TRENDING:

Mission Paani | 13 ലക്ഷം ഗാർഹിക ടോയ്‌ലറ്റുകളും 5 കോടിയിലധികം സർക്കാർ ശൗചാലയങ്ങളും നിർമ്മിച്ച ബിന്ദേശ്വർ പഥകിനെ പരിചയപ്പെടാം

Last Updated:

1980-ല്‍ ന്യൂയോര്‍ക്ക് ടൈംസ് പഥക്കിന്റെ ദൗത്യത്തെ അഭിനന്ദിക്കുകയും 'വികസനത്തിനായുള്ള സന്നദ്ധ സംഘടനകളുടെ പങ്കിന്റെ വക്താവ്' എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുകയും ചെയ്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
13 ലക്ഷം ഗാര്‍ഹിക ടോയ്ലറ്റുകളും (Toilet) 5.4 കോടിയിലധികം സര്‍ക്കാര്‍ ശൗചാലയങ്ങളും നിര്‍മ്മിച്ചതിന് സര്‍ക്കാരിന്റെ ബഹുമതി നേടിയവ്യക്തിയാണ് സുലഭ് ഇന്റര്‍നാഷണലിന്റെ (Sulabh International) സ്ഥാപകന്‍ ബിന്ദേശ്വര്‍ പഥക് (Bindeshwar Pathak).
advertisement

ഗ്രാമങ്ങളിലെ ശുചിത്വമില്ലായ്മ കാരണം നിരവധി മോശം അനുഭവങ്ങളും അപമാനങ്ങളും നേരിടേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് പഥക്. വൈ രവീന്ദ്രനാഥ് റാവു എഴുതിയ 'ബിന്ദേശ്വര്‍ പഥക് - ഒരു സാമൂഹിക പരിഷ്‌കര്‍ത്താവ്' (Bindeshwar Pathak - A Social Reformer') എന്ന പുസ്തകത്തില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.

രാവിലെ സ്‌കൂളില്‍ പോകുമ്പോള്‍, ഭൂവുടമയുടെ വീട്ടിലെ ഒരു ബക്കറ്റ് ടോയ്‌ലറ്റ് ജോലിക്കാരായ സ്ത്രീകള്‍ മനുഷ്യ വിസര്‍ജ്യം നീക്കി വൃത്തിയാക്കുന്നത് കുഞ്ഞു പഥക് കാണാറുണ്ടായിരുന്നു. പല തവണ സ്ത്രീകള്‍ തലയില്‍ വിസര്‍ജ്യം ചുമന്നു കൊണ്ട് പോകുന്നതും അദ്ദേഹം കണ്ടിട്ടുണ്ട്.

advertisement

പിന്നീട് അദ്ദേഹം ബീഹാര്‍ ഗാന്ധി ശതാബ്ദി ആഘോഷ സമിതിയില്‍ ഒരു സാമൂഹിക പ്രവര്‍ത്തകനായി ചേര്‍ന്നു. അവിടെ മനുഷ്യ വിസര്‍ജ്യം കൈകൊണ്ട് വൃത്തിയാക്കുന്ന അയിത്ത ജാതിക്കാരുടെ മനുഷ്യാവകാശങ്ങളും അന്തസ്സും പുനസ്ഥാപിക്കുന്നതിന് വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു. അതിനായി അദ്ദേഹം 'സുലഭ് ഇന്റര്‍നാഷണല്‍' എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചു.

വീടുതോറും കയറി ഇറങ്ങി ആളുകളോട് അവരുടെ ബക്കറ്റ് കക്കൂസുകള്‍ 'സുലഭ്' ശൗചാലയങ്ങളായി മാറ്റാനും ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കാനും അദ്ദേഹം കഠിനമായി പ്രവര്‍ത്തിച്ചു. 1973 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ഈ പദ്ധതി ഒരു വലിയ വിജയമായി മാറി.

advertisement

1980ല്‍ ന്യൂയോര്‍ക്ക് ടൈംസ് പഥക്കിന്റെ ദൗത്യത്തെ അഭിനന്ദിക്കുകയും 'വികസനത്തിനായുള്ള സന്നദ്ധ സംഘടനകളുടെ പങ്കിന്റെ വക്താവ്' എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുകയും ചെയ്തു.

2016ല്‍ ന്യൂയോര്‍ക്ക് നഗരത്തിലെ അന്നത്തെ മേയര്‍ ആയിരുന്ന ബില്‍ ഡി ബ്ലാസിയോ ഏറ്റവും മനുഷ്യത്വരഹിതമായ സാഹചര്യത്തില്‍ പെട്ടിരുന്ന ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് സാമൂഹിക പ്രവര്‍ത്തകനായ ബിന്ദേശ്വര് പഥക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ആ വര്‍ഷത്തെ ഏപ്രില്‍ 14 'ബിന്ദേശ്വര്‍ പഥക് ഡേ' ആയി പ്രഖ്യാപിച്ചു. പഥക്കിന് ന്യൂയോര്‍ക്ക് ഗ്ലോബല്‍ ലീഡേഴ്‌സ് ഡയലോഗ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡും സമ്മാനിച്ചു.

advertisement

ഈ വര്‍ഷം ജല സംരക്ഷണവും ശുചിത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന ഹാര്‍പിക്-ന്യൂസ്18 മിഷന്‍ പാനിയുടെ ഭാഗമാകും പഥക്കും. ജല്‍ പ്രതിഗ്യയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ആളുകളെ ഭാഗമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുവഴി ജല ഉപയോഗത്തിന്റെയും ശുചിത്വത്തിന്റെയും ആവശ്യകത ജനങ്ങളിലെത്തിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം എന്നീ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമായി 1,000-ത്തിലധികം ഗ്രാമങ്ങളിലും നിരവധി നഗരപ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് വെള്ളം, ശൗചാലയം, ശുചിത്വം എന്നിവ ലഭ്യമാക്കുന്നതിനായി ജീവിതം ഉഴിഞ്ഞു വച്ച മറ്റൊരു വ്യക്തിയാണ് തിരുച്ചിറപ്പള്ളി സ്വദേശിയായ സായ് ദാമോദരന്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ 55-ാകാരനായ ദാമോദരനും അദ്ദേഹത്തിന്റെ സംഘവും 6 ലക്ഷം ഗാര്‍ഹിക ടോയ്‌ലറ്റുകളും 500 സ്‌കൂള്‍ ടോയ്‌ലറ്റുകളും നിര്‍മ്മിച്ചിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
Mission Paani | 13 ലക്ഷം ഗാർഹിക ടോയ്‌ലറ്റുകളും 5 കോടിയിലധികം സർക്കാർ ശൗചാലയങ്ങളും നിർമ്മിച്ച ബിന്ദേശ്വർ പഥകിനെ പരിചയപ്പെടാം
Open in App
Home
Video
Impact Shorts
Web Stories