Summer | വെള്ളം കുടിക്കൂ, കുടിപ്പിക്കൂ; വേനലിൽ നിർജലീകരണം തടയാൻ നിർദേശങ്ങളുമായി ഡോ: സുൽഫി
- Published by:user_57
- news18-malayalam
Last Updated:
കേരളം വെന്തുരുകുകയാണ്. കൊടുംചൂടും സൂര്യാതപവും നൽകുന്ന ആഘാതത്തിൽ നിന്നും ഈ വേനലിൽ രക്ഷപെടാൻ വെള്ളം കൊണ്ടേ രക്ഷയുള്ളൂ
ഉപ്പു തിന്നാൽ മാത്രമല്ല വെള്ളം കുടിക്കുക എന്ന് ഈ വേനൽക്കാലത്തിലൂടെ കടന്നുപോകുന്നവർക്ക് മനസിലാകും. ഒന്ന് പുറത്തുപോയി തിരികെ വന്നാൽ കിലോമീറ്ററുകൾ നടന്നു താണ്ടി തിരികെവരും പോലെയാണ്. അത്രയേറെ വിയർപ്പും ക്ഷീണവും ശരീരത്തിനുണ്ടാകും. വീടിനുള്ളിൽ കയറിയാലോ, ഇതിലും ഭേദം പുറത്തിറങ്ങുന്നതാണെന്ന തോന്നൽ. കേരളം വെന്തുരുകുകയാണ്. കൊടുംചൂടും സൂര്യാതപവും നൽകുന്ന ആഘാതത്തിൽ നിന്നും ഈ വേനലിൽ രക്ഷപെടാൻ, നിർജലീകരണം ഉണ്ടാവാതെ നോക്കേണ്ട കടമ ഓരോരുത്തർക്കുമുണ്ട്. അതിനെക്കുറിച്ച് ഡോ: സുൽഫി നൂഹു വിശദമായ ഫേസ്ബുക്ക് കുറിപ്പിൽപ്പറയുന്നു:
‘കുടിക്കൂ- കുടിപ്പിക്കൂ. ഇനി കുറച്ചുനാൾ അങ്ങനെയാവട്ടെ! ആ “കുടിയെ” കുറിച്ചല്ല പറയുന്നത്. അക്ഷരാർത്ഥത്തിൽ ഇത് കത്തുന്ന ചൂടാണ്. ഈ കൊടും വേനലിലെ നിർജലരീകരണം ഒഴിവാക്കുവാനുള്ള വെള്ളം കുടിയേ കുറിച്ചാണ്. മലയാളിയെ വേനൽക്കാലത്ത് വെള്ളം കുടിപ്പിക്കാനൊന്നും പഠിപ്പിക്കേണ്ടെന്നാണ് പറഞ്ഞു വരുന്നതെങ്കിൽ,
അങ്ങനെയല്ല ചില വസ്തുതകൾ വിളിച്ചു പറയുന്നത്. അതുകൊണ്ട് അഞ്ചാം ക്ലാസിൽ ടീച്ചർ പഠിപ്പിച്ചതൊക്കെ ഒന്നൂടെ പഠിപ്പിച്ചിട്ടെ പോകുന്നുള്ളൂ!
advertisement
വെള്ളം കുടിച്ചാൽ മാത്രം പോരാ, വെള്ളം കുടിപ്പിക്കുകയും വേണം, കൊച്ചു കുട്ടികളെ! ഇനി അതു മാത്രം പോരാ. പുറം ജോലികൾ ചൂട് കൂടിയ സമയത്ത് നിർബന്ധമായും ഒഴിവാക്കണമെന്ന് അഞ്ചാം ക്ലാസിലെ ടീച്ചർ 10 തവണ പറഞ്ഞു തന്നിട്ടുള്ളതാണ്. മറക്കരുത്. രണ്ടുനേരം കുളിക്കാൻ കഴിയുമെങ്കിൽ വളരെ നന്ന്. വീട്ടിലെ ഏറ്റവും തണുത്ത മുറിയിലേക്ക് രാത്രികാലങ്ങളിൽ മാറണമെന്ന് ടീച്ചർ പറഞ്ഞു തന്നില്ലേ, അതും ഓർക്കണം.
ലൂസായി കിടക്കുന്ന കോട്ടൺ വസ്ത്രം ധരിക്കണം. പുറത്തു പോകുന്നത് നിർബന്ധമാണെങ്കിൽ ഒരു തൊപ്പിയും ഒരു കുടയും ഒരു സൺ ഗ്ലാസും! സൺസ്ക്രീൻ ലോഷൻ നന്ന്. കൊച്ചു കുട്ടികളെ കാറിനുള്ളിൽ, മറ്റ് വാഹനങ്ങളിൽ അടച്ചിട്ട രീതിയിൽ ഇരുത്തരുത്. അഞ്ചാം ക്ലാസിലെ മറ്റ് പാഠങ്ങൾ ഇങ്ങനെ പോകുന്നു. ഒന്നുകൂടി റിവൈസ് ചെയ്തോളൂ.
advertisement
വീടിനുള്ളിലേക്ക് ഡയറക്ടായി സൺലൈറ്റ് വീഴുന്ന ഭാഗങ്ങൾ കർട്ടൻ ഉപയോഗിച്ച് മറയ്ക്കാം. രണ്ടു മുതൽ നാലു മണി വരെ പാചകവേലകൾ വേണ്ടെന്നു അവർ പറഞ്ഞിരുന്നു. ചെരുപ്പിടാതെ നടക്കുന്ന കാര്യം ടീച്ചർ പ്രത്യേകം ഓർമ്മിപ്പിച്ചിരുന്നു. അഞ്ചാം ക്ലാസിലെ പരീക്ഷ വീണ്ടും എഴുതിപ്പിക്കരുത്
ഹും !
പിന്നെ കുടിയുടെ കാര്യം. നിറയെ ബിയർ കുടിച്ച് ചൂട് കുറയ്ക്കാനാണ് പദ്ധതിയെങ്കിൽ തെറ്റി. ബിയർ കൂടുതൽ നിർജലീകരണം ഉണ്ടാക്കും മറ്റ് മദ്യങ്ങളും. ഫ്രഷ് ജ്യൂസുകൾ വളരെ നന്ന്. അപ്പോ “വെള്ളം” കുടിക്കൂ, കുടിപ്പിക്കൂ! കുടിച്ചു കൊണ്ടേയിരിക്കൂ!’
advertisement
Summary: Dr Sulfi Noohu suggests tips to prevent dehydration in summer. Look at the steps to be taken care of
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 18, 2023 12:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Summer | വെള്ളം കുടിക്കൂ, കുടിപ്പിക്കൂ; വേനലിൽ നിർജലീകരണം തടയാൻ നിർദേശങ്ങളുമായി ഡോ: സുൽഫി