പനി കണക്കുകൾ ഉയരുന്നു; ആന്റി ബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന് ഡോക്ടർമാരോട് ഐഎംഎ

Last Updated:

ജനങ്ങൾ സ്വയം ആന്റിബയോട്ടിക്ക് വാങ്ങിക്കഴിക്കുന്നത് വർധിക്കുകയാണ്. ഇത് കാരണമുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഐഎംഎ മുന്നറിയിപ്പ് നൽകി

പനി, ചുമ, ഓക്കാനം, ഛർദ്ദി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണത്തിൽ പെട്ടെന്ന് വർധനവുണ്ടായതായി ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. “അണുബാധ സാധാരണയായി അഞ്ച് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കും. മൂന്ന് ദിവസത്തിന് ശേഷം പനി മാറും, എന്നാൽ ചുമ മൂന്നാഴ്ച വരെ നീണ്ടുനിൽക്കും. എൻസിഡിസിയിൽ നിന്നുള്ള വിവരമനുസരിച്ച്, ഈ കേസുകളിൽ ഭൂരിഭാഗവും H3N2 ഇൻഫ്ലുവൻസ വൈറസാണ്.” ഐഎംഎ പറഞ്ഞു.
എന്നിരുന്നാലും ആന്റിബയോട്ടിക്ക് ചികിത്സ പരമാവധി കുറയ്ക്കണമെന്ന് ഡോക്ടമാർക്ക് ഐഎംഎ നിർദ്ദേശം നൽകി. രോഗലക്ഷണങ്ങൾക്കുള്ള ചികിത്സ മാത്രം നൽകണമെന്നും ഐഎംഎ ഡോക്ടർമാരോട് നിർദേശിച്ചു.
ജനങ്ങൾ സ്വയം ആന്റിബയോട്ടിക്ക് വാങ്ങിക്കഴിക്കുന്നത് വർധിക്കുകയാണ്. ഇത് കാരണമുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഐഎംഎ മുന്നറിയിപ്പ് നൽകി. ഇത് ഭാവിയിൽ മരുന്ന് ഫലിക്കാത്ത പ്രശ്‌നമുണ്ടാക്കുമെന്ന് ഐഎംഎ ചൂണ്ടിക്കാട്ടുന്നു. ഒരു കാരണവശാലും ആന്റിബയോട്ടിക്കുകൾ സ്വയം വാങ്ങിക്കഴിക്കരുതെന്നും ഐഎംഎ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
advertisement
ഇതു സാധാരണ ഫെബ്രുവരി മുതൽ ഒക്ടോബർ വരെ കണ്ടുവരാറുള്ള ജലദോഷവും ചുമയുമാണ്. 50 വയസിനു മുകളിലും 15 വയസിൽ താഴെയും ഉള്ളവരിലാണ് സാധാരണ അണുബാധ കാണപ്പെടുന്നത്. പനിക്കൊപ്പം ശ്വാസസംബന്ധമായ പ്രശ്നങ്ങളും കാണുന്നു. വായുമലിനീകരണമാണ് ഇതിന് കാരണം.
advertisement
“ചില അവസ്ഥകൾക്കായി മറ്റ് നിരവധി ആൻറിബയോട്ടിക്കുകൾ ദുരുപയോഗം ചെയ്യപ്പെടുകയും രോഗികൾക്കിടയിൽ പ്രതിരോധം വളർത്തുകയും ചെയ്യുന്നു. ഉദാഹരണത്തിന്, 70% വയറിളക്ക കേസുകളും വൈറലാണ്, ഇതിന് ആൻറിബയോട്ടിക്കുകൾ ആവശ്യമില്ല, പക്ഷേ ഡോക്ടർമാർ നിർദ്ദേശിക്കുന്നു. അമോക്സിലിൻ, നോർഫ്ലോക്സാസിൻസ സിപ്രോഫ്ലോക്സാസിൻ, ഒഫ്ലോക്സാസിൻ, ലെവ്ഫ്ലോക്സാസിൻ എന്നിവ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നു”
“കോവിഡ് സമയത്ത് അസിത്രോമൈസിൻ, ഐവർമെക്റ്റിൻ എന്നിവയുടെ വ്യാപകമായ ഉപയോഗം ഇതിനകം കണ്ടു, ഇതും പ്രതിരോധത്തിലേക്ക് നയിച്ചു,” ഐഎംഎ പറയുന്നു,
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
പനി കണക്കുകൾ ഉയരുന്നു; ആന്റി ബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന് ഡോക്ടർമാരോട് ഐഎംഎ
Next Article
advertisement
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement