കുരങ്ങുപനിയെ ലൈംഗികമായി പകരുന്ന അണുബാധ (STI) എന്ന് മുദ്ര കുത്തിയിട്ടില്ല. എന്നാൽ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ക്കാണ് അപകടസാധ്യത കൂടുതലെന്നാണ് വിലയിരുത്തല്‍. ലോകാരോഗ്യ സംഘടന വിദഗ്ധനായ റോസമണ്ട് ലൂയിസിന്റെ അഭിപ്രായത്തില്‍, ഏകദേശം 99% കുരങ്ങുപനി കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പുരുഷന്മാരിലാണ്. ഇതില്‍ കുറഞ്ഞത് 95% രോഗബാധിതരെങ്കിലും സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാരാണ്.
എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്കിടയില്‍ 80-കളില്‍ എച്ച്‌ഐവി/എയ്ഡ്‌സ് പകര്‍ച്ചവ്യാധിയുടെ വേദനാജനകമായ ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരുന്നതാണ് കുരങ്ങുപനിയെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വൈറസിനെ ഗൗരവമായി പരിഗണിച്ചില്ലെന്നും വളരെ വൈകിയാണ് നടപടി സ്വീകരിച്ചതെന്നും എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
advertisement
Also Read- തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചു; 15 പേര്‍ സമ്പര്‍ക്കപട്ടികയില്‍
എന്നാല്‍, ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം എല്‍ജിബിടിക്യു കമ്മ്യൂണിറ്റിക്ക് ഇതിനകം കളങ്കം വരുത്തിയിട്ടുണ്ടെന്നും രോഗലക്ഷണങ്ങളുള്ള ആളുകള്‍ ഇപ്പോള്‍ വൈറസ് പരിശോധന നടത്താന്‍ ഭയം കാണിക്കുന്നുണ്ടെന്നും ഇന്ത്യയിൽ തുല്യാവകാശ പോരാട്ടം നടത്തുന്ന പ്രവര്‍ത്തകന്‍ ഹരീഷ് അയ്യര്‍ പറഞ്ഞു.
'' എയ്ഡ്സ് സ്വവര്‍ഗ്ഗാനുരാഗികളില്‍ മാത്രം പടരുമെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. അതിനെ സ്വവര്‍ഗ്ഗാനുരാഗ സംബന്ധമായ അസുഖം എന്നാണ് വിളിച്ചിരുന്നത്. ലോകാരോഗ്യ സംഘടനയ്ക്ക് ഒരു കീഴ്വഴക്കമുണ്ട്. എയ്ഡ്‌സ് പകര്‍ച്ചവ്യാധിയുടെ സമയത്ത് എന്താണ് സംഭവിച്ചതെന്ന് അവര്‍ക്കറിയാം. അവരുടെ മുന്നറിയിപ്പ് സന്ദേശം കുറച്ചുകൂടി വ്യക്തമാക്കാമായിരുന്നു. അക്കാര്യത്തില്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്താമായിരുന്നു. എന്തുകൊണ്ടാണ് ഭിന്നലിംഗക്കാര്‍ക്ക് ഒന്നിലധികം പങ്കാളികള്‍ ഇല്ലെന്ന് അവര്‍ കരുതുന്നത്, ''അയ്യര്‍ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആളുകള്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് സ്വയം അകലം പാലിക്കുമെന്നും അംഗങ്ങളെ കൂടുതല്‍ ഒറ്റപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നും ട്രാന്‍സ് കമ്മ്യൂണിറ്റി ആരോഗ്യ വിദഗ്ധന്‍ അന്‍മോല്‍ സിംഗ് പറഞ്ഞു. '' ഒരു സാധാരണ വ്യക്തിയെ അപേക്ഷിച്ച് നമുക്ക് കൂടുതല്‍ ലൈംഗിക പങ്കാളികളുണ്ടെന്നോ അല്ലെങ്കില്‍ തങ്ങള്‍ ലൈംഗിക ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നോ ഉള്ള ചിന്ത അവരില്‍ കൂടുതല്‍ നെഗറ്റിവിറ്റി ഉണ്ടാക്കും'' സിംഗ് പറഞ്ഞു. ലൈംഗികതയോ വംശമോ ഇല്ലാതെ ഏത് അടുത്ത ശാരീരിക സമ്പര്‍ക്കത്തിലൂടെയും വൈറസ് പടരുമെന്ന വസ്തുത ആരോഗ്യ പ്രവര്‍ത്തകര്‍ ഊന്നിപ്പറയേണ്ടതുണ്ടെന്നും സിംഗ് വ്യക്തമാക്കി.
