TRENDING:

'വിവാഹിതരും മുതിർന്നവരും തടിച്ചവരുമായ സ്ത്രീകളോട് തോന്നുന്ന ആകർഷണത്തിനു പിന്നിലെന്ത് ?' വിദഗ്ധർ പറയുന്നതെന്ത്?

Last Updated:

പ്രായവ്യത്യാസമുള്ളവർ തമ്മിലുള്ള ബന്ധത്തിലും തെറ്റില്ല. തന്നെക്കാൾ പ്രായക്കൂടുതലുള്ള സ്ത്രീകളിൽ പുരുഷന്മാർ ലൈംഗിക സുഖം തേടുന്നതിന് വ്യത്യസ്തങ്ങളായ പല കാരണങ്ങളുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പല്ലവി ബർന്വാൾ
advertisement

ചോദ്യം: മുതിർന്ന സ്ത്രീകളോട് ആകർഷണം തോന്നുന്നത് സാധാരണമാണോ?, എന്നെക്കാൾ 10ഉം 15ഉം ചിലപ്പോൾ 20 വയസും കൂടുതലുള്ളവരാണ് പലരും. തടിച്ച സ്ത്രീകളാണ് (BBW) എന്നെ ഏറെ ആകർഷിക്കുന്നത്. 24 വയസുള്ള അവിവാഹിതനാണ്.  വിവാഹിതരമായ പല സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ട്.

ഉത്തരം: 'തടിച്ച, സുന്ദരിയായ സ്ത്രീ' എന്നതിന്റെ ചുരുക്കെഴുത്താണ് BBW. എന്നാൽ ഇത് 'വണ്ണമുള്ള, കൊഴുപ്പേറിയ' എന്നിങ്ങനെയുള്ള വാക്കുകളെ മധുരത്തിൽ പൊതിഞ്ഞ്  പ്രയോഗിക്കുന്ന ഒരു വാക്കാണ്. തടിച്ചുരുണ്ട, മദാലസയായ, പ്ലസ് സൈസ്, ക്വീൻ സൈസ് എന്നിങ്ങനെ പല വാക്കുകൾ സമാനമായി ഉപയോഗിക്കാറുണ്ട്.

advertisement

ബിബിഡബ്ല്യു എന്ന വാക്ക് ചിലർക്ക് വളരെ പ്രചോദനം നൽകുന്നതാണ്. എന്നാൽ മറ്റുചിലർക്കാകട്ടെ ഇതു കേട്ടാൽ അശ്ലീലവും അമിത ലൈംഗികാസക്തിയുമൊക്കെ മനസ്സിലേക്ക് വരിക. വ്യക്തിപരമായി പറഞ്ഞാൽ ഞാൻ അതിനെ വളരെ പോസിറ്റീവായാണ് കാണുന്നത്. തടിച്ച സ്ത്രീകൾക്കും ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടാനാകും. തടിയുള്ള സ്ത്രീകളും ലൈംഗികാകർഷണമുള്ളവരാണ്. തടിയുള്ളവർക്ക് സെക്സ് ആസ്വദിക്കാം എന്നെല്ലാം പറയുന്നത് പോസിറ്റീവായ കാര്യമല്ല?

ടെലിവിഷനിൽ ഫ്രെയിമിലോ ഒരു പക്ഷേ കാറിന്റെ മുൻസീറ്റിലോ ഫ്രെയിമിലോ ഒന്നും ഒരു തടിച്ച സ്ത്രീയെ നിങ്ങൾക്ക് കാണാനാകില്ലായിരിക്കാം. ആർക്ക് എന്തിനോടാണ് ആകർഷണം തോന്നുന്നത് എന്നൊന്നും ആർക്കും നിർവചിക്കാനാകില്ല. നിങ്ങൾക്ക് തടിയുള്ള സ്ത്രീകളോട് ആകർഷണം തോന്നുന്നുവെങ്കിൽ അതിൽ യാതൊരു തെറ്റുമില്ല.

advertisement

പ്രായവ്യത്യാസമുള്ളവർ തമ്മിലുള്ള ബന്ധത്തിലും തെറ്റില്ല. തന്നെക്കാൾ പ്രായക്കൂടുതലുള്ള സ്ത്രീകളിൽ പുരുഷന്മാർ ലൈംഗിക സുഖം തേടുന്നതിന് വ്യത്യസ്തങ്ങളായ പല കാരണങ്ങളുണ്ട്. മുതിർന്ന സ്ത്രീകൾ ലൈംഗികതയിൽ കൂടുതൽ പക്വതയുള്ളവരാണ്; അവരുടെ ആവശ്യങ്ങൾ പ്രകടിപ്പിക്കുന്നതിലും ലൈംഗിക പരീക്ഷണത്തിനും പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നതിനും മടി കാണിക്കില്ല. സെക്സിൽ ഏർപ്പെടുന്നതിൽ പുരുഷനുമേൽ സമ്മർദം കുറവായിരിക്കും. തുല്യ പങ്കാളിത്തമുള്ള സെക്സായിരിക്കും കൂടുതലും. ഇത് സ്ത്രീകളെ പൂർണമായി തൃപ്തിപ്പെടുത്താൻ പുരുഷനെ സഹായിക്കും. കിടക്കയിലും പുറത്തും തനിക്കുള്ള കഴിവിനെ കുറിച്ച് കൂടുതൽ ആത്മവിശ്വാസം പുരുഷന്മാരിൽ അതുണ്ടാക്കും.

advertisement

താരതമ്യേന പുതിയ, യുവ പങ്കാളിയെ കിടക്കയിൽ തൃപ്തിപ്പെടുത്താൻ പുരുഷന്മാർക്ക് കൂടുതൽ സമ്മർദ്ദം അനുഭവപ്പെടേണ്ടിവന്നേക്കാം. തന്റെ പ്രകടനത്തെ കുറിച്ചുള്ള ഉത്കണ്ഠയും ഇതിന് കാരണമാകാം. എന്നാൽ ഒരു മുതിർന്ന പങ്കാളിയുമായി കിടക്ക പങ്കിടുന്നത് വലിയ ഉത്കണ്ഠ കൂടാതെ റിലാക്സ്ഡായി പുരുഷന് തോന്നാം. മുതിർന്ന പങ്കാളി പുരുഷന്മാരുടെ കിടക്കയിലെ പ്രകടനത്തെക്കുറിച്ച് വിധി എഴുതുകയില്ല, മറിച്ച് അവരെ സെക്സിലേക്ക്, ആനന്ദത്തിലേക്ക് നയിക്കുകയാകും ചെയ്യുക. ഇത് പുരുഷന്മാരിലെ സമ്മർദ്ദം ഇല്ലായ്മ ചെയ്യുകയും രണ്ട് പേർക്കും കൂടുതൽ സന്തോഷകരമായ അനുഭവം നൽകുകയും ചെയ്യും. ഒരു പുരുഷന് തന്റെ ഭയവും ഉത്കണ്ഠയും തന്നേക്കാൾ പ്രായമുള്ള ഒരു സ്ത്രീയുമായി പങ്കുവയ്ക്കുന്നത് കൂടുതൽ എളുപ്പമുള്ളതായി തോന്നാം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തീർച്ചയായും, മറ്റേതൊരു പ്രവൃത്തിയും പോലെ ലൈംഗികതയ്ക്കും വൈകാരികവും മാനസികവും ശാരീരികവുമായ അനന്തരഫലങ്ങൾ ഉണ്ട്. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരുടെയും ആവശ്യങ്ങളും ആഗ്രഹങ്ങളും ന്യായമായി വിലയിരുത്തേണ്ടത് പ്രധാനമാണ്. സുഖാനുഭവത്തിന് മാത്രമായുള്ള ബന്ധമാണോ? അല്ലെങ്കിൽ അതിലുപരിയായി എന്തെങ്കിലും- ഒരു ബന്ധം ഉണ്ടോ?.  ഒരുപക്ഷേ? കാഷ്വൽ സെക്‌സിന്റെ അനേകം നല്ല ഫലങ്ങൾ ഉണ്ട്- അഭിമാനം, ആവേശം, ആഗ്രഹം എന്നിങ്ങനെ പോകുന്നു അവ. എന്നാൽ അറിഞ്ഞിരിക്കേണ്ട ചില പ്രതികൂല ഘടകങ്ങളുമുണ്ട്- പശ്ചാത്താപം, നിരാശ, ആശയക്കുഴപ്പം, നാണക്കേട്, കുറ്റബോധം, ഏകാന്തത എന്നിവയാണവ. സാധാരണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം ഇവ സംഭവിക്കാം. തീരുമാനങ്ങൾ എടുക്കുമ്പോൾ നിങ്ങളുടെ സ്വന്തം മാനസികാരോഗ്യം, ആത്മാഭിമാനം, വികാരങ്ങളുമായി ബന്ധപ്പെട്ട സ്വയം തിരിച്ചറിയൽ എന്നിവയ്ക്ക്  നിങ്ങൾ മുൻഗണന നൽകേണ്ടതുണ്ട്. ഒന്നിൽ കൂടുതൽ സ്ത്രീകളുമായുള്ള ലൈംഗിക ഇടപെടൽ നിങ്ങളുടെ ജീവിതത്തിന്റെ ഈ വശങ്ങളെ എങ്ങനെ ബാധിക്കുന്നു? എന്നതടക്കമുള്ള ചോദ്യങ്ങൾക്ക് സ്വയം ഉത്തരം നൽകാൻ കഴിയുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾക്ക് മനസ്സിലാകും. എന്നാൽ നിങ്ങൾക്ക് മുതിർന്ന സ്ത്രീകളോടുള്ള ആകർഷണം സാധാരണവും സാധുതയുള്ളതുമാണ്, നിങ്ങൾക്ക് അവ ആഘോഷിക്കാനും കഴിയും!

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
'വിവാഹിതരും മുതിർന്നവരും തടിച്ചവരുമായ സ്ത്രീകളോട് തോന്നുന്ന ആകർഷണത്തിനു പിന്നിലെന്ത് ?' വിദഗ്ധർ പറയുന്നതെന്ത്?
Open in App
Home
Video
Impact Shorts
Web Stories