രാ ഇന്‍ഷുറന്‍സ്
പാക്കേജില്‍ ഉള്‍പ്പെടാത്തവ:
- അലക്കല്‍, മരുന്നുകള്‍, മറ്റു വസ്തുക്കൾ തുടങ്ങി വ്യക്തിപരമായ കാര്യങ്ങൾ
- സ്മാരകങ്ങളിലേക്കുള്ള പ്രവേശന ഫീസ്
- ടൂര്‍ ഗൈഡിന്റെ സേവനം
- പാക്കേജിന്റെ ഭാഗമായി സൂചിപ്പിച്ചിരിക്കുന്ന സേവനങ്ങൾ ഒഴികെയുള്ള മറ്റു കാര്യങ്ങൾ
ബാംഗ്ലൂര്‍ മൈസൂര്‍ ദക്ഷിണ ദര്‍ശന്‍ യാത്രയെ കുറിച്ച് നിങ്ങള്‍ അറിയേണ്ടതെല്ലാം:
- തീയതികള്‍: പ്രത്യേക ട്രെയിന്‍ ജനുവരി 10 ന് മുംബൈയില്‍ നിന്ന് പുറപ്പെടും. 10 രാത്രിയും 11 പകലും നീളുന്ന യാത്രയ്ക്ക് ശേഷം ട്രെയിൻ ജനുവരി 20 ന് മുംബൈയില്‍ യാത്ര അവസാനിപ്പിക്കും.
- യാത്രയിൽ ഉൾപ്പെടുന്ന സ്ഥലങ്ങൾ: മൈസൂര്‍, ബംഗളൂരു, രാമേശ്വരം, മധുരൈ, കന്യാകുമാരി, തിരുവനന്തപുരം, തിരുപ്പതി.
- ടൂര്‍ ചെലവ്: സ്റ്റാന്‍ഡേര്‍ഡ് വിഭാഗത്തിന് ആളൊന്നിന് 10,395 രൂപയും കണ്‍ഫര്‍ട്ട് വിഭാഗത്തിന് 12,705 രൂപയും.
- ബുക്കിംഗ്: ഭാരത് ദര്‍ശന്‍ പ്രത്യേക ടൂറിസ്റ്റ് ട്രെയിനിന്റെ ബുക്കിംഗ് ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ലഭ്യമാണ്. ഐആര്‍സിടിസി ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, സോണല്‍ ഓഫീസുകള്‍, റീജിയണല്‍ ഓഫീസുകള്‍ എന്നിവ വഴിയും ബുക്കിംഗ് നടത്താം.
- ബോര്‍ഡിംഗ് പോയിന്റുകള്‍: ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് (സിഎസ്എംടി), കല്യാണ്‍, ലോണാവാല, ചിഞ്ച്വാദ്, പൂനെ, ദൗണ്ട്, കുര്‍ദുവാദി, സോലാപൂര്‍, കല്‍ബുര്‍ഗി, വാദി.
- ഡീ-ബോര്‍ഡിംഗ് പോയിന്റുകള്‍: വാദി, കല്‍ബുര്‍ഗി, സോലാപൂര്‍, കുര്‍ദുവാദി, ദൗണ്ട്, പൂനെ, ചിഞ്ച്വാഡ്, ലോണാവാല, കല്യാണ്, സിഎസ്എംടി.
ചെയ്യാവുന്നതുംചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ:
നിങ്ങളുടെ യാത്ര മികച്ചതും സുഖകരവുമാക്കാന്‍ ഐആര്‍സിടിസി ഏർപ്പെടുത്തുന്ന ചില നിബന്ധനകള്‍ ഇവയാണ്:
- ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാവരും ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
- വിനോദസഞ്ചാരികള്‍ ഫെയ്സ് മാസ്‌കും കൈയുറകളും ധരിക്കണം.
- റിസപ്ഷന്‍ / ബോര്‍ഡിംഗ് പോയിന്റില്‍ ലഗേജ് അണുവിമുക്തമാക്കണം.
- കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തങ്ങള്‍ സന്ദര്‍ശിക്കുന്ന സ്ഥലത്തെ പ്രാദേശിക ഭരണകൂടവും നല്‍കുന്ന നിർദ്ദേശങ്ങൾ എല്ലാ വിനോദസഞ്ചാരികളും പാലിക്കണം.
- വിനോദസഞ്ചാരികള്‍ മറ്റ് ടൂറിസ്റ്റുകളുടെ ഫോണ്‍, വാട്ടര്‍ ബോട്ടില്‍, കുട മുതലായവ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണം.
- ട്രെയിനിന്റെ ബോര്‍ഡിംഗ് / ഡി-ബോര്‍ഡിംഗ് സമയത്തും ഗതാഗതം, സ്മാരകങ്ങൾ, തീര്‍ത്ഥാടക കേന്ദ്രങ്ങൾ മുതലായവ സന്ദർശിക്കുന്ന വേളയിലും ഒന്നിച്ച് ഭക്ഷണം കഴിക്കുമ്പോഴും സാമൂഹിക അകലം പാലിക്കണം.
- ട്രെയിനിന്റെ ഇടനാഴികള്‍, ഗേറ്റുകള്‍, ക്യാബിനുകള്‍, ഹോട്ടലുകള്‍/ധര്‍മ്മശാലകള്‍ എന്നിവിടങ്ങളില്‍ തിരക്കും തിരക്കും ഒഴിവാക്കണം.
- വിനോദസഞ്ചാര കേന്ദ്രങ്ങളിലോ ആരാധനാലയങ്ങളിലോ പ്രതിമകള്‍ / വിഗ്രഹങ്ങള്‍ / വിശുദ്ധ ഗ്രന്ഥങ്ങള്‍ മുതലായവ തൊടുന്നത് അനുവദനീയമല്ല.
- ആരാധനാലയത്തിനുള്ളില്‍ പ്രസാദ വിതരണം അല്ലെങ്കില്‍ വിശുദ്ധജലം തളിക്കല്‍ തുടങ്ങിയ ഭൗതിക വഴിപാടുകള്‍ പാടില്ല.
Yoga Exercises | കോവിഡിനോട് പൊരുതാം; രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഈ യോഗാസനങ്ങൾ ശീലമാക്കൂ
ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം:
ഘട്ടം 1: irctc.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
ഘട്ടം 2: ഹോം പേജിലെ ലോഗ് ഇന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
ഘട്ടം 3: ലോഗിന്‍ ചെയ്ത ശേഷം, 'ബുക്ക് യുവര്‍ ടിക്കറ്റ്' എന്ന പേജിലേക്ക് പോകണം
ഘട്ടം 4: യാത്ര ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകൾ ഏതൊക്കെയാണെന്ന് നൽകുക.
ഘട്ടം 5: നിങ്ങളുടെ യാത്രയുടെ തീയതിയും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ക്ലാസും തിരഞ്ഞെടുക്കുക
ഘട്ടം 6: നിങ്ങള്‍ക്ക് ഇഷ്ടമുള്ള ട്രെയിനില്‍ സീറ്റ് ലഭ്യമാണോയെന്ന് പരിശോധിക്കുക
ഘട്ടം 7: സീറ്റുകള്‍ ലഭ്യമാണെങ്കില്‍ 'ബുക്ക് നൗ' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
ഘട്ടം 8: ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക
ഘട്ടം 9: മൊബൈല്‍ നമ്പറും ക്യാപ്ചയും നല്‍കുക
ഘട്ടം 10: ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ യുപിഐ ഉപയോഗിച്ച് ഓണ്‍ലൈനായി പണമടയ്ക്കുക.
ഘട്ടം 11: ഒടുവില്‍ നിങ്ങളുടെ ഫോണില്‍ ബുക്കിങ് സ്ഥിരീകരിച്ചുകൊണ്ടുള്ള സന്ദേശം ലഭിക്കും.