പ്രായഭേദമന്യേ നേത്രപരിശോധന അനിവാര്യമാകുന്നത് എന്തുകൊണ്ട്?
പതിവ് നേത്ര പരിശോധനകൾ നിങ്ങളുടെ കാഴ്ചശക്തി നിലനിർത്തുക മാത്രമല്ല നേത്രരോഗങ്ങൾ കണ്ടെത്താൻ വളരെ അത്യാവശ്യമാണ്. പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാത്ത പല ലക്ഷണങ്ങളും ഭാവിയിൽ ചിലപ്പോൾ വലിയ ബുദ്ധിമുട്ടുകൾക്ക് സാധ്യതയുള്ളതുമാകാം. അതുകൊണ്ട് നേത്രപരിശാധന കൃത്യമായ ഇടവേളകളിൽ നടത്തണം.
നേത്ര പരിശോധന ആവശ്യമാണ് എന്ന് സൂചിപ്പിക്കുന്ന 5 ലക്ഷണങ്ങൾ എന്തൊക്കെ?
1. കാഴ്ചയിൽ നേരിയ മാറ്റങ്ങൾ ഉണ്ടാകുക
മുമ്പത്തേക്കാൾ കൂടുതൽ തവണ നിങ്ങളുടെ കാഴ്ചയ്ക്ക് മങ്ങൽ അനുഭവപ്പെടുകയോ അല്ലെങ്കിൽ എന്തെങ്കിലും വായിക്കാൻ അധിക പരിശ്രമം ആവശ്യമായി വരികയോ ചെയ്യുകയാണെങ്കിൽ, നിങ്ങൾ ഡ്രൈവ് ചെയ്യുമ്പോൾ കണ്ണുകൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടായാൽ, നിങ്ങൾ അടിയന്തിരമായി ഒരു നേത്രരോഗവിദഗ്ദ്ധനെ കാണണം. മങ്ങിയ കാഴ്ച ഗ്ലോക്കോമ പോലെയുള്ള സങ്കീർണ്ണമായ നേത്രരോഗങ്ങളുടെ ലക്ഷണമായിരിക്കാം.
advertisement
2. വേദന
നിങ്ങളുടെ കാഴ്ചശക്തി സാധാരണമായിരിക്കാം, പക്ഷെ നിങ്ങൾക്ക് ഇടയ്ക്കിടെ തലവേദനയോ കണ്ണ് വേദനയോ അനുഭവപ്പെടുകയാണെങ്കിലോ, കണ്ണുകൾക്ക് സമ്മർദ്ദം അനുഭവപ്പെട്ടാലോ, അത് നിങ്ങളുടെ കാഴ്ച ശക്തിയിലെ മാറ്റത്തെയും പരിശോധന ആവശ്യമായ മറ്റ് പ്രശ്‌നങ്ങളെയും സൂചിപ്പിക്കുന്നു.
3. നിങ്ങൾ പ്രമേഹരോഗിയാണെങ്കിൽ
പ്രമേഹം കണ്ണുകളെ ബാധിക്കുകയും സങ്കീർണ്ണമായ പ്രശ്ങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യുമെന്ന് എല്ലാവർക്കും അറിയാം. അന്ധത, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവ പ്രമേഹമുള്ള ആളുകൾക്ക് കാഴ്ചക്കുറവിനും അന്ധതയ്ക്കും കാരണമാകുന്ന ഒരു നേത്രരോഗമാണ്. ഇത് റെറ്റിനയിലെ രക്തക്കുഴലുകളെ ബാധിക്കുന്നു. നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ വർഷത്തിൽ ഒരിക്കൽ സമഗ്രമായ നേത്ര പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. ഡയബറ്റിക് റെറ്റിനോപ്പതിക്ക് ആദ്യം ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല എന്നിരുന്നാലും അവ നേരത്തേ കണ്ടുപിടിക്കാൻ കഴിയും.
4. കണ്ണുകളിൽ നിന്ന് വെള്ളം വരിക, കണ്ണിലെ ചുവപ്പ് നിറം
കണ്ണിൽ നിന്ന് വെള്ളം വരുന്നതിനും ചുവപ്പ് നിറത്തിനും വ്യത്യസ്ത കാരണങ്ങളുണ്ട്. അമിതമായി വെളിച്ചം അടിക്കുന്നത് മുതൽ അലർജി വരെ അതിന് കാരണമാകാം. കൺജങ്ക്റ്റിവിറ്റിസ് പോലുള്ള അണുബാധ, കോർണിയയിലെ അണുബാധ എന്നിവ മൂലവും ഇത് സംഭവിക്കാം.
5. പാരമ്പര്യമായി വരുന്ന നേത്രരോഗങ്ങൾ
റെറ്റിനോബ്ലാസ്റ്റോമ, ഗ്ലോക്കോമ തുടങ്ങിയ ചില നേത്രരോഗങ്ങൾ പാരമ്പര്യമായി വരാം. അതിനാൽ നിങ്ങളുടെ കുടുംബത്തിന്റെ നേത്രരോഗത്തെ സംബന്ധിച്ച വിവരങ്ങൾ അറിഞ്ഞിരിക്കണം.
പ്രത്യക്ഷത്തിൽ മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിലും വർഷത്തിൽ ഒരു തവണ നേത്രപരിശോധന ഒരു ശീലമാക്കുക. കാഴ്ച വളരെ അമൂല്യമാണ്. കണ്ണുകളെ ആരോഗ്യത്തോടെ സൂക്ഷിച്ചാൽ മാത്രമേ കാഴ്ച ശക്തി നിലനിർത്താൻ കഴിയുകയുള്ളു. ഇത് എല്ലായ്‌പോഴും ഓർമ്മിക്കുക.
(ഡോ. മഹേഷ എസ്. ചീഫ് മെഡിക്കൽ ഓഫീസർ, തിമിരം & ട്രോമ, ശങ്കര ഐ ഹോസ്പിറ്റൽ, ശിവമോഗ)