TRENDING:

ചൂട് കൂടുമ്പോള്‍ തണുത്ത വെള്ളം കുടിക്കാമോ? എസി ഉപയോഗിക്കാമോ? ആരോഗ്യ വിദഗ്ധർ പറയുന്നതിങ്ങനെ

Last Updated:

രോഗ പ്രതിരോധശേഷി കുറഞ്ഞവർ തണുത്ത വെള്ളത്തിൽ കുളിക്കരുത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്തെ കടുത്ത ചൂടില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. ഉഷ്ണതരംഗം പോലുള്ളവ ചെറുക്കാന്‍ പലരും തണുത്ത വെള്ളം കുടിക്കുകയും എസിയില്‍ ഇരിക്കാന്‍ ശ്രമിക്കാറുമുണ്ട്.
advertisement

എന്നാല്‍ നമ്മള്‍ ചെയ്യുന്ന ഇക്കാര്യങ്ങള്‍ ചില സാഹചര്യങ്ങളില്‍ നമ്മുടെ ആരോഗ്യത്തെ തന്നെ മോശമായി ബാധിച്ചേക്കാം. ശരീരം തണുപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചില മിഥ്യാധാരണകളെ തിരുത്തുകയാണ് ഇന്നിവിടെ.

രോഗ പ്രതിരോധശേഷി കുറഞ്ഞവർ തണുത്ത വെള്ളത്തിൽ കുളിക്കരുത്

ചൂട് കാലത്ത് തണുത്ത വെള്ളത്തില്‍ കുളിക്കുന്ന രീതി (കോള്‍ഡ് ഷവര്‍) പലരും അനുവര്‍ത്തിക്കാറുണ്ട്. എന്നാല്‍ അത് ആരോഗ്യപരമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. മുംബൈയിലെ ജസ്ലോക് ആശുപത്രിയിലെ ഡോക്ടറായ അല്‍ത്താഫ് പട്ടേലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

”കോള്‍ഡ് ഷവര്‍ രക്തസമ്മര്‍ദ്ദം, ഹൃദയാഘാത നിരക്ക്, ശ്വാസോച്ഛ്വാസ നിരക്ക് എന്നിവ വര്‍ധിക്കാന്‍ കാരണമാകും. ശരീരത്തിന്റെ മെറ്റാബോളിസം വര്‍ധിപ്പിക്കാനും കാരണമാകും. കുറച്ചധികം നാൾ ഈ രീതി തുടരുന്നത് ശരീര ഭാരം കുറയാനും കാരണമാകും,’ അല്‍ത്താഫ് പട്ടേല്‍ പറഞ്ഞു.

advertisement

സ്ഥിരമായി തണുത്ത വെള്ളത്തില്‍ കുളിക്കുന്നവരുടെ ശരീരത്തിൽ രക്തയോട്ടം കൂടുതലായിരിക്കും. ഇവര്‍ക്ക് വേഗം രോഗം ബാധിക്കില്ല. രോഗപ്രതിരോധ ശേഷിയും വര്‍ധിക്കുമെന്നും അല്‍ത്താഫ് പറയുന്നു. എന്നാല്‍ പ്രതിരോധശേഷി കുറഞ്ഞവര്‍ തണുത്തവെള്ളത്തില്‍ സ്ഥിരമായി കുളിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

തണുത്ത വെള്ളത്തിലെ കുളി ശരീരത്തിലെ ചൂട് കുറയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ രക്തക്കുഴലുകള്‍ ചുരുങ്ങുകയും നീര്‍വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇത് ചിലര്‍ക്ക് വേദനയുണ്ടാക്കും.

advertisement

അതേസമയം തണുത്ത വെള്ളത്തിലെ കുളി ചര്‍മ്മത്തിലെ ഞരമ്പുകളുടെ സങ്കോചത്തിന് കാരണമായേക്കാം അത് കുറച്ച് സമയത്തേക്ക് നിങ്ങള്‍ക്ക് തണുപ്പ് അനുഭവപ്പെടാന്‍ കാരണമാകും. അതിലൂടെ ശരീരത്തിലെ അമിത താപനിലയെ താല്‍ക്കാലികമായി ഇല്ലാതാക്കാനും സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

തണുത്ത വെള്ളം കുടിക്കുന്നത്; ഗുണവും ദോഷവും

വ്യായാമം ചെയ്യുന്ന വേളകളില്‍ തണുത്ത വെള്ളം കുടിക്കുന്നത് നല്ലത് തന്നെയാണ്. ശരീരത്തിന്റെ അമിത താപനില കുറയ്ക്കാന്‍ അവ സഹായിക്കും. ശരീരത്തിലെ രക്തപ്രവാഹം വര്‍ധിപ്പിക്കാനും മറ്റും ഇവ സഹായിക്കുന്നുണ്ട്. നിര്‍ജ്ജലീകരണം വരാതെ സൂക്ഷിക്കുക മാത്രമല്ല ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും കലോറി കുറയ്ക്കാനും ഈ ശീലം നിങ്ങളെ സഹായിക്കും. തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കും. എന്നാല്‍ മറ്റ് പ്രധാന അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കുന്നതുമാണ്.

advertisement

കൂടാതെ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, തലവേദന, പല്ലിന്റെ സെന്‍സിറ്റിവിറ്റി എന്നിവയ്ക്ക് ഒക്കെ പരിഹാരമുണ്ടാക്കാനും തണുത്ത വെള്ളം കുടിക്കുന്നത് ഒരുപരിധി വരെ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

വെരിക്കോസ് വെയിന്‍ രോഗമുള്ളവര്‍ തണുത്ത വെള്ളം കുടിക്കുന്നത് ഞരമ്പുകൾ ചുരുക്കി വാല്‍വുകള്‍ കൂടുതല്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും.

അതേസമയം തണുത്തവെള്ളമോ, ചൂട് വെള്ളമോ എന്ന വേര്‍തിരിവ് ഇല്ലാതെ എല്ലാ വെള്ളവും വേണ്ടതിലധികം കുടിക്കുക എന്നതാണ് ഈ ചൂട് കാലത്ത് ചെയ്യേണ്ടത്. ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാകാതിരിക്കാനാണ് ജനങ്ങള്‍ ശ്രദ്ധിക്കേണ്ടത്.

advertisement

അതേസമയം തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കണമെന്നാണ് ഗുരുഗ്രാമിലെ നാരായണ ആശുപത്രിയിലെ ഡോക്ടറായ പങ്കജ് വര്‍മ്മ പറയുന്നത്. തണുത്ത വെള്ളം കുടിക്കുന്നത് വയറിനുള്ളിലെ രക്തധമനികള്‍ ചുരുങ്ങാന്‍ കാരണമാകുമെന്നും അത് ദഹനക്കേടിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. റൂം താപനിലയില്‍ ഉള്ളതോ സാധാരണ നിലയില്‍ തണുത്തതോ ആയ വെള്ളം കുടിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.

Also Read-Summer | വെള്ളം കുടിക്കൂ, കുടിപ്പിക്കൂ; വേനലിൽ നിർജലീകരണം തടയാൻ നിർദേശങ്ങളുമായി ഡോ: സുൽഫി

പുറത്ത് നിന്ന് വന്നശേഷം ശരീരം വേഗത്തില്‍ തണുപ്പിക്കാന്‍ ശ്രമിക്കരുത്

ചൂടുള്ള പ്രദേശങ്ങളില്‍ നിന്ന് വന്നയുടന്‍ ചൂടകറ്റാനായി പാടുപെടുന്നവരാണ് നമ്മളില്‍ പലരും. അത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ശരീരത്തിന് നല്ലതല്ലെന്നാണ് ഫരീദാബാദിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ഡ്ഡ്‌സ് ആശുപത്രിയിലെ ഡോക്ടറായ അനുരാഗ് അഗര്‍വാള്‍ പറയുന്നത്. ശരീരം സാധാരണ നിലയില്‍ തണുത്തതിന് ശേഷം മാത്രം കുളിക്കുന്നതാണ് ആരോഗ്യപരമെന്നും അദ്ദേഹം പറഞ്ഞു.

ഇതേ അഭിപ്രായം തന്നെയാണ് ഡോ. പങ്കജ് വര്‍മ്മയും പറയുന്നത്. ചൂടകറ്റാന്‍ കുളത്തിലേക്ക് എടുത്ത് ചാടുന്നത്, തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് എല്ലാം ശരീരത്തിന് ഒരു ഷോക്ക് ആണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ രീതികളെല്ലാം ശരീരത്തെ മോശമായി ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ശരീരത്തിന് അതിന്റേതായ തണുപ്പിക്കല്‍ രീതികളുണ്ട്. അവ സാവധാനം പ്രവര്‍ത്തിച്ച് ചര്‍മ്മത്തിലേക്കുള്ള രക്തപ്രവാഹം ക്രമേണ ത്വരിതപ്പെടുത്തുന്നതാണ്. എന്നാല്‍ ചൂടുള്ള പ്രദേശത്ത് നിന്ന് വന്നയുടന്‍ തന്നെ തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് നിങ്ങളുടെ രക്തധമനികള്‍ ചുരുങ്ങാന്‍ കാരണമാകും. അതോടെ രക്തസമ്മര്‍ദ്ദം കുറയും. തലകറക്കം വരെയുണ്ടാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

അതേസമയം ചൂട് കൂടുതലുള്ള സമയത്ത് അമിതമായി കായികാധ്വാനം ചെയ്യുന്നതും ശരീരത്തെ മോശമായി ബാധിക്കാം. വ്യായാമം ചെയ്യുന്നവര്‍ അതിരാവിലെയോ വൈകുന്നേരമോ ചെയ്യണമെന്നും ഡോക്ടര്‍മാര്‍ നിർദേശിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
ചൂട് കൂടുമ്പോള്‍ തണുത്ത വെള്ളം കുടിക്കാമോ? എസി ഉപയോഗിക്കാമോ? ആരോഗ്യ വിദഗ്ധർ പറയുന്നതിങ്ങനെ
Open in App
Home
Video
Impact Shorts
Web Stories