ഒറിഗൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്സിറ്റിയും അമേരിക്കയിലെ ചില സ്ഥാപനങ്ങളും ചേർന്നാണ് പഠനം നടത്തിയത്. പഠനത്തിലെ കണ്ടെത്തലുകൾ ജേണൽ ഓഫ് ക്ലിനിക്കൽ ഇൻവെസ്റ്റിഗേഷനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരമൊരു കണ്ടുപിടിത്തം മുൻപെങ്ങും ഉണ്ടായിട്ടില്ലെന്ന് പഠനത്തിൽ പങ്കാളിയായ ഏഞ്ചല ഓസ്ബേൺ പറഞ്ഞു. 2015 ലാണ് പഠനം ആരംഭിച്ചത്.
അപ്രേമിലാസ്റ്റ് (apremilast) എന്നറിയപ്പെടുന്ന മരുന്ന് കഴിച്ചവരിൽ മദ്യപിക്കുന്നതിന്റെ ശരാശരി അളവ് പകുതിയായി കുറഞ്ഞെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. അതായത്, പ്രതിദിനം അഞ്ച് പെഗ് കഴിച്ചിരുന്നവർ ഈ മരുന്ന് ഉപയോഗിച്ചതിനു ശേഷം രണ്ട് പെഗിലേക്കു വരെ എത്തി. സോറിയാസിസ്, സോറിയാറ്റിക് ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കായാണ് അപ്രേമിലാസ്റ്റ് ടാബ്‌ലെറ്റ് സാധാരണയായി ഉപയോഗിക്കുന്നത്.
advertisement
ആദ്യം മൃഗങ്ങളിലാണ് ഗവേഷകർ പരീക്ഷണം നടത്തിയത്.പിന്നീട് മനുഷ്യരിലേക്ക് പരീക്ഷണം വ്യാപിപ്പിച്ചു. അപ്രേമിലാസ്റ്റ് കഴിക്കുന്നവരിൽ തലച്ചോറിലെ ന്യൂക്ലിയസ് അക്യുമ്പൻസ് (nucleus accumbens) കൂടുതൽ സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയതായും ഗവേഷകർ കണ്ടെത്തി.
കാലിഫോർണിയയിലെ ലാ ജോല്ലയിലുള്ള സ്‌ക്രിപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ ഗവേഷണത്തിൽ കൂടുതൽ സംഭാവന നൽകിയത്. മരുന്ന് ഉപയോഗിച്ച് ചികിത്സിച്ചതിനു ശേഷം പതിനൊന്നു ദിവസത്തിനു ശേഷമാണ് ഫലങ്ങൾ വിലയിരുത്തിയത്.
Also read-ജീവിതത്തിലെ മോശം അനുഭവങ്ങൾ മറക്കാന്‍ കഴിയുന്നില്ലേ? ഒന്നു ശ്രമിച്ചാലോ
”മദ്യപാനം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള നല്ലൊരു മരുന്നാണ് അപ്രേമിലാസ്റ്റ് എന്നാണ് പഠനം തെളിയിച്ചിരിക്കുന്നത്. മദ്യപാനാസക്തി ഉള്ള ആളുകൾക്കുള്ള ഒരു പുതിയ ചികിത്സ എന്ന നിലയിൽ ഇതിനെക്കുറിച്ച് കൂടുതൽ ചർച്ചകൾ നടക്കേണ്ടതുണ്ട്”, സ്‌ക്രിപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠനത്തിൽ പങ്കാളിയായ ബാർബറ മേസൺ ഒറിഗൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്‌സിറ്റി പ്രസ്സിനോട് പറഞ്ഞു. മദ്യപാനം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ മരുന്ന് കൂടുതൽ പ്രയോജനകരമാകുമെന്നാണ് മേസൺ പ്രതീക്ഷിക്കുന്നത്. മദ്യാസക്തി ഉള്ളവരും എന്നാൽ അത് ഇല്ലാതാക്കാൻ ഒരു തരത്തിലുമുള്ള ചികിത്സ തേടാത്തവരുമായ ആളുകളിലാണ് പഠനം നടത്തിയത്.
അമിത മദ്യപാനം മൂലമുണ്ടാകുന്ന ചില ദൂഷ്യഫലങ്ങൾ
1. രോഗപ്രതിരോധ ശേഷി ദുര്‍ബലപ്പെടുന്നു
2. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍
3. അകാല മരണത്തിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു.