വായ്നാറ്റത്തിന് ആശ്വാസം
നിരവധി ആന്റി ബാക്ടീരിയൽ ഘടകങ്ങളാണ് വെള്ളരിക്കയുടെ വിത്തിൽ അടങ്ങിയിട്ടുള്ളത്. വെള്ളരിക്കാ കുരുവിന്റെ ഏറ്റവും വലിയ സവിശേഷതയായി വിശേഷിപ്പക്കപ്പെടുന്നത് വായ്നാറ്റം അകറ്റാം എന്നതാണ്. ഇവ കഴിക്കുന്നത് വായ് നാറ്റം, പല്ലിലെകേടുകൾ, മോണയിലെ വീക്കം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരിഹാരം നൽകും. വെള്ളരിക്ക കഴിക്കുമ്പോൾ കുരു കളയാതിരിക്കാൻ ഒരു പ്രധാന കാരണം ഇതാകട്ടെ.
Also Read- എന്താണ് ടൈപ്പ് 1 പ്രമേഹം? അറിയേണ്ട കാര്യങ്ങൾ
ആരോഗ്യമുള്ള മുടിക്ക്
advertisement
ആരോഗ്യമുള്ള മുടി ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. കുക്കുമ്പർ സീഡ്സ് കഴിക്കുന്നത് നിങ്ങളുടെ മുടിക്ക് കരുത്തും ബലവും നൽകുന്നതിനൊപ്പം മുടി വളർച്ചയേയും സഹായിക്കുന്നു. കുക്കുമ്പർ വിത്തുകളിൽ അടങ്ങിയിരിക്കുന്ന സൾഫറിന്റെ അംശം മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇത് മുടികൊഴിച്ചിൽ, താരൻ, വരൾച്ച തുടങ്ങിയ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.
Also Read- ശരീരത്തിലെ കൊളസ്‌ട്രോൾ അളവ് ശ്രദ്ധിച്ചു തുടങ്ങേണ്ടത് എപ്പോൾ മുതൽ?
തിളങ്ങുന്ന ചർമത്തിന്
ചർമത്തിനും ഏറെ ഗുണകരമാണ് കുക്കുമ്പർ വിത്തുകൾ. ഇത് ചർമ്മത്തെ തിളക്കമുള്ളതും മനോഹരവുമാക്കുന്നു. മുഖക്കുരു, മുഖത്ത ചുളിവുകൾ, നേർത്ത വരകൾ എന്നിവ ഇല്ലാതാക്കാൻ കുക്കുമ്പർ വിത്ത് കഴിക്കുന്നത് സഹായിക്കുന്നു. ഇത് മാത്രമല്ല, കുക്കുമ്പർ വിത്ത് കഴിക്കുന്നത് ടാനിംഗ്, സൂര്യാഘാതം എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നു.
വണ്ണം കുറയ്ക്കാൻ
പൊണ്ണത്തടി പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങളിൽ നിന്നും കുക്കുമ്പർ വിത്ത് നിങ്ങളെ സംരക്ഷിക്കുന്നു. കലോറി രഹിതവും നാരുകളാൽ സമ്പന്നവുമാണ് വിത്തുകൾ. കുക്കുമ്പർ വിത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കും. ഇത് ശരീരഭാരം പെട്ടെന്ന് കുറയാൻ സഹായിക്കും. കുക്കുമ്പർ വിത്തിൽ വെള്ളവും ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇതിൽ കലോറി വളരെ കുറവായതിൽ കഴിയുന്നത്ര കഴിക്കാം.
