മൂക്കിനു പിന്നിലും തൊണ്ടയ്ക്ക് മുകളിലും ഉള്ള ടിഷ്യു ആയ അഡിനോയിഡുകൾക്ക് (adenoids) വീക്കം സംഭവിക്കുമ്പോഴാണ് സാധാരണയായി അഡിനോയ്ഡൈറ്റിസ് എന്ന രോഗം ഉണ്ടാകുന്നത്. കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണിത്. കൂർക്കംവലി, വായിലൂടെയുള്ള ശ്വസനം, ചെവിയിലെ അണുബാധ, കേൾവിക്കുറവ്, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ചുണ്ടുകളിലെ വിണ്ടുകീറൽ, മൂക്കൊലിപ്പ്, വായ്നാറ്റം തുടങ്ങിയ പ്രശ്നങ്ങൾക്കും ഈ രോഗം കാരണമാകുന്നു.
അഡിനോയ്ഡൈറ്റിസ് ഉണ്ടാകാൻ കാരണം
അഡിനോയിഡിറ്റിസ് സാധാരണയായി അഡിനോയിഡുകളിലെ അണുബാധ മൂലമാണ് ഉണ്ടാകുന്നത്. അഡിനോയിഡുകൾ സാധാരണ രണ്ടു വയസിന് ശേഷമാണ് രൂപം കൊള്ളുന്നത്. എട്ടു വയസിനു ശേഷം ഇവയുടെ വലിപ്പം കുറയുകയും ചെയ്യുന്നു. ഇവയ്ക്ക് ദീർഘനേരം വീക്കമുണ്ടാകുന്ന അവസ്ഥ തുടർന്നാൽ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാം.
advertisement
താഴെ പറയുന്ന ശീലങ്ങളോ അസുഖങ്ങളോ ഉള്ള കുട്ടികളിൽ അഡിനോയ്ഡൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്
1. ബോട്ടിൽ ഫീഡിങ്ങ്
2. കിടന്നുകൊണ്ട് മുലപ്പാൽ കുടിക്കുന്നത്
3. മൂക്കിലോ തൊണ്ടയിലോ ഉണ്ടാകുന്ന അണുബാധ
4. ഏതെങ്കിലും തരത്തിലുള്ള അലർജി
Also Read- ജീവിതശൈലിയും വന്ധ്യതയും തമ്മിലുള്ള ബന്ധം? പ്രത്യുത്പാദന ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അഡിനോയ്ഡൈറ്റിസിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
1. മൂക്കടപ്പ്
2. കൂർക്കംവലി
3. സ്ലീപ്പ് അപ്നിയ
4. വിണ്ടുകീറിയ ചുണ്ടുകൾ,
5. വരണ്ട വായ
6. ചെവി വേദനയും അണുബാധയും
7. കഴുത്തിലെ ഗ്രന്ഥികളിൽ ഉണ്ടാകുന്ന വീക്കം
അഡിനോയ്ഡൈറ്റിസ് എങ്ങനെയാണ് നിർണയിക്കുന്നത്?
അഡിനോയ്ഡൈറ്റിസ് നിർണയിക്കാനായി സാധാരണയായി ഡോക്ടർമാർ കുട്ടികളുടെ മൂക്ക്, ചെവി, വായ, തൊണ്ട എന്നിവ പരിശോധിക്കും. രോഗലക്ഷണങ്ങൾ കൂടുതൽ വഷളായാൽ, അഡിനോയിഡിന് ഉണ്ടായ വീക്കവും ശ്വാസനാളത്തിന്റെ അവസ്ഥയും തിരിച്ചറിയാൻ ഒരു എക്സ്-റേയ് എടുക്കാനും ഡോക്ടർ നിർദേശിച്ചേക്കാം.
Also Read- സ്ത്രീകളിലെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് ആയുര്‍വേദ പരിഹാരം
അഡിനോയ്ഡൈറ്റിസിന്റെ അനന്തര ഫലങ്ങൾ എന്തൊക്കെയാണ്?
1. മൂക്കൊലിപ്പ്
2. ചെവിയിൽ ആവർത്തിച്ചുണ്ടാകുന്ന അണുബാധ,
3. കേൾവി ശക്തി കുറയുന്നു
4. വായ വരളുന്നത്
5. ദന്തക്ഷയം
6. മൂക്കടഞ്ഞുള്ള സംസാരം
അഡിനോയ്ഡൈറ്റിസിനുള്ള ചികിത്സ
സാധാരണയായി കുട്ടികൾക്ക് എട്ടു വയസ് ആകുമ്പോഴേക്കും അഡിനോയിഡുകൾ ചുരുങ്ങും. എന്നാൽ ശുചിത്വം പാലിക്കുന്നതിലൂടെ ആവർത്തിച്ചുള്ള അണുബാധ തടയാം. നേരിയ ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികളിൽ സപ്പോർട്ടീവ് ചികിത്സ മാത്രമേ ആവശ്യമുള്ളൂ. എന്നാൽ എന്തെങ്കിലും ബാക്ടീരിയൽ അണുബാധയുണ്ടോ എന്ന് സംശയം ഉണ്ടെങ്കിൽ കുട്ടിക്ക് ആൻറിബയോട്ടിക്കുകൾ നൽകി ചികിത്സിക്കുകയും തുടർന്ന് അഡിനോയിഡുകളുടെ വലുപ്പം കുറയ്ക്കുന്നതിന് നേസൽ സ്പ്രേകൾ ഉപയോഗിക്കുകയും ചെയ്യും. മരുന്നുകൾ കഴിക്കുന്നത് രോഗലക്ഷണങ്ങൾക്ക് ആശ്വാസം നൽകുന്നില്ലെങ്കിൽ അഡിനോയിഡുകൾ നീക്കം ചെയ്യുന്നതിനായി അഡിനോയ്ഡക്ടമി എന്ന ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്.