കറുവയുടെ രുചിയും ഗന്ധവും പുരുഷ ലൈംഗികാവയത്തിന്റെ പ്രവര്‍ത്തനത്തെ ഗുണകരമായി സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഈ സുഗന്ധ ദ്രവ്യത്തിന്റെ ഗന്ധം ലൈംഗികാവയവത്തിലെ രക്തപ്രവാഹം 20 ശതമാനം വര്‍ധിപ്പിക്കും. സുഗന്ധം പുരുഷന്റെ മാനസികാവസ്ഥയിലുണ്ടാക്കുന്ന മാറ്റമാണ് ഈ രക്തപ്രവാഹത്തിന് കാരണമത്രെ.
ഇതിന് പുറമെ കറുവാപട്ട രക്തത്തിലെ ഷുഗറിന്റെയും മോശം കൊളസ്‌ട്രോളിന്റെയും അളവ് കുറക്കുന്നു. ഇത് ലിംഗത്തിലെ രക്തക്കുഴലുകള്‍ ആരോഗ്യകരമായി ഇരിക്കാന്‍ കാരണമാവുന്നു. ഈ രണ്ട് ഘടകങ്ങളും ഉദ്ധാരണത്തിനും ലൈംഗികശേഷി വർധിപ്പിക്കാനും സഹായിക്കുന്നതായി പഠനം പറയുന്നു.
advertisement
You may also like:പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 19 കാരിയെ പീഡിപ്പിച്ചു; സർക്കാർ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
കറുവ ഭക്ഷണമായും പെര്‍ഫ്യൂമായും ഉപയോഗിക്കുന്നതു പ്രായമേറുമ്പോള്‍ പുരുഷന്‍മാര്‍ക്കുണ്ടാവുന്ന പല ലൈംഗികപ്രശ്‌നങ്ങള്‍ക്കും പരിഹാരമാണത്രെ. ഡേറ്റിങ്ങിനു പോവുന്നവര്‍ക്ക് കറുവാ ഫ്‌ളേവറുള്ള മെഴുകുതിരികള്‍ ഉപയോഗിക്കാവുന്നതാണെന്നും വിദഗ്ദര്‍ പറയുന്നു.
ദരിദ്രരുടെ വയാഗ്രയെന്ന് ഭാവിയില്‍ കറുവ അറിയപ്പെട്ടേക്കാമെന്നും ഗവേഷകർ പറയുന്നു.
