തൈറോയ്ഡ് അസന്തുലിതമാവുകയാണെങ്കിൽ മെറ്റബോളിസം, ഊർജ്ജ നില, ശരീര താപനില, സന്താനോത്പാദന ശേഷി, ശരീരഭാരത്തിൽ വർദ്ധനവ്/കുറവ്, ആർത്തവം, മുടിയുടെ ആരോഗ്യം, മാനസികാരോഗ്യം, ഹൃദയമിടിപ്പ് തുടങ്ങി ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും ഇത് ബാധിക്കും. നമ്മുടെ പൊതുവായ ആരോഗ്യത്തെ (Health) നിയന്ത്രിക്കുന്ന ഗ്രന്ഥിയായതിനാൽ തൈറോയ്ഡിന് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകേണ്ടത് അനിവാര്യമാണ്.
തിരക്കേറിയ ജീവിതശൈലിയും ഭക്ഷണ രീതിയും തൈറോയ്ഡ് ഹോർമോണിന്റെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകാം. അതിനാൽ പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ ശീലമാക്കുകയും ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. തൈറോയ്ഡ് ഹോർമോണിലെ എല്ലാത്തരം അസന്തുലിതാവസ്ഥയും മാറ്റാനായി കഴിക്കേണ്ട അഞ്ച് സൂപ്പർ ഫുഡുകൾ പരിചയപ്പെടുത്തുകയാണ് ആയുർവേദ വിദഗ്ധൻ ഡോ. ദിക്സ ഭവ്‌സർ തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ.
advertisement
നെല്ലിക്ക
നെല്ലിക്ക നമ്മുടെ ആരോഗ്യത്തിന് മികച്ചതാണെന്ന് ഏവർക്കുമറിയാം. വിവിധ ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് നെല്ലിക്ക. തൈറോയ്ഡ് ഗ്രന്ഥിയെ ആരോഗ്യകരമായി നിലനിർത്താനും നെല്ലിക്ക സഹായിക്കും. ഒരു ഓറഞ്ച് കഴിച്ചാൽ ലഭിക്കുന്നതിന്റെ എട്ടിരട്ടി വിറ്റാമിൻ സിയാണ് ഒരു നെല്ലിക്ക കഴിച്ചാൽ ലഭിക്കുക. മാതളനാരങ്ങയുടെ പതിനേഴ് ഇരട്ടി വിറ്റാമിൻ സി നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.
നാളികേരം
വെളിച്ചെണ്ണ ആയോ അല്ലെങ്കിൽ നാളികേരമായി തന്നെയോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ മികച്ച ഗുണം നൽകും. തൈറോയ്ഡ് രോഗികൾക്ക് ഏറ്റവും നല്ല ഭക്ഷണമാണ് നാളികേരം. ഇടത്തരം ചെയിൻ ഫാറ്റി ആസിഡുകളും (എംസിഎഫ്എ) മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകളും (എംസിടി) നാളികേരത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇതിന്റെ പതിവ് ഉപഭോഗം കാലക്രമേണ മെറ്റബോളിസത്തെ മെച്ചപ്പെടുത്തുന്നു.
മത്തങ്ങ വിത്തുകൾ
ശരീരത്തിലെ തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിലും നിയന്ത്രണത്തിലും പ്രധാന പങ്കു വഹിക്കുന്നതാണ് സിങ്ക്. മത്തങ്ങയുടെ വിത്തിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ കാണപ്പെടുന്ന മറ്റ് വിറ്റാമിനുകളെയും ധാതുക്കളെയും ആഗിരണം ചെയ്യാനും ഇവയ്ക്ക് സാധിക്കും.
ബ്രസീൽ നട്സ്
മെറ്റബോളിസത്തിന് ആവശ്യമായ സെലിനിയം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബ്രസീൽ നട്സ്. ടി4, ടി3 എന്നിവയുടെ പരിവർത്തനത്തിനും സെലിനിയം സഹായിക്കുന്നു. തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും.
ചെറുപയർ പരിപ്പ്
ഉയർന്ന അളവിൽ പ്രോട്ടീൻ, വൈറ്റമിൻ, നാരുകൾ, ധാതുക്കൾ എന്നിവ ചെറുപയർ പരിപ്പിൽ അടങ്ങിയിട്ടുണ്ട്. മറ്റ് പയറുവർഗങ്ങളെപ്പോലെ ശരീരത്തിലെ അയോഡിൻറെ ലഭ്യത ഉറപ്പു വരുത്താൻ ഇവ സഹായിക്കുന്നു. മാത്രമല്ല, ഇത് ദഹിക്കാൻ എളുപ്പമുള്ളതും വയറിന്റെ ആരോഗ്യം നിലനിർത്തുന്നതുമായ ഭക്ഷണമാണ്.
മുട്ട
പ്രധാന തൈറോയ്ഡ് ഹോർമോണായ തൈറോക്‌സിന്റെ നിർമ്മാണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഭക്ഷണമാണ് മുട്ട. കൂടാതെ സമ്പുഷ്ടമായ അളവിൽ അയോഡിൻ മുട്ടയിലുണ്ട്.
ചിയ വിത്തുകൾ
തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവർത്തനത്തെ സഹായിക്കുന്ന ഭക്ഷണമാണ് ചിയ വിത്തുകൾ. പ്രധാനപ്പെട്ട എല്ലാ പോഷകങ്ങളും ചിയ വിത്തിൽ അടങ്ങിയിട്ടുണ്ട്. ഒമേഗ -3 കൊഴുപ്പുകളും വിത്തുകളിൽ സമ്പുഷ്ടമായി കാണപ്പെടുന്നു