35 വയസ്സിന് മുകളില്‍ പ്രായമായ ഒരു സ്ത്രീ ഇതുവരെ ഗര്‍ഭിണിയായിട്ടില്ലെങ്കിൽ ഒരു ഡോക്ടറെ സമീപിക്കാന്‍ മടിക്കേണ്ടതില്ല. കൂടാതെ ഗര്‍ഭം അലസലും വന്ധ്യതയ്ക്ക് ഒരു കാരണമാകുന്നുണ്ട്. അതിനാല്‍ ഇക്കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
പ്രായാധിക്യം, ശാരീരിക പ്രശ്‌നങ്ങള്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, പെല്‍വിക് സംബന്ധമായ പ്രശ്നങ്ങൾ, ജീവിതശൈലി അല്ലെങ്കില്‍ പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയൊക്കെസ്ത്രീകളിലെവന്ധ്യതയ്ക്ക് കാരണമായേക്കാം.സ്ത്രീ വന്ധ്യതയുടെ കാരണങ്ങള്‍ ചിലപ്പോള്‍ സങ്കീര്‍ണ്ണവും രോഗനിര്‍ണയത്തില്‍ വെല്ലുവിളികളും സൃഷ്ടിക്കാറുണ്ട്. അതിനാൽ വളരെ പെട്ടെന്ന് തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. കൃത്യമായരോഗനിര്‍ണ്ണയവും ചികിത്സയും വന്ധ്യത പരിഹരിക്കാന്‍ സഹായിക്കും.
advertisement
Also read-Health Tips | ഗര്‍ഭകാലത്തെ നെഞ്ചെരിച്ചില്‍ എങ്ങനെ തടയാം? ഇതാ ചില ടിപ്പുകള്‍
നേരത്തെയുള്ള രോഗനിര്‍ണയം ചികിത്സയയിൽ പല മാറ്റങ്ങളും വരുത്താൻ സഹായിക്കും, ഇത് മൊത്തത്തിലുള്ള ഫലത്തെ സ്വാധീനിക്കുകയും ചെയ്യും. നേരത്തെയുള്ള രോഗനിര്‍ണയം വളരെ പ്രധാനമാണ്. ഒരു സ്ത്രീ എത്ര നേരത്തെ ചികിത്സ തേടുന്നുവോ അത്രയും പെട്ടെന്ന് തന്നെ തീവ്രത കുറഞ്ഞ ചികിത്സയിലൂടെ അവര്‍ക്ക് ഗര്‍ഭിണിയാകാന്‍ സാധിക്കും. അതിനാൽ കാലതാമസം കൂടാതെ എത്രയും വേഗം ആരോഗ്യ വിദഗ്ധരെ സമീപിക്കുക.
സ്ത്രീകള്‍ ജനിക്കുന്നത് അരലക്ഷം അണ്ഡങ്ങളോട് കൂടിയാണ് പിന്നീടിത് ഒരോ അണ്ഡങ്ങളായി കുറയുന്നു. ജീവിതകാലം മുഴുവന്‍ ബീജം ഉത്പാദിപ്പിക്കുന്നത് തുടരുന്ന പുരുഷന്മാരില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകളിൽ അണ്ഡങ്ങളുടെ എണ്ണം പരിമിതമാണ്. ഒരു കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് ആര്‍ത്തവവും അണ്ഡോത്പാദനവും ആരംഭിക്കുമ്പോള്‍ മുതൽ അണ്ഡങ്ങൾ കുറയാൻ തുടങ്ങും. പെരിമെനോപോസിലൂടെ ഇവ ആയിരത്തില്‍ എത്തുന്നു. ആര്‍ത്തവവിരാമത്തിലേക്ക് അടുക്കുന്തോറും സ്ത്രീകളിൽ ഇത് നൂറായി കുറയുന്നു. കാലക്രമേണ, സ്ത്രീകളിൽ അണ്ഡോത്പാദനം നിൽക്കും.
അതുകൊണ്ടാണ് പ്രായം കൂടുന്തോറും സ്ത്രീകള്‍ക്ക് ഗര്‍ഭിണിയാകാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നത്. 24 നും 34 നും ഇടയിലാണ് സ്ത്രീയുടെ ഏറ്റവും ഉയര്‍ന്ന പ്രത്യുല്‍പാദന പ്രായം. ഈ കാലയളവിനുശേഷം, 36-ാം വയസില്‍ ഫെര്‍ട്ടിലിറ്റി കുറയാന്‍ തുടങ്ങുകയും 37-ല്‍ ഗണ്യമായ കുറവുണ്ടാകുകയും ചെയ്യും. നാല്‍പ്പതുകളിലേക്ക് എത്തുമ്പോള്‍ ഒരു സ്ത്രീക്ക് , സ്വാഭാവികമായും IVF ഉപയോഗിച്ചുള്ള ഗര്‍ഭധാരണത്തിനുള്ള സാധ്യതയും കുറയുന്നു.
മുപ്പത് വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് ഗര്‍ഭിണിയാകാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുമ്പോഴും തല്‍ക്കാലം ഒരു സ്‌പെഷ്യലിസ്റ്റിനെ സമീപിക്കേണ്ട ആവശ്യമില്ലെന്നാകും പലരും ചിന്തിക്കുക. എന്നാല്‍ എത്രയും വേഗം ഒരു ഡോക്ടറെ കാണുന്നതാണ് നല്ലത്. ഒരു സ്‌പെഷ്യലിസ്റ്റിന്റെ നിര്‍ദേശങ്ങള്‍ ഗര്‍ഭധാരണത്തിനുള്ള നിങ്ങളുടെ സമയം കുറയ്ക്കുകയും ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്തേക്കാം.
(ഡോ.വിദ്യാ വി ഭട്ട്, മെഡിക്കല്‍ ഡയറക്ടര്‍, രാധാകൃഷ്ണ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍)