ഭക്ഷണത്തോടൊപ്പം വ്യായാമവും ശീലമാക്കേണ്ടത് ഇന്ന് വളരെ പ്രധാനമാണ്. കോവിഡിനോടും മറ്റ് രോഗങ്ങൾക്കും എതിരെ പോരാടുന്നതിന്, ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കണം. ഇതിന് ആരോഗ്യകരമായ ഭക്ഷണ ശീലം ആദ്യം വളർത്തിയെടുക്കണം. ഭക്ഷണത്തിൽ നിന്നും ജങ്ക് ഫുഡ് പൂർണമായും ഒഴിവാക്കുക. ഭക്ഷണത്തോടൊപ്പം തന്നെ നിത്യ ജീവിതത്തിൽ വളരെയധികം പ്രാധാന്യം കൊടുക്കേണ്ട ഒന്ന് വ്യായാമമാണ്. ആരോഗ്യവും കരുത്തും നിലനിർത്താൻ പതിവായി യോഗ ചെയ്യുന്നത് വളരെ മികച്ച ഒരു മാർഗമാണ്
യോഗ ചെയ്യുന്നത് ശരീരത്തിനെയും മനസ്സിനെയും ഒരുപോലെ ആരോഗ്യകരമാക്കി നിലനിർത്താൻ സഹായിക്കും. യോഗ പരിശീലകയായ സവിത യാദവിന്റെ അഭിപ്രായത്തിൽ ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ശരീരത്തെ ആരോഗ്യകരമാക്കുകയും ചെയ്യുന്ന യോഗാഭ്യാസങ്ങളുടെ ഭാഗമാണ് സൂര്യ നമസ്കാരം. പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരവും മനസും ഒരുപോലെ പുതുമയോടെ ഇരിക്കാനും സൂര്യ നമസ്കാരം ശീലമാക്കാം. യോഗയിലെ വിവിധ ആസനങ്ങൾ ചെയ്യുന്നതുപോലെ തന്നെ സൂര്യ നമസ്കാരം ചെയ്യുന്നതിന് മുൻപും നിങ്ങൾ നിങ്ങളുടെ ശരീരത്തെ തയ്യാറാക്കേണ്ടതുണ്ട്.
advertisement
സൂര്യ നമസ്കാരത്തിന് മുൻപ് കുറച്ച് നിമിഷം ധ്യാനിക്കണം. അതിനായി ഇരുന്ന ശേഷം വലതു കാൽ ഇടത് തുടയിലും ഇടത് കാൽ വലത് തുടയിലും വെക്കുക. ശരീരത്തിന് ബലം കൊടുക്കാതെ ഇരിക്കുക. ശ്വസന പ്രക്രിയയിൽ മാത്രം ശ്രദ്ധയൂന്നി മറ്റെല്ലാം അവഗണിക്കുക. മനസിനെ ഏകാഗ്രമാക്കുക. അതിനായി ഓം അല്ലെങ്കിൽ ഏതെങ്കിലും മന്ത്രം ജപിക്കുക. ഇത് പൂർത്തിയാക്കി കഴിഞ്ഞാൽ നിങ്ങൾക്ക് ഇനിയുള്ള ആസനങ്ങൾ ചെയ്തു തുടങ്ങാം.
പ്രണാമാസാനം
സൂര്യ നമസ്കാരത്തിലെ ആദ്യ ആസനമാണ് പ്രണാമാസാനം. ഇത് ചെയ്യാനായി നിങ്ങളുടെ തോളുകൾ വിടർത്തി കൈകൾ അയഞ്ഞ രീതിയിൽ നിങ്ങളുടെ യോഗമാറ്റിൽ നിൽക്കുക. നിങ്ങളുടെ കൈകൾ രണ്ടും പ്രാർത്ഥിക്കുന്ന രൂപത്തിൽ നെഞ്ചിനു നേരെ കൊണ്ടുവരിക. നിങ്ങളുടെ കൈപ്പത്തികൾ രണ്ടും കൂട്ടി മുട്ടിച്ച് നമസ്‌കാരം പറയുന്ന മുദ്രയിലേക്കെത്തുക. നിങ്ങളുടെ അരക്കെട്ട് നേരെയായിരിക്കണം.
ഹസ്‌ത ഉത്തരാസനം
പ്രാണമാസനത്തിൽ തന്നെ നിന്നുകൊണ്ട് അടുത്ത ഘട്ടം ചെയ്യാം. ശ്വാസമെടുത്ത് നിങ്ങളുടെ കൈകൾ തലയ്ക്ക് മുകളിലേക്ക് ഉയർത്തുക. ഈ സമയങ്ങളിൽ നിങ്ങളുടെ കൈകൾ ചെവിയോട് ചേർന്ന് നിൽക്കുകയും ശരീരം കഴിവതും പുറകോട്ട് വളയ്ക്കുകയും ചെയ്യണം.
ഹസ്തപാദ ആസനം
ശ്വാസം എടുത്തു കൊണ്ട് തന്നെ അരഭാഗം താഴേക്ക് വളയ്ക്കുക. കൈപ്പത്തി ഉപയോഗിച്ച് തറയിൽ സ്പർശിക്കുക. നിങ്ങൾ എങ്ങനെ വളയുന്നുവെന്നും, പുറംഭാഗം നേരെയാക്കുന്നു എന്നതുമാണ് ശ്രദ്ധിക്കേണ്ടത്.
അശ്വ സഞ്ചലനാസനം
നിങ്ങളുടെ കൈപ്പത്തികൾ നിലത്ത് വയ്ക്കുക. നിങ്ങളുടെ രണ്ട് കൈപ്പത്തികൾക്കിടയിൽ വലതു കാൽ കഴിയുന്നത്ര പുറകോട്ട് വച്ചുകൊണ്ട് ഇടത് കാൽമുട്ട് നിലത്ത് സ്പർശിക്കുക, നിങ്ങളുടെ പുറം നേരെയാക്കി നിങ്ങളുടെ കഴുത്ത് മുകളിലേക്ക് ഉയർത്തുക.
ഭുജംഗാസനം
നിങ്ങളുടെ കൈമുട്ടുകൾ മടക്കി വെച്ചുകൊണ്ട് വയറിനു മുകളിലോട്ടുള്ള ഭാഗം മുകളിലേക്ക് ഉയർത്തി സാവധാനം ശ്വാസം എടുക്കുക. സാവധാനം ശ്വാസം വിട്ടുകൊണ്ട് നെഞ്ച് മുന്നോട്ട് തള്ളുക. ഈ ആസനം ചെയ്യുന്നതിനിടയിൽ നിങ്ങൾക്ക് അസ്വസ്ഥത തോന്നുന്നുവെങ്കിൽ നിങ്ങളുടെ ശരീരത്തെ വിശ്രമിക്കാൻ അനുവദിക്കണം.
