1973 ജൂലൈയിലാണ് ബ്രൂസ് ലീ മരിച്ചത്. തലച്ചോറിലെ നീർവീക്കം (സെറിബ്രൽ എഡിമ) ബാധിച്ചാണ് ബ്രൂസ് ലീ മരിച്ചതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അദ്ദേഹം ഉപയോഗിച്ച വേദനസംഹാരികളാണ് ഇതിനുകാരണമെന്നുമായിരുന്നു അനുമാനങ്ങൾ. എന്നാൽ അമിതമായി വെള്ളം കുടിച്ചതിനാൽ വൃക്ക തകരാറിലായാണ് ബ്രൂസ് ലീ മരിച്ചതെന്ന് പഠനത്തിൽ ഗവേഷകർ ചൂണ്ടികാട്ടുന്നു.
Also Read- സൗദിയുടെ ഹീറോയായ പരിശീലകൻ ഫ്രഞ്ചുകാരൻ ഹെർവെ റെനാർഡ് കളിക്കാരെ മെരുക്കിയെടുക്കുന്നതെങ്ങനെ?
അമിതമായി വെള്ളം കുടിക്കുന്നതിന്റെ ഫലമായി ശരീരത്തിലെ സോഡിയത്തിന്‍റെ അളവ് കുറയുകയും ഇത് ഹൈപ്പോനാട്രീമിയക്ക് കാരണമാവുകയും ചെയ്തു. വൃക്കയുടെ പ്രവർത്തന വൈകല്യം കാരണം കുടിക്കുന്ന വെള്ളത്തിനാനുപാതികമായി മൂത്രത്തിലൂടെ വെള്ളം പുറന്തള്ളാനും കഴിഞ്ഞിരുന്നില്ല. ഹൈപ്പോനാട്രീമിയയാണ് സെറിബ്രൽ എഡിമയിലേക്ക് നയിച്ചതെന്നും പഠനത്തിലുണ്ട്.
advertisement
ഡയറ്റിന്‍റെ ഭാഗമായി ദ്രാവക രൂപത്തിലുള്ള ഭഷണമായിരുന്നു ബ്രൂസ് ലീ കൂടുതൽ കഴിച്ചിരുന്നതെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ ലിൻഡ തന്നെ പറഞ്ഞിട്ടുണ്ട്. താരത്തിന്റെ ജീവചരിത്രമായ 'ബ്രൂസ് ലീ: എ ലൈഫ്' എന്ന പുസ്തകത്തിലും ലീ രോഗബാധിതനാകുന്നതിന് മുമ്പുള്ള കാലഘട്ടത്തിൽ അമിതമായി വെള്ളം കുടിച്ചിരുന്നതായി എഴുത്തുകാരൻ മാത്യു പോളിയും പറയുന്നുണ്ട്. 2018 ലാണീ പുസ്തകം പുറത്തിറങ്ങിയത്. കഞ്ചാവ് ഉപയോഗിച്ചതും ബ്രൂസ് ലീയുടെ ദാഹം വർധിക്കാൻ കാരണമായെന്നും ഗവേഷകർ പറയുന്നു.
ബ്രൂസ് ലീ മരിച്ച് ഏകദേശം അരനൂറ്റാണ്ട് പിന്നിടുമ്പോഴാണ് പുതിയ കണ്ടെത്തൽ. ചൈനീസ് ഗുണ്ടകൾ കൊന്നതാണെന്നും അതല്ല ഹീറ്റ് സ്ട്രോക്കാണെന്നും തുടങ്ങി നിരവധി വാദങ്ങളും ബ്രൂസ് ലിയുടെ മരണത്തിന് പിന്നാലെ ഉയർന്നിരുന്നു.
English Summary: A new study released after over 50 years of celebrated martial artist and actor Bruce Lee's death has claimed that the cause of his demise was cerebral oedema or brain swelling, which earlier was thought to be a reaction to a painkiller he had taken. However, it is now found that the cause was “kidney’s inability to excrete excess water” that led to his untimely death at the age of 32.