Also Read- മങ്കിപോക്സ്: ലൈംഗികബന്ധത്തിലൂടെ പകരും; കുട്ടികളേയും ഗർഭിണികളേയും ഗുരുതരമായി ബാധിക്കുമെന്ന് WHO
കോവിഡ് 19 മഹാമാരി ആരോഗ്യരംഗത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് കൂടുതല്‍ വിപുലമായി റിപ്പോര്‍ട്ട് ചെയ്യാന്‍ മുഖ്യധാരാ മാധ്യമങ്ങളെ പ്രേരിപ്പിക്കുമ്പോള്‍, ഇത്തരം കാര്യങ്ങൾ മെഡിക്കല്‍ പ്രൊഫഷണലുകളുടെ സഹായം കൂടാതെ തന്നെ സെന്‍സേഷണല്‍ ആക്കാന്‍ കഴിയുമെന്ന് ഡല്‍ഹിയിലെ എയിംസിലെ ഡെര്‍മറ്റോളജി ആന്‍ഡ് വെനീറോളജി വിഭാഗത്തിലെ പ്രൊഫസര്‍ ഡോ. സോമേഷ് ഗുപ്ത അഭിപ്രായപ്പെട്ടു.
'കുരങ്ങുപനി ലൈംഗികമായി മാത്രമല്ല, അടുത്ത സമ്പര്‍ക്കത്തിലൂടെയും പകരുന്ന ഒരു രോഗമാണ്. ഒരു വീട്ടില്‍ ഒരുമിച്ച് താമസിക്കുമ്പോഴും സുഹൃത്തുക്കള്‍ ഉച്ചഭക്ഷണത്തിനായി ഒത്തുകൂടുമ്പോഴും ചര്‍മ്മത്തില്‍ നിന്ന് ചര്‍മ്മത്തിലേക്കും ചര്‍മ്മത്തില്‍ നിന്ന് വസ്ത്രത്തിലേക്കും വൈറസ് പകരാം,'' ഡോക്ടര്‍ ഗുപ്ത ചൂണ്ടിക്കാട്ടി. ' ആഫ്രിക്കയിലാണ് കുരങ്ങുപനി കണ്ടുവന്നിരുന്നത്. കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ ഇത് സ്വവര്‍ഗരതി, ബൈസെക്ഷ്വല്‍ വിഭാഗത്തില്‍പ്പെട്ട ആളുകളില്‍ കണ്ടെത്താന്‍ തുടങ്ങി. എന്നാല്‍ ബീജ സാമ്പിളുകളിലും ഇത് കണ്ടെത്തിയിട്ടുണ്ട്, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് എച്ച്‌ഐവി-എയ്ഡ്‌സ് പോലെ ആവര്‍ത്തിക്കുമെന്നും രോഗലക്ഷണങ്ങളുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്യില്ലെന്നും ചികിത്സ തേടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിടുമ്പോള്‍ അത് അവരില്‍ ഭയമുണ്ടാക്കുമെന്നും മെഡിക്കല്‍ സേവനങ്ങള്‍ തേടുന്നതില്‍ നിന്ന് ആളുകളെ അകറ്റുമെന്നും ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റേണല്‍ മെഡിസിന്‍ ഡയറക്ടര്‍ ഡോ സതീഷ് കൗള്‍ ചൂണ്ടിക്കാട്ടി. ഇത് കുരങ്ങുപനി കേസുകള്‍ കണ്ടെത്തുന്നതിനും പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങളെ കൂടുതല്‍ തടസപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള സമീപനം സ്വീകരിക്കാന്‍ മാധ്യമ സ്ഥാപനങ്ങളോടും സര്‍ക്കാരുകളോടും കമ്മ്യൂണിറ്റികളോടും ആവശ്യപ്പെടണം. ഇത്തരം വൈറസുകള്‍ പൊട്ടിപ്പുറപ്പെടുന്ന സമയത്ത് ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വയ്ക്കുന്നത് ശരിയല്ലെന്നും കൗള്‍ കൂടിച്ചേര്‍ത്തു.
