Health Tips | ഗര്‍ഭകാലത്തെ നെഞ്ചെരിച്ചില്‍ എങ്ങനെ തടയാം? ഇതാ ചില ടിപ്പുകള്‍
- Published by:Sarika KP
- news18-malayalam
Last Updated:
ആമാശയത്തിലെ ആസിഡുകളുടെ അമിതമായ ഉല്‍പാദനം മൂലമോ അല്ലെങ്കില്‍ കുഞ്ഞ് വളരുന്നത് മൂലമുള്ള സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനാലോ അനുഭവപ്പെടുന്ന അസ്വസ്ഥതകളാണ് ഇതിന് കാരണം.
ഞാനൊരു കഥയില്‍ തുടങ്ങാം. ഒരു യുവതി, അവള്‍ ഗര്‍ഭിണിയായി, ഗര്‍ഭത്തിന്റെ ഒമ്പത് മാസങ്ങളില്‍ അവള്‍ക്ക് ഒരു പ്രശ്‌നവുമില്ലിയാരുന്നു. ഉറക്കമില്ലാത്ത രാത്രികളുണ്ടായില്ല, ദഹന പ്രശ്‌നമില്ല, കാലില്‍ നീര്‍വീക്കമില്ല. ഛര്‍ദ്ദി ഇല്ല, വേദനയില്ല, അങ്ങനെ… ഒടുവില്‍ ഒമ്പതാം മാസം അവള്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുന്നു. എല്ലാ സ്ത്രീകളുടെയും ഗര്‍ഭാവസ്ഥ ഇങ്ങനെയായിരുന്നെങ്കില്‍ എന്ത് എളുപ്പമായാന്നേനെ അല്ലേ..
ഗര്‍ഭകാലം പൊതുവെ ചെറുതും വലുതുമായ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഇത് ഗര്‍ഭിണിയായെന്ന് അറിഞ്ഞ ആദ്യ ദിവസങ്ങളില്‍ നിന്ന് ആരംഭിച്ച് ഒമ്പത് മാസം മുഴുവന്‍ നീണ്ടുനില്‍ക്കുകയും ചിലപ്പോള്‍ പ്രസവാനന്തര കാലഘട്ടം വരെ നീളുകയും ചെയ്യും.
ഇതില്‍ ഏറ്റവും സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ആസിഡ് റിഫ്‌ലക്‌സ് (നെഞ്ചെരിച്ചില്‍). ആമാശയത്തിലെ ആസിഡുകളുടെ അമിതമായ ഉല്‍പാദനം മൂലമോ അല്ലെങ്കില്‍ കുഞ്ഞ് വളരുന്നത് മൂലമുള്ള സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനാലോ അനുഭവപ്പെടുന്ന അസ്വസ്ഥതകളാണ് ഇതിന് കാരണം. വയറുനിറഞ്ഞതായി അനുഭവപ്പെടുക, നെഞ്ച് എരിയുക, പുളിച്ചു തികട്ടല്‍, ഏമ്പക്കം തുടങ്ങിയവയാണ് ഗര്‍ഭിണികൾക്ക് നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങൾ. എന്തെങ്കിലും കഴിച്ചയുടന്‍ അല്ലെങ്കില്‍ ഒഴിഞ്ഞ വയറുമായി കൂടുതല്‍ സമയം ചിലവിടുമ്പോള്‍ ലക്ഷണങ്ങള്‍ പൊതുവെ വഷളാകും. നെഞ്ചെരിച്ചില്‍ ഇടക്കിടെ ഉണ്ടാകുന്നതും അതിന്റെ തീവ്രത കുറയ്ക്കുന്നതിനും നിങ്ങള്‍ക്ക് ജീവിതശൈലിയില്‍ ചില മാറ്റങ്ങൾ കൊണ്ടുവരാവുന്നതാണ്.
advertisement
നിങ്ങളുടെ ഭക്ഷണ ശീലങ്ങള്‍ മാറ്റുക:
- എരിവും എണ്ണയുമുള്ള ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക
- ഇടയ്ക്കിടെ ലഘു ഭക്ഷണങ്ങൾ കഴിക്കുക. നിങ്ങള്‍ ഗര്‍ഭിണിയായതിനാല്‍ കൂടുതല്‍ കഴിക്കണം എന്നത് പറയുന്നത് ഒരു മിഥ്യയാണ്. എന്നാൽ നിങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കനുസരിച്ച് നിങ്ങള്‍ ഭക്ഷണം കഴിക്കേണ്ടതുണ്ട്.
- കഫീന്‍ അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുക.
- അവസാനത്തെ ഭക്ഷണത്തിനും ഉറക്കത്തിനും ഇടയില്‍ 1-3 മണിക്കൂര്‍ ഇടവേള നല്‍കുക.
advertisement
ഭക്ഷണം കഴിക്കുമ്പോഴും കിടക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഭക്ഷണം കഴിക്കുമ്പോള്‍ നിവര്‍ന്നു ഇരിക്കുക.
- ഉറങ്ങുമ്പോള്‍ ചെറിയ രീതിയില്‍ തല ഉയര്‍ത്തി വച്ച് കിടക്കാന്‍ ശ്രദ്ധിക്കുക.
- ദിവസവും ഏകദേശം 3+ ലിറ്റര്‍ വെള്ളം കുടിക്കുക.
- ഓരോ സമയവും ഭക്ഷണം കഴിച്ചതിന് ശേഷം കുറഞ്ഞത് 15 മിനിറ്റെങ്കിലും നടക്കുക.
- പുകവലി ഉപേക്ഷിക്കുക
- മദ്യം ഒഴിവാക്കുക.
- സ്വയം ചികിത്സ നടത്തരുത്
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ക്ക് കാര്യമായ സഹായം നല്‍കുന്നില്ലെങ്കിലും കടുത്ത ഛര്‍ദ്ദി, വയറുവേദന അല്ലെങ്കില്‍ ശരീരഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങിയാലും ഉടൻ ഡോക്ടറെ കാണുക. ഡോക്ടറുടെ ഉപദേശം അനുസരിച്ച്, സുരക്ഷിതമായ മരുന്നുകള്‍ കഴിക്കുക.
advertisement
(ഡോ.അനു ജോസഫ്, സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഒബിജി ആന്റ് ഫീറ്റല്‍ മെഡിസിന്‍, മാകാവേരി, കാവേരി ആശുപത്രിയുടെ ഒരു യൂണിറ്റ്, ഇലക്ട്രോണിക് സിറ്റി ബാംഗ്ലൂര്‍)
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
April 30, 2023 1:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
Health Tips | ഗര്‍ഭകാലത്തെ നെഞ്ചെരിച്ചില്‍ എങ്ങനെ തടയാം? ഇതാ ചില ടിപ്പുകള്‍