രണ്ട് രീതികളിലൂടെയാണ് ഇ-സഞ്ജീവനി പ്രവർത്തിക്കുന്നത്. ഇ-സഞ്ജീവനി എബി-എച്ച് ഡബ്ല്യൂ സി (eSanjeevani AB-HWC - ഡോക്ടർമാർക്ക് ഇടയിലുള്ള ടെലിമെഡിസിൻ പ്ലാറ്റ്ഫോം), ഇ-സഞ്ജീവനി ഓപിഡി (eSanjeevani OPD-രോഗിക്കും ഡോക്ടർക്കും ഇടയിലുള്ള ടെലിമെഡിസിൻ പ്ലാറ്റ്ഫോം).
ഇ-സഞ്ജീവനി എബി-എച്ച് ഡബ്ല്യൂ സി ഏകദേശം 67,00,000 കൺസൾട്ടേഷനുകൾ പൂർത്തിയാക്കി. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ കീഴിൽ ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങളിൽ ഇത് നടപ്പിലാക്കുന്നു. ഇതുവരെ, 51,00,000 -ലധികം രോഗികൾക്ക് ഇസഞ്ജീവനി ഒപിഡി വഴി സേവനം നൽകിയിട്ടുണ്ട്. അതിൽ ജനറൽ ഒപിഡികളും സ്പെഷ്യാലിറ്റി ഒപിഡികളും ഉൾപ്പടെ 430 ഓൺലൈൻ ഒപിഡികൾ ആണ് ഉള്ളത്.
advertisement
ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും നിലനിൽക്കുന്ന ആരോഗ്യരംഗത്തെ ഡിജിറ്റൽ വിടവ് ഇ-സഞ്ജീവനി ഇല്ലാതാക്കുന്നു. അടിസ്ഥാന തലത്തിൽ ഡോക്ടർമാരുടെയും സ്പെഷ്യലിസ്റ്റുകളുടെയും കുറവ് പരിഹരിക്കുന്നതിനോടൊപ്പം, ദ്വിതീയ, തൃതീയ തലത്തിലുള്ള ആശുപത്രികളിന്മേലുള്ള ഭാരവും കുറക്കാൻ സഹായിക്കുന്നു. ഈ ഡിജിറ്റൽ സംരംഭം രാജ്യത്തെ ഡിജിറ്റൽ ആരോഗ്യ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. മൊഹാലിയിലെ C-DAC വികസിപ്പിച്ചെടുത്ത ഒരു തദ്ദേശീയ സാങ്കേതിക വിദ്യയാണിത്.
രാജ്യത്തെ ആദ്യത്തെ ദേശീയ ഓൺലൈൻ ഒ പിയാണ് വ്യക്തിസൗഹൃദ ടെലി-മെഡിസിൻ വീഡിയോ കോൺഫറൻസ് സംവിധാനമായ ഇ-സഞ്ജീവനി. നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. കോവിഡ് 19 വ്യാപനത്തെത്തുടർന്ന് ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി ജനങ്ങൾക്ക് മികച്ച വൈദ്യസഹായം ലക്ഷ്യമിട്ടാണ് ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിന് തുടക്കമിട്ടത്. കൂടുതൽ ആളുകൾ ചികിത്സയ്ക്കായി ആശുപത്രികളിലെത്തുന്നത് കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്നതിനാൽ അത് തടയുക എന്നതും ഇ-സഞ്ജീവനിയുടെ ലക്ഷ്യമാണ്. ജനങ്ങൾക്ക്, പ്രത്യേകിച്ചും ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക്, ഇ-സഞ്ജീവനിയിലൂടെ വിദഗ്ധ ആരോഗ്യ സേവനങ്ങൾ ഇപ്പോൾ ലഭ്യമാകുന്നുണ്ട്.

Also Read- 'ഇ സഞ്ജീവനിക്ക്' ഒന്നാം പിറന്നാൾ; സേവനം നല്‍കുന്നത് 2423 ഡോക്ടര്‍മാര്‍
https://esanjeevaniopd.in/ എന്ന വെബ്സൈറ്റിലും ആൻഡ്രോയിഡിലും ഇ-സഞ്ജീവനി സേവനം ലഭ്യമാണ്.
കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 2019ൽ നവംബറിൽ 1,55,000 ആരോഗ്യ കേന്ദ്രങ്ങളിലാണ് ഇ- സഞ്ജീവനി ആരംഭിച്ചത്. മൊഹാലിയിലെ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (CDAC) ആണ് ഈ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്.
ഡോക്ടർ ടു ഡോക്ടർ ടെലിമെഡിസിൻ പ്ലാറ്റ്ഫോം 20,000 ത്തോളം ആരോഗ്യ കേന്ദ്രങ്ങളിലും 30 ഓളം സംസ്ഥാനങ്ങളിലായി 1800 ലധികം ഹബ്ബുകളിലും നടപ്പാക്കി. പ്രതിരോധ മന്ത്രാലയവും ഇ-സഞ്ജീവനി ഒപിഡിയിൽ ആതിഥേയത്വം വഹിച്ചു. പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ നൂറിലധികം വിദഗ്ധ ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും രാജ്യമെമ്പാടുമുള്ള രോഗികൾക്ക് സേവനം നൽകുന്നു.