'മുഴുവന്‍ കമ്മ്യൂണിറ്റികളെയും രോഗം പരത്തുന്നവര്‍ എന്ന് ചിത്രീകരിക്കുന്നതിനോ, സംശയിക്കുന്നവരുടെ മുദ്ര കുത്തുന്നതിനോ പകരം, വൈറസ് എങ്ങനെ പകരുന്നു എന്നതിനെക്കുറിച്ചും എങ്ങനെ സ്വയം പരിരക്ഷിക്കാം എന്നതിനെക്കുറിച്ചും പറയണമെന്ന് മാരിവാല ഹെല്‍ത്ത് ഇനിഷ്യേറ്റീവ് ഡയറക്ടര്‍ രാജ് മാരിവാല പറഞ്ഞു. ലൈംഗികതയോ ലിംഗഭേദമോ കൂടാതെ, പ്രാഥമികമായി അടുത്ത ശാരീരിക സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് പടരുന്നത്. ഇത് എല്‍ജിബിടിക്യുഐഎ കമ്മ്യൂണിറ്റികള്‍ക്ക് മാത്രമല്ല, ഏത് ആളുകള്‍ക്കും ബാധകമാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പനി, തൊണ്ടവേദന, ഞരമ്പുകളിലെ നീര്‍വീക്കം, മലദ്വാരങ്ങളില്‍ വേദന എന്നിവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍. അണുബാധ വര്‍ധിപ്പിക്കുമ്പോള്‍ മുഖത്തും കൈകളിലും കാലുകളിലും ജനനേന്ദ്രിയങ്ങളിലും കുമിളകള്‍ കാണപ്പെടും.
ട്രാന്‍സ്ജെന്‍ഡര്‍ എന്ന് തിരിച്ചറിയുന്നവരോ ഭിന്നലിംഗക്കാരോ ആയ ആളുകള്‍ക്ക് കുരങ്ങുപനി പടര്‍ന്നുപിടിക്കാന്‍ സാധ്യത കൂടുതലാണെന്ന് നോയിഡ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സുമോള്‍ രത്ന പറഞ്ഞു. എന്നിരുന്നാലും, എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയെയോ ആഫ്രിക്കക്കാരെയോ രോഗവാഹകര്‍ എന്ന് അപകീര്‍ത്തിപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ക്ലസ്റ്ററുകള്‍ അടിസ്ഥാനമാക്കി രോഗബാധിതരെ കണ്ടെത്തുന്നുണ്ടെങ്കിലും ഒരു വ്യക്തിയുടെ ലൈംഗികത, മതം, വംശം എന്നിവ പരിശോധിക്കുന്നില്ല. രോഗലക്ഷണങ്ങള്‍ കാണിക്കുന്ന ആളില്‍ നിന്ന് അകലം പാലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍കാലങ്ങളില്‍ വസൂരി ബാധിതരായ രോഗികളില്‍ കണ്ടിരുന്നതിന് സമാനമാണ് നിലവില്‍ കുരങ്ങുപനി രോഗബാധിതരില്‍ കണ്ടുവരുന്ന ലക്ഷണങ്ങള്‍. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കുരങ്ങുപനിക്ക് തീവ്രത കുറവാണ്. ശക്തമായ പനി, വീര്‍ത്ത ലിംഫ് ഗ്രന്ഥികള്‍, ചിക്കന്‍പോക്സ് പോലുള്ള കുമിളകള്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍. സാധാരണയായി രണ്ടോ മൂന്നോ ആഴ്ചകള്‍ക്കു ശേഷം രോഗം സ്വയം സുഖപ്പെടാറുണ്ട്. ചില സമയങ്ങളില്‍ രോഗം ഭേദമാകാന്‍ ഒരു മാസമെടുക്കും.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ കുരങ്ങുപനി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ്. മൃഗങ്ങളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. വസൂരിക്ക് സമാനമായ ലക്ഷണങ്ങളാണ് ഇതിന് ഉള്ളത്. 1958ല്‍ ഒരു ഡാനിഷ് ലബോറട്ടറിയിലെ പരിശോധനയിലാണ് ആദ്യമായി കുരങ്ങുപനി കണ്ടെത്തിയത്. കുരങ്ങുകളിലാണ് രോഗം കണ്ടെത്തിയത്. അങ്ങനെയാണ് കുരങ്ങുപനി എന്ന പേര് വന്നത്. 1970-ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഒരു കുട്ടിയിലാണ് ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത്. 1980ല്‍ ലോകത്ത് നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്തിട്ടുള്ള രോഗമാണ് കുരങ്ങുപനി.