TRENDING:

മുട്ട കഴിച്ചാൽ രക്തത്തിലെ കൊളസ്ട്രോൾ കൂടുമോ?

Last Updated:

മുട്ടയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ഹൃദ്രോഗത്തിന് കാരണമാകുമെന്ന വാദം ശരിയാണോയെന്ന് പുതിയകാല പഠനത്തിന്‍റെ അടിസ്ഥാനത്തിൽ മനസിലാക്കാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നമ്മുടെ നാട്ടിൽ പണ്ടു മുതൽ ഉപയോഗിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ് മുട്ട. ഏറെ രുചികരമായ ഒട്ടേറെ ഭക്ഷ്യവിഭവങ്ങൾ മുട്ട ഉപയോഗിച്ച് തയ്യാറാക്കുകയും ചെയ്യാറുണ്ട്. മാത്രമല്ല, ഫിറ്റ്നസ് പ്രേമികൾ പ്രോട്ടീന്റെ ഉറവിടമായാണ് മുട്ടയെ കാണുന്നത്. വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ, കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് മുട്ട. എന്നാൽ മുട്ടയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പലരും വിശ്വസിക്കുന്നു. പുതിയകാല പഠനത്തിന്‍റെ അടിസ്ഥാനത്തിൽ ഇതിന്‍റെ വസ്തുതയെന്താണെന്ന് മനസിലാക്കാം
advertisement

മുട്ട ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുമെന്നും അതിനാൽ അവ ഒഴിവാക്കുമെന്നും ധാരാളം ആളുകൾ പറയാറുണ്ട്. മാത്രമല്ല മറ്റ് പല ഭക്ഷണങ്ങളെ അപേക്ഷിച്ച് അവയിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണ്. എന്നാൽ മുട്ട നമ്മുടെ പ്രതിരോധശേഷിക്കും നല്ല ആരോഗ്യത്തിനും ആവശ്യമായ പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്ന ഭക്ഷ്യ വസ്തുവാണെന്ന കാര്യം തള്ളിക്കളയനാകില്ല.

സമീപകാല ഗവേഷണങ്ങൾ കാണിക്കുന്നത് മുട്ടയും ഹൃദയ സംബന്ധമായ അസുഖങ്ങളും (CVD) നിർണായകമായ ഒരു ബന്ധവുമില്ല എന്നാണ്. അത്തരത്തിലുള്ള ഒരു പഠനറിപ്പോർട്ട് ജസ്റ്റിന ഗോഡോസും സംഘവും പ്രസിദ്ധീകരിച്ചു, കാർഡിയോ വാസ്കുലാർ ഡിസീസ് അപകടസാധ്യതയിൽ മുട്ടയുടെ നിർണായകമായ തെളിവുകളൊന്നും കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല എന്ന് പഠനം വെളിപ്പെടുത്തി.

advertisement

പ്രമേഹരോഗികളിൽപ്പോലും ആഴ്ചയിൽ 12 മുട്ടകൾ വരെ കഴിക്കുന്നത് രക്തത്തിലെ കൊളസ്‌ട്രോളിനെയോ ഹൃദ്രോഗസാധ്യത ഘടകങ്ങളെയോ പ്രതികൂലമായി ബാധിക്കില്ലെന്നും മുട്ടയുടെ ഉപയോഗം നല്ല കൊളസ്‌ട്രോൾ അല്ലെങ്കിൽ എച്ച്‌ഡിഎൽ അളവ് വർധിപ്പിക്കുന്നതിലൂടെ പ്രയോജനം ലഭിക്കുമെന്നും ക്രമരഹിതമായി പഠനം തെളിയിച്ചിട്ടുണ്ട്.

ഹെൽത്ത്‌ലൈൻ പറയുന്നതനുസരിച്ച്, സാധാരണ കൊളസ്‌ട്രോളിന്റെ അളവും ഹൃദ്രോഗവുമായി ബന്ധപ്പെട്ട അപകട ഘടകങ്ങളും ഉള്ള ആരോഗ്യവാനായ ഒരു മുതിർന്നയാൾക്ക് സുരക്ഷിതമായി പ്രതിദിനം 1-2 മുട്ടകൾ കഴിക്കാമെന്ന് ചില ഗവേഷണങ്ങൾ പറയുന്നു. പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതിനുപകരം ഇത് നിങ്ങൾക്ക് ഗുണം ചെയ്തേക്കാം.

advertisement

അമിതമായ കൊളസ്‌ട്രോൾ, പൂരിത കൊഴുപ്പ്, ട്രാൻസ് ഫാറ്റ് എന്നിവയുടെ ഉപയോഗം കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കുന്നതിനും ഹൃദ്രോഗത്തിലേക്ക് നയിക്കുന്നതിനും കാരണമാകുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. മുട്ട കഴിക്കുന്നത് ദോഷകരമാകില്ല. എന്നാൽ നിങ്ങളുടെ ഭക്ഷണക്രമത്തിൽ, ഉയർന്ന കൊഴുപ്പുള്ള മറ്റ് ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാൽ, വാസ്തവത്തിൽ നിങ്ങൾക്ക് ദോഷകരമാണ്.

വെണ്ണ, ചീസ്, സംസ്കരിച്ച മാംസം തുടങ്ങിയ പൂരിത കൊഴുപ്പുകൾ, ബേക്കറി സാധനങ്ങളിലെ ട്രാൻസ് ഫാറ്റുകൾ, ഫാസ്റ്റ് ഫുഡ്, സംസ്കരിച്ച ഭക്ഷണം, നാരുകൾ കുറഞ്ഞ ഭക്ഷണങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം രക്തത്തിലെ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും. മാത്രമല്ല, എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് നിങ്ങളുടെ ദൈനംദിന കലോറി ഉപഭോഗം പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്.

advertisement

മുട്ടയുടെ ഉപയോഗം കൊളസ്ട്രോൾ വർദ്ധിപ്പിക്കില്ലെന്ന് തന്നെയാണ് സമീപകാലപഠനങ്ങളിലൂടെ ഗവേഷകർ അടിവരയിട്ട് പറയുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Life/
മുട്ട കഴിച്ചാൽ രക്തത്തിലെ കൊളസ്ട്രോൾ കൂടുമോ?
Open in App
Home
Video
Impact Shorts
Web Stories