ആവശ്യത്തിനുള്ള ഉറക്കം
ഉറക്കവും പ്രതിരോധ ശേഷിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഉറങ്ങുന്ന സമയത്ത് വൈറസുകൾ പോലുള്ള ഇൻട്രാ സെല്ലുലാർ പതോജൻസിനെതിരെ പോരാടുന്ന പ്രത്യേക സെല്ലുകൾ (ടി സെല്ലുകൾ) ഉത്പാദിപ്പിക്കപ്പെടുന്നു. കൂടാതെ, നിങ്ങൾ ഉറങ്ങുമ്പോൾ സൈറ്റോകൈനുകൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു. അണുബാധയെ ചെറുക്കാൻ സഹായിക്കുന്ന രോഗപ്രതിരോധ പ്രോട്ടീനുകളാണ് സൈറ്റോകൈനുകൾ. അതിനാൽ, നിങ്ങളുടെ രോഗപ്രതിരോധ ശേഷി നിലനിർത്താൻ ആവശ്യത്തിനുള്ള ഉറക്കം നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
You may also like:Sushant Singh Rajput death | നടി റിയ ചക്രവർത്തിയുടെ മൊഴി രേഖപ്പെടുത്തി; നടിയെ ചോദ്യം ചെയ്യുന്നത് രണ്ടാംതവണ
advertisement
[NEWS]Health Condition of Sachy | സംവിധായകൻ സച്ചിയുടെ നില അതീവ ഗുരുതരമായി തുടരുന്നു [NEWS] സച്ചിന്‍റെ ടെണ്ടുൽക്കറിന്‍റെ ക്യാപ്റ്റന്‍സിയിലെ ഏക പിഴവ് ചൂണ്ടിക്കാട്ടി മുൻ കോച്ച്
[NEWS]
ദിവസേന വ്യായാമം
ദിവസവും വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. അണുബാധകളും രോഗങ്ങളും ഒഴിവാക്കാൻ ഇത് സഹായിക്കും. വ്യായാമങ്ങൾ രോഗപ്രതിരോധ കോശങ്ങളിൽ ചില മാറ്റങ്ങൾ വരുത്തുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു. അതിനാൽ അവയ്ക്ക് രോഗകാരികളെ തിരിച്ചറിയാൻ കഴിയുകയും അവയോട് വേഗത്തിൽ പോരാടാൻ കഴിയുകയും ചെയ്യും.
ഉയർന്ന വ്യായാമത്തിന് പകരം മിതമായ വ്യായാമങ്ങൾ ചെയ്യുന്നതാണ് നല്ലത്.
ആരോഗ്യകരമായ ശരീര ഭാരം
അമിത ശരീര ഭാരം വെളുത്ത രക്താണുക്കളുടെ എണ്ണത്തിൽ മാറ്റം വരുത്തുന്നതിനാൽ പ്രതിരോധ ശേഷിയെ മോശമായി ബാധിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ഇത് ശരീരത്തിൽ വീക്കം കൂട്ടുന്നു. ഇവയെല്ലാം കൂടി രോഗങ്ങൾക്കും അണുബാധകൾക്കും ഇരയാകുന്നു. നിങ്ങൾക്ക് അമിതഭാരമുണ്ടോ എന്നറിയാൻ, നിങ്ങളുടെ ബിഎംഐ പരിശോധിക്കാം. നിങ്ങളുടെ ഭാരത്തെ നിങ്ങളുടെ ഉയരം കൊണ്ട് വിഭജിച്ച് ബിഎംഐ കണക്കാക്കാം - (കിലോഗ്രാം / മീ2 )
നിങ്ങൾക്ക് 25 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ഒരു ബിഎംഐ ഉണ്ടെങ്കിൽ, നിങ്ങളെ അമിതഭാരമായി കണക്കാക്കാം.
മിതമായ അളവിലെ മദ്യം
മദ്യപാനം രോഗപ്രതിരോധ പ്രവർത്തനത്തെ പലതരത്തിൽ തടസപ്പെടുത്തുകയും അണുബാധയ്ക്ക് ഇരയാക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധർ പറയുന്നു
പ്രതിരോധശേഷി നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്ന നിങ്ങളുടെ കുടലിന്റെ മൈക്രോബയോട്ടയുടെ (നിങ്ങളുടെ കുടലിൽ വസിക്കുന്ന സൂക്ഷ്മാണുക്കൾ) ബാലൻസ് ക്രമേണ തടസ്സപ്പെടുത്തുന്നു. ഇത് നിങ്ങളുടെ കുടലിലെ പ്രവർത്തനത്തെ തകരാറിലാക്കുകയും അതിലൂടെ സൂക്ഷ്മാണുക്കൾക്ക് നിങ്ങളുടെ രക്തപ്രവാഹത്തിലേക്ക് എളുപ്പത്തിൽ സഞ്ചരിക്കാനും അണുബാധയുണ്ടാക്കാനും കാരണമാകുന്നു. അതേസമയം മിതമായ അളവിലുളള മദ്യപാനം രോഗപ്രതിരോധ ശേഷിക്ക് വർധിപ്പിക്കുമെന്ന് ദി ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷൻ വ്യക്തമാക്കുന്നു.
