TRENDING:

Jan Aushadhi Day| ജൻ ഔഷധി ദിനം: ഇന്ത്യന്‍ റെയില്‍വേ ജന്‍ ഔഷധി ട്രെയിന്‍ സർവീസ് ആരംഭിച്ചു

Last Updated:

ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോര്‍ സംവിധാനത്തിലൂടെ ദരിദ്രര്‍ക്കും പാവപ്പെട്ടവര്‍ക്കും താങ്ങാവുന്ന നിലയില്‍ ഗുണനിലവാരമുള്ള മരുന്ന് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന ആരംഭിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ജന്‍ ഔഷധി ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചു. ജനറിക് മരുന്നുകളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, ആരോഗ്യ മന്ത്രി മാന്‍സൂഖ് മാണ്ഡവ്യ, എന്നിവരാണ് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദിന്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു ട്രെയിനിന്റെ ഉദ്ഘാടനം. ഇന്ന് (മാർച്ച് 7 ന്) ആചരിക്കുന്ന ‘ജൻ ഔഷധി ദിന’ത്തോടനുബന്ധിച്ചാണ് ട്രെയിൻ സർവ്വീസ് ആരംഭിച്ചത്.
advertisement

2008ല്‍ ആരംഭിച്ച പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന പദ്ധതിയുടെ ഭാഗമാണ് ജന്‍ ഔഷധി ട്രെയിന്‍. ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോര്‍ സംവിധാനത്തിലൂടെ ദരിദ്രര്‍ക്കും പാവപ്പെട്ടവര്‍ക്കും താങ്ങാവുന്ന നിലയില്‍ ഗുണനിലവാരമുള്ള മരുന്ന് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന ആരംഭിച്ചത്.

തുടക്കത്തില്‍ ഈ പദ്ധതി ജന്‍ ഔഷധി പദ്ധതി എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ 2015ല്‍ പദ്ധതിയുടെ പേര് പ്രധാനമന്ത്രി ജന്‍ ഔഷധി യോജന എന്നാക്കി മാറ്റിയിരുന്നു. 2016ലാണ് ഈ പദ്ധതിയുടെ പേര് പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജന എന്നാക്കിയത്.

advertisement

Also read-എല്ലാ ദിവസവും മോര് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?

ഛത്തീസ്ഗഢ് സമ്പര്‍ക്രാന്തി എക്‌സ്പ്രസ്സ് ജന്‍ ഔഷധി ട്രെയിന്‍ ആയി മാറ്റിയിട്ടുണ്ട്. 12823,12824 എന്നിങ്ങനെയാണ് ട്രെയിന്‍ നമ്പര്‍. മധ്യപ്രദേശിനും ഛത്തീസ്ഗഢിനുമിടയില്‍ ഏകദേശം 1278 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന ട്രെയിനാണ് ഇത്.

വീരാംഗന ലക്ഷ്മിഭായ് ഝാന്‍സി, കട്നി മുദ്വാര, സൗഗര്‍, ഉമരിയ, അനുപ്പുര്‍ ജംക്ഷന്‍, ഷാഡോള്‍, പേന്ദ്ര റോഡ്, ഭട്ടപാറ, ബിലാസ്പൂര്‍ ജംക്ഷന്‍, റായ്പൂര്‍ ജംക്ഷന്‍, ദുര്‍ഗ് എന്നിവയുള്‍പ്പെടെ 184 സ്റ്റേഷനുകളില്‍ ഈ ട്രെയിനിന് സ്റ്റോപ്പുണ്ടായിരിക്കും.

advertisement

അതേസമയം മഹാരാഷ്ട്രയിലെ പൂനെ മുതല്‍ ബീഹാറിലെ ധനാപൂര്‍ വരെ ജന്‍ ഔഷധി ട്രെയിനുകള്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ മറ്റ് പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനെപ്പറ്റി കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ച് വരികയാണ്.

Also read-പനി കണക്കുകൾ ഉയരുന്നു; ആന്റി ബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന് ഡോക്ടർമാരോട് ഐഎംഎ

കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ഈ നീക്കം യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. സ്റ്റേഷനുകളില്‍ നിന്ന് തന്നെ ആവശ്യമായ മരുന്നുകള്‍ ന്യായവിലയില്‍ വാങ്ങാന്‍ യാത്രക്കാര്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

advertisement

‘പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന’യെക്കുറിച്ച് അവബോധം വളർത്തുകയും ആളുകൾക്കിടയിൽ ജനറിക് മരുന്നുകൾ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ പദ്ധതിയുടെപ്രധാന ലക്ഷ്യം. ഗുണമേന്മയുള്ള ജനറിക് മരുന്നുകൾ മിതമായ നിരക്കിൽ സാധാരണക്കാർക്ക് എത്തിക്കുന്ന പദ്ധതിയാണിത്.

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
Jan Aushadhi Day| ജൻ ഔഷധി ദിനം: ഇന്ത്യന്‍ റെയില്‍വേ ജന്‍ ഔഷധി ട്രെയിന്‍ സർവീസ് ആരംഭിച്ചു
Open in App
Home
Video
Impact Shorts
Web Stories