ലോകത്തെ നാലില്‍ ഒന്ന് യുവാക്കളും ഏകാന്തതയുടെ കൂട്ടുകാരെന്ന് പഠനം; പ്രധാന കാരണങ്ങൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
ലോകമെമ്പാടുമുള്ള 15നും 18വയസ്സിനും ഇടയില്‍ പ്രായമുള്ള 25 ശതമാനം പേരും വളരെയധികം ഏകാന്തത അനുഭവിക്കുന്നതായി പഠനത്തില്‍ പറയുന്നു
ലോകത്തിലെ നാലില്‍ ഒരുഭാഗം യുവാക്കളും ഒറ്റപ്പെടല്‍ അനുഭവിക്കുന്നതായി പുതിയ പഠനം. അമേരിക്കന്‍ അനലറ്റിക്‌സ് കമ്പനിയായ ഗാലപ്പും സാമൂഹികമാധ്യമമായ മെറ്റയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 142 രാജ്യങ്ങളില്‍ നിന്നുള്ള 15 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. 2022 ജൂണ്‍ മുതല്‍ 2023 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് പഠനം നടത്തിയത്. വിവിധ പ്രായവിഭാഗങ്ങളിലുള്ളവര്‍ അനുഭവിക്കുന്ന ഏകാന്തത സംബന്ധിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നതാണ് പഠനം.
ലോകമെമ്പാടുമുള്ള 15നും 18വയസ്സിനും ഇടയില്‍ പ്രായമുള്ള 25 ശതമാനം പേരും വളരെയധികം ഏകാന്തത അനുഭവിക്കുന്നതായി പഠനത്തില്‍ പറയുന്നു. 19നും 29വയസ്സിനും ഇടയില്‍ പ്രായമുള്ളവരില്‍ ഒറ്റപ്പെടല്‍ ഇതിലും അധികമാണ്. ഇവരില്‍ 27 ശതമാനം പേരും ഗണ്യമായ തോതില്‍ ഏകാന്തത അനുഭവിക്കുന്നുണ്ട്. അതേസമയം, ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ കുറഞ്ഞ അളവിലാണ് ഒറ്റപ്പെടല്‍ അനുഭവിക്കുന്നത്. അതായത് ഏകദേശം 17 ശതമാനം.
കോവിഡ് 19-ന്റെ വ്യാപനം ഒട്ടേറെപ്പേരില്‍ തങ്ങള്‍ ഒറ്റയ്ക്കാണെന്ന ചിന്ത ഉണ്ടാക്കിയിട്ടുണ്ട്. ലോക്ഡൗണ്‍ കഴിഞ്ഞെങ്കിലും ഈ ഏകാന്ത ഒട്ടേറെപ്പേരെ ബാധിക്കാന്‍ ഇടയുണ്ടെന്നും പഠനത്തില്‍ പറയുന്നു. ഏകാന്തത ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും. പ്രമേഹം, ഡിമെന്‍ഷ്യ തുടങ്ങി ഉത്കണ്ഠ, വിഷാദം തുടങ്ങി ഒട്ടേറെ മാനസിക ആരോഗ്യപ്രശ്‌നങ്ങളും ഏകാന്തത മൂലം പിടിപെടാനുള്ള സാധ്യതയുണ്ട്. ആളുകള്‍ക്ക് ഏകാന്തത അനുഭവപ്പെടുന്നതിന്റെ കാരണങ്ങള്‍ ഏതൊക്കെയാണെന്ന് വിശദീകരിക്കാന്‍ പഠനത്തിന് കഴിഞ്ഞിട്ടില്ല. അതിനായി ഇനിയും കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നു.
advertisement
അതേസമയം, ലോകത്ത് ഏറ്റവും അധികം ഏകാന്തത അനുഭവിക്കുന്നത് 18-നും 24 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവാക്കളാണെന്ന് നേരത്തെ ഐക്യരാഷ്ട്ര സംഘടന പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകാന്തതയും ഒറ്റപ്പെടലും ആരോഗ്യത്തിനു ഭീഷണിയാകുന്നുണ്ടെന്നും സാമൂഹികബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തില്‍ കമ്മിഷനു രൂപം നല്‍കിയിരുന്നു. യുവാക്കളുടെയും പ്രായമായവരുടെയും സാമൂഹിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ മാനസിക-ശാരീരിക ആരോഗ്യവും മെച്ചപ്പെട്ട ജീവിതവും ലഭ്യമാക്കുകയാണ് ലോകാരോഗ്യസംഘടന രൂപവത്കരിച്ച കമ്മിഷന്റെ ചുമതല.
അമേരിക്കന്‍ ജനറല്‍ സര്‍ജന്‍ ഡോ. വിവേക് മൂര്‍ത്തിയാണ് ആറംഗ കമ്മിഷന്റെ അധ്യക്ഷന്‍. ഡിസംബര്‍ ആറുമുതല്‍ എട്ടുവരെ കമ്മിഷന്റെ ആദ്യ യോഗം നടക്കും. കംപ്യൂട്ടര്‍ അല്ലെങ്കില്‍ മൊബൈല്‍ എന്നിവയ്ക്കു മുമ്പില്‍ അധികസമയം ചെലവഴിക്കുന്ന്, ആത്മവിശ്വാസത്തിലുള്ള കുറവ്, സാമൂഹിക ജീവതത്തോടും മറ്റുള്ളവരോടും ഇടപഴകിയുള്ള ജീവിതം ഇഷ്ടമില്ലാത്തത്, അലസമായ ജീവിതശൈലി, വ്യായാമക്കുറവ്, ലഹരിയുടെ ഉപയോഗം എന്നിവയെല്ലാം ഏകാന്തതയിലേക്ക് നയിക്കുന്ന കാരണങ്ങളാണ് ഈ രംഗത്തുനിന്നുള്ള വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 28, 2023 3:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
ലോകത്തെ നാലില്‍ ഒന്ന് യുവാക്കളും ഏകാന്തതയുടെ കൂട്ടുകാരെന്ന് പഠനം; പ്രധാന കാരണങ്ങൾ