U-WIN കോവിൻ പോർട്ടലിന് സമാനം; കുഞ്ഞുങ്ങളുടെ വാക്‌സിനേഷന്‍ ട്രാക്ക് സൂക്ഷിക്കാൻ സഹായിക്കും: UNICEF

Last Updated:

എല്ലാ സംസ്ഥാനങ്ങൾക്കും ജില്ലകൾക്കും വാക്‌സിനേഷൻ പ്രോഗ്രാമിൽ പങ്കെടുക്കുന്നവരെ ട്രാക്ക് ചെയ്യാനും കൃത്യസമയത്ത് വാക്സിൻ നൽകാനും ഇത് സഹായകമാകുമെന്ന് യൂനിസെഫിന്റെ ഇന്ത്യയിലെ ഹെൽത്ത് ഓഫീസർ ഡോ. മങ്കേഷ് ഗധാരി ചൂണ്ടിക്കാട്ടി

ന്യൂഡൽഹി: ഇന്ത്യയിൽ കുഞ്ഞുങ്ങളുടെ വാക്‌സിനേഷൻ ഡോസിന്റെ ട്രാക്ക് സൂക്ഷിക്കാൻ സഹായിക്കുന്ന സംവിധാനമാണ് നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന യൂ-വിൻ (U-WIN) പോർട്ടലെന്ന് യൂനിസെഫിന്റെ ഇന്ത്യയിലെ ഹെൽത്ത് ഓഫീസർ ഡോ. മങ്കേഷ് ഗധാരി. ന്യൂസ് 18നോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയമാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. കോവിൻ പോർട്ടലിന് സമാനമായി രാജ്യത്തെ കുഞ്ഞുങ്ങളുടെ വാക്‌സിനേഷൻ പ്രക്രിയ ത്വരിതപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ പൈലറ്റ് പഠനം ആരംഭിച്ചിട്ടുണ്ട്.
” കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരോഗ്യ പ്രവർത്തകരും സേവനദാതാക്കളും കുട്ടികളുടെ ശരിയായ പ്രതിരോധ കുത്തിവെപ്പ് തീയതികൾ ട്രാക്ക് ചെയ്യുന്നതിൽ വെല്ലുവിളി നേരിടുന്നുണ്ട്. പ്രതിരോധ കുത്തിവെപ്പ് സമയത്ത് മാതൃശിശു സംരക്ഷണ കാർഡ് ഹാജരാക്കാത്തതും സേവന ദാതാക്കളെ സമ്മർദ്ദത്തിലാക്കുന്നു,’ ഗധാരി പറഞ്ഞു. ‘ കോവിൻ പോലെ യൂവിനും ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കും. വാക്‌സിൻ ഡോസുകൾ ബുക്ക് ചെയ്യാനും സർട്ടിഫിക്കറ്റുകൾ ലഭിക്കാനും ഇത് സഹായിക്കും,’ അദ്ദേഹം പറഞ്ഞു.
advertisement
മറ്റൊരു പ്രധാന വെല്ലുവിളി മറ്റ് സംസ്ഥാനങ്ങളിലേക്കോ മറ്റ് ജില്ലകളിലേക്കോ താമസം മാറുന്നവരുടെ കാര്യമാണ്. ‘എല്ലാ സംസ്ഥാനങ്ങൾക്കും ജില്ലകൾക്കും വാക്‌സിനേഷൻ പ്രോഗ്രാമിൽ പങ്കെടുക്കുന്നവരെ ട്രാക്ക് ചെയ്യാനും കൃത്യസമയത്ത് വാക്സിൻ നൽകാനും ഇത് സഹായകമാകുമെന്ന്’ ഗധാരി ചൂണ്ടിക്കാട്ടി. വാക്‌സിനേഷനിൽ ഉൾപ്പെടാത്ത കുട്ടികളെയാണ് പ്രതിരോധ വാക്‌സിൻ സംവിധാനത്തിൽ ഉൾപ്പെടുത്താൻ ഇന്ത്യ ആഗ്രഹിക്കുന്നത്.
അതിന്റെ ഭാഗമായാണ് ഇന്ത്യ 2014-15 കാലത്ത് ഇന്ദ്രധനുഷ് പദ്ധതി കൊണ്ടുവന്നതെന്നും ഗധാരി പറഞ്ഞു. ഒറ്റ വാക്‌സിൻ ഡോസ് പോലും ലഭിക്കാത്ത കുഞ്ഞുങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഇന്ത്യയിൽ ഏകദേശം മൂന്ന് ലക്ഷത്തോളം കുട്ടികളാണ് ഈ വിഭാഗത്തിലുള്ളത്. ഗ്രാമതലത്തിൽ വരെയെത്തിക്കുന്ന പ്രതിരോധ കുത്തിവെപ്പുകൾ സജീവമാക്കുക എന്നതാണ് ഈ പ്രശ്‌നം പരിഹരിക്കാനുള്ള ഒരു വഴി. യുനിസെഫ് ഇന്ത്യയുടെ എല്ലാ പ്രതിരോധ കുത്തിവെപ്പ് സംവിധാനങ്ങളെയും പിന്തുണയ്ക്കുന്നുവെന്നും ഗധാരി പറഞ്ഞു.
advertisement
ഇന്ത്യയുടെ അടുത്ത സ്വപ്നം: ഡിജിറ്റൽ ഹെൽത്ത്
ഡിജിറ്റൽ ഹെൽത്താണ് ഇന്ത്യയുടെ അടുത്ത സ്വപ്നം. കോവിഡ് വ്യാപനത്തിന് ശേഷമാണ് ഇക്കാര്യം രാജ്യം അംഗീകരിച്ച് തുടങ്ങിയത്. സ്വീകാര്യമായ മാറ്റമാണിതെന്നും ഗധാരി പറഞ്ഞു. സാർവത്രികരീതിയിൽ ആരോഗ്യ മേഖലയിലെ സുസ്ഥിര വികസനം 2030 ഓടെ സാധ്യമാകണമെങ്കിൽ ഒരു തടസ്സവുമില്ലാതെ എല്ലാവരിലേക്കും ആരോഗ്യ പരിരക്ഷ എത്തിക്കുന്ന ഒരു സംവിധാനമുണ്ടാകണമെന്നും ഗധാരി ചൂണ്ടിക്കാട്ടി.
അടുത്ത വർഷങ്ങൾക്കുള്ളിൽ ആരോഗ്യമേഖലയിൽ മികച്ച മാറ്റങ്ങൾ കൊണ്ടുവരാൻ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ഹെൽത്ത് മിഷന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രോഗവ്യാപനം ലോകത്ത് സാമ്പത്തികവും സാമൂഹികവുമായ നിരവധി പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചത്. സ്ത്രീകളിലും കുട്ടികളിലും സമൂഹത്തിലെ പാർശ്വവൽകൃത വിഭാഗങ്ങളിലും ഈ പ്രശ്‌നങ്ങൾ ഗുരുതരമായിരുന്നുവെന്നും ഗധാരി കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Health/
U-WIN കോവിൻ പോർട്ടലിന് സമാനം; കുഞ്ഞുങ്ങളുടെ വാക്‌സിനേഷന്‍ ട്രാക്ക് സൂക്ഷിക്കാൻ സഹായിക്കും: UNICEF
Next Article
advertisement
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement