TRENDING:

Ginger Health Benefits | ഇഞ്ചിയും ചുക്കും കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാം

Last Updated:

ഇഞ്ചിയും ചുക്കും ഏതൊരു ഇന്ത്യന്‍ കുടുംബത്തെയും സംബന്ധിച്ചിടത്തോളം സാധാരണമായതും പ്രിയപ്പെട്ടതുമായ ഒരു ഭക്ഷ്യവസ്തുക്കളാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നമ്മള്‍ ഇന്ത്യക്കാര്‍ ആരോഗ്യ സംബന്ധിയായ കാര്യങ്ങളിൽ വളരെ ഭാഗ്യവാന്മാരാണ്. ആയുര്‍വേദത്തിന്റെ (Ayurveda) നാടാണ് നമ്മുടേത് എന്നതാണ് പ്രധാന കാര്യം. നമുക്ക് ചുറ്റും തൊട്ടടുത്ത് തന്നെ ഔഷധസസ്യങ്ങളും (Herbs) ആരോഗ്യകരമായ മറ്റ് ഉത്പന്നങ്ങളും ലഭ്യമാണ് എന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ ഖേദകരമെന്നു പറയട്ടെ, എല്ലാ സസ്യങ്ങളുടെയും ശരിയായ ഉപയോഗത്തെക്കുറിച്ചും ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചും പലരും പൂര്‍ണ്ണമായും ബോധവാന്മാരല്ല.
advertisement

പലപ്പോഴും അവയുടെ വൈവിധ്യമാർന്ന ആരോഗ്യഗുണങ്ങൾ നമ്മളെ ആശയക്കുഴപ്പത്തിലാക്കാറുമുണ്ട്. ഉദാഹരണത്തിന്, ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഇഞ്ചി രണ്ട് തരത്തില്‍ ഉപയോഗിക്കാം. പച്ച ഇഞ്ചിയും ഉണങ്ങിയ ഇഞ്ചിയും (ചുക്ക്) പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഉത്തമ പ്രതിവിധിയാണ്.

read also- Immunity Boosting Foods | കോവിഡിനെ നേരിടാൻ ഈ ഭക്ഷണങ്ങൾ കഴിച്ച് പ്രതിരോധശേഷി വർദ്ധിപ്പിക്കാം

ഇഞ്ചിയും ചുക്കും ഏതൊരു ഇന്ത്യന്‍ കുടുംബത്തെയും സംബന്ധിച്ചിടത്തോളം സാധാരണമായതും പ്രിയപ്പെട്ടതുമായ ഒരു ഭക്ഷ്യവസ്തുക്കളാണ്. ചായയുള്‍പ്പടെയുള്ള പാനീയങ്ങളിലോ കറികളിലോ ഭക്ഷണത്തിലോ ഇഞ്ചി ചേര്‍ക്കുന്നത് നമ്മള്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ചുക്ക് കഴിക്കാന്‍ പലരും മടി കാണിച്ചേക്കും. ചുക്കിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിഞ്ഞാല്‍ പിന്നെ നിങ്ങള്‍ അത് ഒരിക്കലും ഒഴിവാക്കില്ല.

advertisement

ചുക്കിന്റെ ഗുണങ്ങള്‍ അറിയാം:

ഗര്‍ഭാവസ്ഥയിലെ ഓക്കാനം, പ്രഭാതത്തിലുണ്ടാകുന്ന അസ്വസ്ഥത എന്നിവയില്‍ നിന്ന് ആശ്വാസം ലഭിക്കാൻ ചുക്ക് കഴിക്കുന്നത് നല്ലതാണ്. അര സ്പൂണ്‍ ഉണങ്ങിയ ഇഞ്ചിപ്പൊടി എടുത്ത് ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി, തേന്‍ കൂടി ചേര്‍ത്ത് കഴിക്കാം.

ദഹനക്കേട് - വിട്ടുമാറാത്ത ദഹനക്കേട് മൂലമുണ്ടാകുന്ന ആമാശയത്തിലെ അസ്വസ്ഥതകളും വേദനയും ഒഴിവാക്കാന്‍ ചുക്ക് ഉത്തമമാണ്. ഭക്ഷണത്തിന് മുമ്പ് ചുക്കുപ്പൊടി കഴിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കുന്നു.

കൊളസ്‌ട്രോള്‍ നില കുറയ്ക്കുന്നു - ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് മാരകമായ ഹൃദ്രോഗങ്ങൾക്ക് കാരണമാകുന്നു. എല്ലാത്തരം കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാന്‍ ചുക്കുപ്പൊടി സഹായിക്കുമെന്ന് നിരവധി ആരോഗ്യ വിദഗ്ധര്‍ അവകാശപ്പെട്ടിട്ടുണ്ട്.

advertisement

പച്ച ഇഞ്ചി കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍:

എരിച്ചില്‍ കുറയ്ക്കുന്നു

ആര്‍ത്തവ വേദനയ്ക്ക് അത്യന്തം സഹായകമാണ്. ചൂടുള്ള ചായയില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കാന്‍ ശ്രമിക്കുക.

ജലദോഷം, ചുമ, പനി എന്നിവയെ ലഘൂകരിക്കുന്നു.

ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു.

read also- Headache Home Remedy | ഇടയ്ക്കിടെ തലവേദന അനുഭവപ്പെടാറുണ്ടോ? ഈ പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിച്ചുനോക്കൂ

ഉദരരോഗങ്ങള്‍ക്കും ഛര്‍ദ്ദിക്കും ദഹനകേടിനും മാത്രമല്ല അജീര്‍ണ്ണം, അതിസാരം, പ്രമേഹം, അര്‍ശസ് എന്നി രോഗങ്ങള്‍ക്കെല്ലാം പരിഹാരമാണ് ഇഞ്ചി/ചുക്ക് ചേര്‍ത്ത ഔഷധങ്ങള്‍. ഇഞ്ചി ഉണക്കിയെടുക്കുന്ന ചുക്ക് ആയുര്‍വേദത്തിലെ മിക്ക ഔഷധങ്ങളിലും ഒരു പ്രധാന ചേരുവയാണ്. ഇന്ത്യയെക്കൂടാതെ ചൈന, തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, ദക്ഷിണ ആഫ്രിക്ക, കരീബിയന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ആഹാരപദാര്‍ത്ഥങ്ങളിലും ഔഷധങ്ങളിലും ഇഞ്ചിയും ചുക്കും ഉപയോഗിച്ചു വരുന്നുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.)

മലയാളം വാർത്തകൾ/ വാർത്ത/Life/
Ginger Health Benefits | ഇഞ്ചിയും ചുക്കും കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാം
Open in App
Home
Video
Impact Shorts
Web Stories