കണ്ണുകള്‍ക്ക് ഗുണപ്രദം
കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന നിരവധി പോഷകങ്ങള്‍ ഗ്രീന്‍ പീസില്‍ അടങ്ങിയിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തില്‍, ഗ്രീന്‍ പീസില്‍ കാണപ്പെടുന്ന കരോട്ടിനോയിഡുകളായ (carotenoids) സീയാക്‌സാന്തിന്‍ (zeaxanthin), ലുട്ടീന്‍ (lutein) എന്നിവ തിമിരം ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു. ഇത് കാഴ്ചശക്തി വര്‍ധിപ്പിക്കാനും സഹായിക്കും.
പ്രതിരോധശേഷി വര്‍ധിപ്പിക്കും
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വിവിധ തരം ആന്റിഓക്സിഡന്റുകള്‍ ഗ്രീന്‍ പീസില്‍ അടങ്ങിയിട്ടുണ്ട്. ഗ്രീന്‍ പീസ് വിറ്റാമിന്‍ സിയാല്‍ സമ്പുഷ്ടവുമാണ്.
advertisement
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ
ഗ്രീന്‍ പീസിന് ധാരാളം ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇത് ഹൃദ്രോഗം, പ്രമേഹം, സന്ധിവാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു
ഗ്രീന്‍ പീസ് ദഹനത്തെ സഹായിക്കുകയും നിങ്ങളുടെ ഉപാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇവയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്, ഇത് നല്ല ബാക്ടീരിയകളെ വര്‍ധിപ്പിച്ച് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സഹായിക്കും. ഫൈബര്‍ നന്നായി ലയിക്കുന്ന ഒരു വസ്തുവാണ്, അതിനാല്‍ അത് വളരെ വേഗത്തില്‍ ദഹിക്കും. മലബന്ധത്തെ പ്രതിരോധിക്കാന്‍ ഇവ മികച്ചതാണ്. മാത്രമല്ല പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം എന്നിവ നിയന്ത്രിക്കാനും ഗ്രീന്‍പീസ് ഉപയോഗപ്രദമാണ്.
ഓര്‍മ്മ ശക്തി മെച്ചപ്പെടുത്തും
രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിര്‍ത്തുന്നതില്‍ ഗ്രീന്‍ പീസിന് വലിയ പങ്കുണ്ട്. ഇക്കാരണത്താല്‍, ഇത് ശരീരത്തിന് വേഗത്തില്‍ ഊര്‍ജ്ജം നല്‍കുകയും ഓര്‍മ്മ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.
ഗ്ലൈസെമിക് സൂചികയില്‍ ഗ്രീന്‍ പീസിന്റെ സ്ഥാനം വളരെ താഴെയാണ്, അതിനാല്‍ ഇത് രക്തത്തില്‍ പഞ്ചസാര അടിഞ്ഞ് കൂടാന്‍ സഹായിക്കില്ല. ഇതിന് പുറമെ, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുള്‍പ്പെടെ നിരവധി അവശ്യ ധാതുക്കളും ഗ്രീന്‍ പീസില്‍ കാണപ്പെടുന്നുണ്ട്. അതിനാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇവ വളരെ നല്ലതാണെന്നാണ് കണക്കാക്കപ്പെടുന്നത്.
Summary: Green peas are a great food for winter. Know its health benefits