Monkeypox | മങ്കിപോക്സ്: ലൈംഗികബന്ധത്തിലൂടെ പകരും; കുട്ടികളേയും ഗർഭിണികളേയും ഗുരുതരമായി ബാധിക്കുമെന്ന് WHO
- Published by:Amal Surendran
- news18-malayalam
Last Updated:
1958ൽ ആഫ്രിക്കയിലാണ് ആദ്യമായി കുരങ്ങുപനി റിപ്പോർട്ട് ചെയ്തത്. വൈറസ് വഴി പകരുന്ന ഒരു പകർച്ചവ്യാധിയാണിത്.
ജൂലൈ 22 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഇത് വരെ ആകെ മൂന്ന് മങ്കിപോക്സ് (Monkeypox) കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വസൂരിക്ക് (Smallpox) സമാനമായ ഒരു പകർച്ചവ്യാധിയായാണ് ഇതിനെ കണക്കാക്കുന്നത്. വസൂരി കുടുംബത്തിൽ പെട്ടിട്ടുള്ളതാണ് ഈരോഗം. ആദ്യമായി കേരളത്തിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ രോഗം കൂടുതൽ പേരിലേക്ക് പടരാതിരിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻെറ നേതൃത്വത്തിൽ എല്ല നടപടികളും എടുത്തിരുന്നു. 1958ൽ ആഫ്രിക്കയിലാണ് ആദ്യമായി മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത്. വൈറസ് വഴി പകരുന്ന ഒരു പകർച്ചവ്യാധിയാണിത്.
രോഗത്തിൻെറ തുടക്കസമയത്ത് നിരവധി ലക്ഷണങ്ങൾ ശരീരത്തിൽ കണ്ട് തുടങ്ങും. ബലഹീനത, പനി, വിറയൽ, മുഖത്തും കൈപ്പത്തിയിലും പാദത്തിലും കുമിള പോലുള്ള കുരുക്കൾ എന്നിവയെല്ലാം ഉണ്ടാവാം. ഈ കുരുക്കളാണ് മങ്കിപോക്സിന്റെ പ്രധാനലക്ഷണങ്ങൾ. ഇത് പിന്നീട് മുറിവുകളായി മാറാനുള്ള സാധ്യതയുമുണ്ട്. ദിവസങ്ങൾ കഴിഞ്ഞ് ഈ മുറിവിൻെറ പുറംതോട് പൊഴിഞ്ഞ് പോവുകയും ചെയ്യും. വൈറസ് വഴിയാണ് പടരുന്നതെങ്കിലും ഇത് പലതരത്തിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകർന്നേക്കും. രോഗവ്യാപനം രൂക്ഷമായാൽ വലിയൊരു വിഭാഗം ജനങ്ങളെ വരെ ബാധിക്കാനുള്ള സാധ്യതയുമുണ്ട്.
advertisement
മങ്കിപോക്സ് പടരാൻ സാധ്യതയുള്ള പ്രധാനപ്പെട്ട വഴികൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം:
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക്
രോഗം ബാധിച്ച ഒരു മൃഗത്തിന്റെ രക്തം, ചർമ്മം, ശരീരസ്രവങ്ങൾ എന്നിവയുമായി നേരിട്ടുള്ള സമ്പർക്കം വഴി മനുഷ്യരിലേക്കും വൈറസ് ബാധിക്കാൻ സാധ്യതയുണ്ട്. ഏതെല്ലാം തരം മൃഗങ്ങളിലൂടെയാണ് വൈറസ് വ്യാപനം ഉണ്ടാവുന്നതെന്ന് ഇപ്പോഴും പൂർണമായി കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ. എലികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന് പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്.
രോഗം ബാധിച്ച മൃഗങ്ങളുമായി സമ്പർക്കത്തിൽ വന്നാൽ എളുപ്പത്തിൽ വൈറസ് മനുഷ്യരിലേക്കും പടരും. രോഗവ്യാപനം തടയാൻ മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. മതിയായി പാകം ചെയ്ത് മാംസാഹാരം മാത്രമേ കഴിക്കാവൂ. ഇത് കൂടാതെ ആവശ്യത്തിന് സംസ്കരിക്കാത്ത തരത്തിലുള്ള മാംസ ഉൽപ്പന്നങ്ങളും ഉപയോഗിക്കരുത്.
advertisement
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത് വഴിയാണ് ഏറ്റവും കൂടുതൽ രോഗവ്യാപനം നടക്കുന്നത്. നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ അല്ലെങ്കിൽ ശ്വസന കണികകളിലൂടെയോ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കും. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് വഴിയും രോഗം വ്യാപിക്കുമെന്ന് നിരവധി പഠനങ്ങൾ പറയുന്നു. ചെറിയ കുട്ടികളേയും ഗർഭിണികളേയുമാണ് രോഗം ഗുരുതരമായി ബാധിക്കാൻ സാധ്യതയുള്ളതെന്ന് ലോകാരോഗ്യ സംഘടന പുറത്ത് വിട്ടിട്ടുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു. നവജാത ശിശുക്കൾക്ക് അമ്മയിൽ നിന്ന് നേരിട്ട് വൈറസ് പകരാനുള്ള സാധ്യതയുണ്ട്.
advertisement
1970ൽ റിപ്പബ്ലിക്ക് ഓഫ് കോംഗോയിലാണ് ആദ്യമായി മനുഷ്യരിൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത്. 9 മാസം പ്രായമുള്ള ഒരു കുട്ടിയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ആഫ്രിക്കയ്ക്ക് പുറത്ത് കാര്യമായ രീതിയിൽ രോഗവ്യാപനം റിപ്പോർട്ട് ചെയ്തിട്ടുള്ളത് 2003ൽ അമേരിക്കയിലാണ്. അതിന് ശേഷം ലോകത്തിൻെറ പലഭാഗങ്ങളിൽ നിന്നും മങ്കിപോക്സ് റിപ്പോർട്ട് ചെയ്യാൻ തുടങ്ങി.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 25, 2022 2:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Monkeypox | മങ്കിപോക്സ്: ലൈംഗികബന്ധത്തിലൂടെ പകരും; കുട്ടികളേയും ഗർഭിണികളേയും ഗുരുതരമായി ബാധിക്കുമെന്ന് WHO