ഗോമൂത്രവുമായി ബന്ധപ്പെട്ട് നിരവധി അവകാശവാദങ്ങൾ ഉയർന്നിരുന്നു. ഈ വർഷം ജനുവരിയിൽ ഗുജറാത്തിലെ താപി ജില്ലയിലെ ഒരു സെഷൻസ് കോടതി ജഡ്ജി പറഞ്ഞത് ഇങ്ങനെയായിരുന്നു : “സാധാരണ നിലയ്ക്ക് ചികിത്സിക്കാൻ കഴിയാത്ത പല രോഗങ്ങളും ഭേദമാക്കാൻ ഗോമൂത്രത്തിന് കഴിയും, കൂടാതെ ചാണകത്തിന് റേഡിയേഷനെ തടയാൻ കഴിയും. അതിനാൽ രാജ്യത്ത് പശുക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുണ്ട് “. എന്നായിരുന്നു.
advertisement
അതേസമയം IVRI-യിൽ നടത്തിയ ഗവേഷണത്തിൽ ഗോമൂത്രം ഉദരരോഗങ്ങൾക്ക് കാരണമായേക്കാവുന്ന Escherichia coli ബാക്ടീരിയയുടെ സാന്നിദ്ധ്യം ആരോഗ്യമുള്ള പശുക്കളുടെയും കാളകളുടെയും മൂത്രസാമ്പിളുകളിൽ കൂടുതലായി കാണപ്പെടുന്നതായി കണ്ടെത്തി. കൂടാതെ കുറഞ്ഞത് 14 ഇനത്തിൽ പെട്ട മറ്റ് ദോഷകരമായ ബാക്ടീരിയകളും ഉണ്ടായിരുന്നു.
എരുമയുടെ മൂത്രമാണ് പക്ഷെ ഗോമൂത്രത്തേക്കാൾ ഫലപ്രദമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഭോജ് രാജ് സിംഗ് പറഞ്ഞു, “പശു, എരുമ, മനുഷ്യർ എന്നിവയുടെ 73 മൂത്ര സാമ്പിളുകളാണ് വിശകലനം ചെയ്തത്. എരുമയുടെ മൂത്രത്തിലെ ആൻറി ബാക്ടീരിയൽ പ്രവർത്തനം പശുക്കളേക്കാൾ മികച്ചതാണെന്ന് പഠനം സൂചിപ്പിക്കുന്നു. 2022 ജൂണ്‍ മുതല്‍ നവംബര്‍ വരെ പ്രാദേശിക ഡയറി ഫാമുകളിലെ മൂന്ന് ഇനം പശുകളില്‍ നിന്ന് ശേഖരിച്ച മൂത്രത്തിന്റെ സാമ്പിളുകളാണ് പഠനത്തിന് വിധേയമാക്കിയത്. സഹിവാള്‍, തര്‍പാര്‍ക്കര്‍, വിന്ദവാനി ഇനങ്ങളുടെ മൂത്രമാണ് പരിശോധിച്ചത്.
ഗോമൂത്രം മനുഷ്യർ ഉപയോഗിക്കരുത് എന്നും, അത് ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ല എന്നുമാണ് സിംഗിന്റെ അഭ്യർത്ഥന. ഗോമൂത്രം ഒരു ആന്റി ബാക്ടീരിയൽ പാനീയമാണെന്ന വിശ്വാസം ഒരിക്കലും ശാസ്ത്രീയമായി ശരിയല്ല. ശുദ്ധീകരിച്ച ഗോമൂത്രം ഉപയോഗിക്കാം എന്നൊരു വാദം ചിലർ ഉന്നയിക്കുന്നുണ്ട്. എന്നാൽ അക്കാര്യത്തിൽ കൂടുതൽ പഠനം നടന്നുവരികയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശുവിന്റെ മൂത്രം ബാക്ടീരിയ മുക്തമാണെന്ന ധാരണ അടിസ്ഥാനരഹിതമാണ്. മനുഷ്യന് ഒരിക്കലും ഉപയോഗിക്കാന്‍ സാധിക്കുന്നത് അല്ല ഗോമൂത്രം. ഇത് മനുഷ്യ ഉപഭോഗത്തിന് ഒരിക്കലും ശുപാര്‍ശ ചെയ്യാന്‍ സാധിക്കില്ലെന്നും പഠനസംഘം വ്യക്തമാക്കി.
COVID-19 പകർച്ചവ്യാധിയുടെ സമയത്ത് ഗോമൂത്രം അണുനാശിനിയായും മറ്റും ഉപയോഗിക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള നിരവധി പ്രചരണങ്ങൾ നടന്നിരുന്നു. അതിനെ തുടർന്ന് നിരവധി അവകാശവാദങ്ങൾ ഗോമൂത്രത്തെ സംബന്ധിച്ച് ഉയർന്ന് വന്നു. ആ സമയത്താണ് ഈ പഠന റിപ്പോർട്ട് പുറത്ത് വന്നത് എന്നത് ശ്രദ്ധേയമാണ് . രാജ്യത്ത് വിവിധയിടങ്ങളില്‍ ഗോമൂത്രം കുടിക്കുന്നവരും വില്‍ക്കുന്ന സ്ഥാപനങ്ങളുമുണ്ട്. ഭക്ഷ്യസുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് ഇത്തരം വില്‍പ്പനകള്‍ നടത്തുന്നത്.