Cholesterol | ശരീരത്തിലെ കൊളസ്‌ട്രോൾ അളവ് ശ്രദ്ധിച്ചു തുടങ്ങേണ്ടത് എപ്പോൾ മുതൽ?
- Published by:user_57
- news18-malayalam
Last Updated:
20 വയസ്സിനു മുകളിൽ പ്രായമുള്ള ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും കാണപ്പെടുന്ന ഒരു തരം കൊഴുപ്പ് പോലുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ (Cholesterol). രക്തക്കുഴലുകളുടെ ആന്തരിക ഭിത്തികളിൽ അടിഞ്ഞുകൂടാൻ തുടങ്ങുന്ന കൊളസ്‌ട്രോൾ ഹൃദയ സംബന്ധമായ പല രോഗങ്ങൾക്കും മുന്നോടിയാണ്. ഇത് രക്തത്തിന്റെ സാധാരണ ഒഴുക്ക് പരിമിതപ്പെടുത്തുകയും രക്തസമ്മർദ്ദം, രക്താതിമർദ്ദം, ഹൃദയാഘാതം തുടങ്ങിയ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാറുമുണ്ട്
advertisement
ആരോഗ്യകരമായ ഹൃദയത്തിന്റെ പ്രവർത്തനം ഉറപ്പാക്കാൻ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കേണ്ടതാണ്. രക്തത്തിലെ ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ രോഗലക്ഷണങ്ങൾ കാണിക്കണമെന്നില്ല എന്നതിനാൽ, പതിവ് പരിശോധനയിലൂടെ അത് പരിശോധിക്കേണ്ടത് പ്രധാനമാണെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നു (തുടർന്ന് വായിക്കുക)
advertisement
20 വയസ്സിനു മുകളിൽ പ്രായമുള്ള ഓരോരുത്തരും, ഓരോ 5 വർഷത്തിലും ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള ലോ റിസ്ക് സാധ്യതയിലാണ്. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ഉയർന്ന അപകടസാധ്യതയുള്ള ആളുകൾക്ക് അഞ്ചു വർഷം എന്നത് കുറച്ചുകൂടി നേരത്തേയാക്കേണ്ടതുണ്ട്. ജനിതക ചരിത്രം, പൊണ്ണത്തടി തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച്, ഡോക്ടർ അവരോട് കൂടുതൽ തവണ പരിശോധിക്കാൻ ആവശ്യപ്പെടാം
advertisement
ഹൃദയാരോഗ്യത്തിനായി പ്രവർത്തിക്കുന്ന അമേരിക്കൻ ഹാർട്ട് അസോസിയേഷൻ എന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ കൊളസ്ട്രോൾ പരിശോധിക്കുന്നതിനുള്ള ചില മാർഗ്ഗനിർദ്ദേശങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. കൊളസ്‌ട്രോളിന്റെ എൽഡിഎൽ (ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) ഘടകം ദീർഘകാലത്തേക്ക് അടിഞ്ഞുകൂടുമ്പോൾ വിവിധ ഹൃദ്രോഗങ്ങൾക്ക് ഉത്തരവാദികളാണെന്നും സങ്കീർണതകൾക്കുള്ള അപകട ഘടകങ്ങൾ വർദ്ധിപ്പിക്കുന്നു
advertisement
advertisement
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക, പുകവലി കുറയ്ക്കുക, ശാരീരികമായി സജീവമാകുക എന്നിവയിലൂടെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനാകും. ആഴ്ചയിൽ രണ്ടര മണിക്കൂറെങ്കിലും പതിവ് മിതമായ വ്യായാമം ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു. കൂടാതെ ട്രാൻസ് ഫാറ്റുകളും പൂരിത കൊഴുപ്പുകളും (സാച്ചുറേറ്റഡ് ഫാറ്റ്) കുറവുള്ള ആരോഗ്യകരമായ സമീകൃതാഹാരവും നിർദ്ദേശിക്കുന്നു