കോവിഡ് കാലത്തെ ലൈംഗിക ബന്ധത്തെ കുറിച്ച് ആശങ്കകളില്ലാത്തവർ ഉണ്ടാകില്ല. കോവിഡ് കാലത്തെ സുരക്ഷിതമായ ലൈംഗിക ബന്ധം എങ്ങനെയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് ദമ്പതികൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നാണ് അമേരിക്കയിലെ ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.
'സെക്ഷ്വൽ ഹെൽത്ത് ഇൻ ദ സാർസ് കോവിഡ് 2 ഇറ' എന്ന പേരിലുള്ള പഠനം ലൈംഗിക ബന്ധത്തിനിടെ മാസ്ക് ധരിക്കുന്നതിനു പുറമെ ദമ്പതികൾ സ്വീകരിക്കേണ്ട മറ്റ് മുൻകരുതലുകളെ കുറിച്ചും വ്യക്തമാക്കിയിരിക്കുന്നു.
advertisement
കൊറോണ വൈറസ് പകരുന്നത് തടയുന്നതിന് ലൈംഗിക ബന്ധത്തിന് മുമ്പും ശേഷവും കുളിക്കുന്നത് പ്രധാനമാണെന്നും കൂടാതെ, സോപ്പ് അല്ലെങ്കിൽ ആൾക്കഹോൾ കൊണ്ട് സ്ഥലം വൃത്തിയാക്കേണ്ടത് അത്യാവശ്യമാണെന്നും പഠനം വ്യക്തമാക്കുന്നു.
പുരുഷന്മാരുടെ ശുക്ലത്തിൽ പോലും വൈറസ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാൽ ലൈംഗിക ബന്ധത്തിൽ നിർബന്ധമായും കോണ്ടം ധരിക്കേണ്ടത് അത്യാവശ്യമാണെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.
[NEWS]രണ്ടു കുഞ്ഞുങ്ങളിലൊന്നിനെ ആന ചേര്‍ത്തു പിടിച്ചു; മദം പൊട്ടിയ നമ്മള്‍ കൊന്നു
[NEWS]
ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടുനിൽക്കുക എന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിലെ ഏറ്റവും സുരക്ഷിതമായ സമീപനം എന്നാണ് പഠനം പറയുന്നത്. സ്വയംഭോഗം അപകടകരമല്ലെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
സെക്സ് ചാറ്റ്, വീഡിയോ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയുള്ള സെക്സും സുരക്ഷിതമാണെന്ന് പഠനം വ്യക്തമാക്കുന്നു. സ്വകാര്യത ആശങ്കകൾ കണക്കിലെടുത്ത്, സുരക്ഷിതമായ എൻക്രിപ്റ്റ് ചെയ്ത പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ പഠനം നിർദേശിക്കുന്നു. സുരക്ഷ കണക്കിലെടുത്ത് പുറത്തുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടരുതെന്നും പഠനം വ്യക്തമാക്കുന്നു.