എന്നാലിനി, കൊളസ്ട്രോളിനെ സംബന്ധിച്ചുള്ള ആശങ്കയില്ലാതെ നിങ്ങൾക്ക് മുട്ട കഴിക്കാം. മുട്ട കഴിക്കുന്നത് ഒരു വ്യക്തിയുടെ കൊളസ്ട്രോളിന്റെ അളവിനെ നേരിട്ട് ബാധിക്കില്ല എന്നാണ് സമീപകാല പഠനങ്ങൾ പറയുന്നത്. 2021 ഡിസംബറിലെ ഹാർവാർഡ് ഹെൽത്ത് പബ്ലിഷിങ് റിപ്പോർട്ടിൽ ഇത് സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു.
Also Read-കാന്‍സര്‍ രോഗികളില്‍ മരുന്ന് പരീക്ഷണം വിജയം; 18 പേര്‍ക്ക് രോഗമുക്തി, ചരിത്രത്തില്‍ ആദ്യം
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കും. എന്നിരുന്നാലും, മിക്ക ആളുകളിലും ഭക്ഷണത്തിലെ കൊളസ്ട്രോൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. അതിനാൽ, നിങ്ങൾ കഴിക്കുന്ന കൊളസ്‌ട്രോളും ഹൃദ്രോഗ സാധ്യതയും തമ്മിൽ കാര്യമായ ബന്ധമില്ല എന്നാണ് പഠനങ്ങൾ പറയുന്നത്.
advertisement
Also Read-വീട്ടിൽ പല്ലി ശല്യം രൂക്ഷമാണോ? അവയെ അകറ്റാൻ ചില എളുപ്പ വഴികൾ
നമ്മുടെ ശരീരത്തിലെ ഭൂരിഭാഗം കൊളസ്ട്രോളും കരളിൽ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. നമ്മൾ കഴിക്കുന്ന കൊളസ്ട്രോളിൽ നിന്ന് ഉണ്ടാവുന്നതല്ല അത്. റിപ്പോർട്ട് അനുസരിച്ച്, നമ്മുടെ ഭക്ഷണത്തിലെ പൂരിത കൊഴുപ്പും ട്രാൻസ് ഫാറ്റും ആണ് കൊളസ്ട്രോൾ ഉണ്ടാക്കാൻ കരളിനെ പ്രാഥമികമായി ഉത്തേജിപ്പിക്കുന്നത്, അല്ലാതെ ഡയറ്ററി കൊളസ്ട്രോൾ അല്ല. അതിനാൽ ഹൃദയാരോഗ്യത്തെ ബാധിക്കുന്ന കാര്യത്തിൽ മുട്ടയിലെ കൊളസ്‌ട്രോളിന്റെ അളവിന് ഒരു പങ്കുമില്ല. ഒരു വലിയ മുട്ടയിൽ ഏകദേശം 1.5 ഗ്രാം പൂരിത കൊഴുപ്പ് മാത്രമാണ് അടങ്ങിയിട്ടുള്ളത്.
ദിവസം ഒരു മുട്ട വീതം കഴിക്കുന്നവർ സുരക്ഷിതരാണെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ഇവരിലെ മൊത്തം കൊളസ്ട്രോളിന്റെ അളവിനെ ഇത് കാര്യമായി ബാധിക്കില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. ഹാർവാർഡ് മെഡിക്കൽ സ്‌കൂളിൽ നടത്തിയ പഠനങ്ങളിലെ കണ്ടെത്തലുകളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. “ദിവസം ഒരു മുട്ട കഴിക്കുന്നവരിൽ ഹൃദയാഘാതം, പക്ഷാഘാതം, മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ നിരക്ക് ഉയർന്നതായി ഈ പഠനങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല,” റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, 2020-ൽ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (AHA) ഡയറ്ററി കൊളസ്ട്രോളിനെ സംബന്ധിച്ചുള്ള ഒരു നിരീക്ഷണം പ്രസിദ്ധീകരിച്ചിരുന്നു. എഎച്ച്എ പരിശോധിച്ച പഠനങ്ങളിൽ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യതയും മുട്ട കഴിക്കുന്നതും തമ്മിൽ കാര്യമായി ബന്ധമുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. എന്നിരുന്നാലും, ഡയറ്ററി കൊളസ്ട്രോൾ, പൂരിത കൊഴുപ്പ് എന്നിവ കഴിക്കുന്നത് സംബന്ധിച്ച് ആളുകൾ ജാഗ്രത പാലിക്കണമെന്ന് അസോസിയേഷൻ ശുപാർശ ചെയ്തിരുന്നു.
Keywords: egg, heart diseases, protein and vitamins, cholesterol, saturated fat, മുട്ട, ഹൃദ്രോഗങ്ങൾ, പ്രോട്ടീനുകളും വിറ്റാമിനുകളും, കൊളസ്ട്രോൾ, പൂരിത കൊഴുപ്പ്
