TRENDING:

പത്ത് ലക്ഷം പേര്‍ക്ക് ഒരേസമയം സിപിആര്‍ പരിശീലനം; ഹൃദയാഘാതം പ്രതിരോധിക്കാൻ കേന്ദ്രപദ്ധതി

Last Updated:

വ്യക്തിയുടെ ഹൃദയമിടിപ്പ് അല്ലെങ്കില്‍ ശ്വാസോച്ഛ്വാസം എന്നിവ നിലയ്ക്കുമ്പോള്‍ നല്‍കുന്ന അടിയന്തര ജീവന്‍ രക്ഷാ പ്രക്രിയയാണ് സിപിആര്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്ത് പത്ത് ലക്ഷം പേര്‍ക്ക് ഒരേ സമയം സിപിആര്‍ (കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ ) പരിശീലനം നല്‍കുന്നതിനുള്ള കേന്ദ്ര പദ്ധതിക്ക് ഇന്ന് തുടക്കം. യുവാക്കളിലുള്‍പ്പെടെ ഹൃദയാഘാതനിരക്ക് കൂടി വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. വ്യക്തിയുടെ ഹൃദയമിടിപ്പ് അല്ലെങ്കില്‍ ശ്വാസോച്ഛ്വാസം എന്നിവ നിലയ്ക്കുമ്പോള്‍ നല്‍കുന്ന അടിയന്തര ജീവന്‍ രക്ഷാ പ്രക്രിയയാണ് സിപിആര്‍. ശരീരത്തിന്റെ പ്രധാന അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം ത്വരിതപ്പെടുത്തി ഓക്‌സിജന്‍ നിലനിര്‍ത്തുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
advertisement

കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മാന്‍സൂഖ് മാണ്ഡവ്യയാണ് പരിപാടിയ്ക്ക് തുടക്കം കുറിച്ചത്. രാജ്യവ്യാപകമായി പത്ത് ലക്ഷം പേര്‍ക്ക് ഒരേസമയം സിപിആര്‍ പരിശീലനം നല്‍കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഹൃദയാഘാതം മൂലമുള്ള മരണങ്ങളില്‍ 12.5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2021ല്‍ 28,413 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2022ല്‍ എത്തിയപ്പോള്‍ അത് 32,457 ആയി ഉയരുകയും ചെയ്തു.

Also read-54 കഫ് സിറപ്പുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു; കേന്ദ്രം കയറ്റുമതി അനുമതി നിഷേധിച്ചു

advertisement

ഗുജറാത്തില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 1,052 പേരാണ് ഹൃദയാഘാതം മൂലം മരിച്ചതെന്ന് സംസ്ഥാന മന്ത്രി പറഞ്ഞിരുന്നു. മരിച്ചവരില്‍ ഭൂരിഭാഗം പേരും 11 നും 25നും ഇടയില്‍ പ്രായമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. ഹൃദയസ്തംഭനം സംഭവിക്കുന്നയൊരാള്‍ക്ക് കൃത്യസമയത്ത് സിപിആര്‍ കൊടുക്കുന്നതിലൂടെ അയാളുടെ ജീവന്‍ രക്ഷിക്കാനാകുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. സിപിആര്‍ എങ്ങനെയാണ് കൊടുക്കേണ്ടത് എന്നതിനെപ്പറ്റി നിരവധി സംഘടനകള്‍ പരിശീലനം നല്‍കിവരുന്നുണ്ട്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ സിപിആര്‍ കൊടുക്കുന്നതിനെപ്പറ്റി പഠിപ്പിക്കുന്ന ഒരു കോഴ്‌സും നടത്തിവരുന്നുണ്ട്.

