മാത്രമല്ല ക്രമരഹിതമായ ആർത്തവം സ്ത്രീകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത ഇരട്ടിയാക്കുന്നുണ്ട്. അതുകൊണ്ട് പിസിഒഎസിന്റെ ലക്ഷണങ്ങളെ നേരത്തെ തന്നെ കണ്ടെത്തി പരിഹരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിനായി ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ശരീരഭാരം കുറയ്ക്കുക, കൃത്യമായ ഭക്ഷണക്രമം, പതിവ് ശാരീരിക വ്യായാമം, പുകവലി ഉപക്ഷിക്കുക തുടങ്ങിയവയൊക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്, പിസിഒഎഎസ് സംബന്ധമായി ഒരു ഗൈനക്കോളജിസ്റ്റിന്റെ നിർദേശങ്ങൾ നിർബന്ധമായും പാലിക്കണം.
Also read-Health Tips | ഗര്‍ഭകാലത്തെ നെഞ്ചെരിച്ചില്‍ എങ്ങനെ തടയാം? ഇതാ ചില ടിപ്പുകള്‍
advertisement
കൂടാതെ മെറ്റ്ഫോർമിൻ, എസിഇ/എആർബി ഇൻഹിബിറ്ററുകൾ, ആസ്പിരിൻ, സ്റ്റാറ്റിൻ തുടങ്ങിയ മരുന്നുകളുടെ ഉപയോഗം ഇത്തരം രോഗികളിൽ മെച്ചപ്പെട്ട ഹൃദയ സംബന്ധമായ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. അതേസമയം
കാർഡിയാക് അല്ലെങ്കിൽ ന്യൂറോളജിക്കൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിൽ ആ വ്യക്തി മികച്ച എക്സ്പീരിയൻസ് ഉള്ള ഒരു ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റിനെ ബന്ധപ്പെടേണ്ടതാണ്.
(ഡോ രാജ്പാൽ സിംഗ്, ഡയറക്ടർ, ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്, ഫോർട്ടിസ് ഹോസ്പിറ്റൽ, റിച്ച്മണ്ട് റോഡ്, ബാംഗ്ലൂർ )