''സിപിആര്‍ പരിശീലനം''; മികച്ച മുന്നേറ്റമെന്ന് വിദഗ്ധര്‍

advertisement

ഹൃദയാഘാതം മൂലം യുവാക്കള്‍ കൂടുതലായി മരിക്കുന്ന സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് അഹമ്മദാബാദിലെ നാരായണ ഹോസ്പിറ്റലിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ആയ ഡോ. സീഷന്‍ മന്‍സൂരി പറഞ്ഞത്. '' സിപിആര്‍ പരിശീലനം പ്രശംസയര്‍ഹിക്കുന്നു. കൃത്യസമയത്ത് സിപിആര്‍ കൊടുക്കുന്നതിലൂടെ വിലപ്പെട്ട ജീവന്‍ രക്ഷിക്കാനാകും,'' എന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്-19ന് ശേഷം ഹൃദയാഘാതനിരക്ക് ഉയര്‍ന്നുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വിശദമായ പഠനങ്ങള്‍ ആവശ്യമാണെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു. ജീവിതശൈലിയെയാണ് പലരും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി, സമ്മര്‍ദ്ദം, വ്യായാമക്കുറവ് എന്നിവയെല്ലാം ഹൃദയാഘാത നിരക്ക് വര്‍ധി്ക്കാന്‍ കാരണമായിട്ടുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

advertisement

Also read-'പാവപ്പെട്ടവന്റെ ഓറഞ്ച്'; പോർച്ചുഗീസുകാർ ഇന്ത്യയിലേക്ക് കൊണ്ടുവന്ന തക്കാളി

'' ആധുനിക കാലത്തെ മികച്ച സൗകര്യങ്ങള്‍ അലസമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുന്നു. ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണത്തിന്റെ അമിത ഉപയോഗം ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഗുരുതരമാക്കും,'' സീഷന്‍ മന്‍സൂരി പറഞ്ഞു. നഗരവല്‍ക്കരണവും അതേത്തുടര്‍ന്നുണ്ടാകുന്ന സമ്മര്‍ദ്ദവും മലിനീകരണം ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശരിയായ വിശ്രമവും സമ്മര്‍ദ്ദമില്ലാത്ത ജീവിതരീതിയുമാണ് ഇന്നത്തെ തലമുറയ്ക്ക് വേണ്ടതെന്ന് ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി (സിടിവിഎസ്) തലവനായ ഡോ.ഉദ്ഗത്ത് ധിര്‍ പറഞ്ഞു. '' കഠിനമായി ജോലി ചെയ്യുക ശേഷം ക്ലബ്ബ് പാര്‍ട്ടികളില്‍ പങ്കെടുക്കുക എന്ന യുവാക്കളുടെ സമീപനവും ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും,'' ഉദ്ഗത്ത് ധിര്‍ പറഞ്ഞു. യുവാക്കളുടെ ഹൃദയാരോഗ്യത്തെ കൃത്യമായി പരിശോധിക്കുന്നതിലുണ്ടാകുന്ന വെല്ലുവിളികളെപ്പറ്റിയും അദ്ദേഹം തുറന്ന് പറഞ്ഞു.

advertisement

Also read-ലോകത്തെ നാലില്‍ ഒന്ന് യുവാക്കളും ഏകാന്തതയുടെ കൂട്ടുകാരെന്ന് പഠനം; പ്രധാന കാരണങ്ങൾ

'' അവര്‍ ചെറുപ്പമാണ്. എന്നാല്‍ അവര്‍ക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ശരിയായ പ്രായത്തില്‍ അവരെ പരിശോധിക്കാന്‍ കഴിയണം. പ്രത്യേകിച്ച് കോളേജ് കാലത്ത് തന്നെ പരിശോധന നടത്തുന്നത് നല്ലതാണ്. കൂടാതെ കുടുംബപരമായി ഹൃദ്രോഗ പശ്ചാത്തലമുള്ളവരാണെങ്കില്‍ അവരെയും ചെറുപ്പത്തില്‍ തന്നെ പരിശോധിക്കേണ്ടിവരും,'' എന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുമ്പ് ചെറുപ്പക്കാര്‍ക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒട്ടും തന്നെ ഉണ്ടായിരുന്നില്ല എന്നല്ല ഇതിനര്‍ത്ഥമെന്നും വിദഗ്ധര്‍ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
പത്ത് ലക്ഷം പേര്‍ക്ക് ഒരേസമയം സിപിആര്‍ പരിശീലനം; ഹൃദയാഘാതം പ്രതിരോധിക്കാൻ കേന്ദ്രപദ്ധതി
Open in App
Home
Video
Impact Shorts
Web Stories