TRENDING:

എന്താണ് എലിപ്പനി; പ്രാരംഭ ലക്ഷണങ്ങൾ എന്തൊക്കെ?

Last Updated:

എലിപ്പനി ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരളത്തിൽ കാലവർഷം എത്തിയതോടെ എലി പനിയും പടർന്നു പിടിക്കുകയാണ്. പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിക്കുകയും ചെയ്തു. അടൂർ പെരിങ്ങനാട് സ്വദേശി രാജൻ (60) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത്, ഇതുവരെ അഞ്ച് എലിപ്പനി കേസുകളാണ് സ്ഥിരീകരിച്ചത്. കൂടാതെ, 43 പേർക്ക് ചിക്കൻപോക്സ്, 17 പേർക്ക് മഞ്ഞപ്പിത്തം, 2 പേർക്ക് മലേറിയ എന്നിവയും സ്ഥിരീകരിച്ചിട്ടുണ്ട്.
advertisement

എന്താണ് എലിപ്പനി ?

ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ജന്തുജന്യരോഗമാണ് എലിപ്പനി. പ്രളയബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണിത്. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്.

രോഗവ്യാപനം

രോഗാണുവാഹകരായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നവരെയാണ് രോഗം പിടികൂടുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ 4 മുതല്‍ 20 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

advertisement

ലക്ഷണങ്ങൾ എന്തൊക്കെ?

കടുത്ത പനി

കഠിനമായ തലവേദന

കണ്ണിനു ചുവപ്പ്

തൊലിപ്പുറത്ത് ചുവന്ന തടിപ്പ്

ചികിത്സ വൈകരുത്

ആരംഭത്തില്‍ തന്നെ ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും. മലിനജലവുമായി സമ്പര്‍ക്കം വരുന്ന അവസരങ്ങളില്‍ കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകള്‍, മാസ്‌ക് തുടങ്ങിയ വ്യക്തി സുരക്ഷാ ഉപാധികള്‍ ഉപയോഗിക്കുക. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും, മലിനജലവുമായി സമ്പര്‍ക്കം വന്നവരും ഡോക്‌സിസൈക്ലിന്‍ ഗുളിക 200 മില്ലിഗ്രാം (100 മില്ലി ഗ്രാമിന്റെ രണ്ട് ഗുളികകള്‍) ആഴ്ചയിലൊരിക്കല്‍ കഴിക്കണം. മലിനജലവുമായി സമ്പര്‍ക്കം തുടരുന്നത്രയും കാലം ഗുളികയും തുടരണം. എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടുകയോ ആശുപത്രികളെ സമീപിക്കുകയോ ചെയ്യണം. ഒരു കാരണവശാലും സ്വയം ചികിത്സ ചെയ്യരുത്.

advertisement

പ്രതിരോധിക്കാനായി ചെയ്യേണ്ടത്? 

1. വെള്ളത്തിലോ മലിനജല പരിസരങ്ങളിലോ ഇറങ്ങുന്നവർ കെെയുറ, മുട്ട് വരെയുള്ള പാദരക്ഷകൾ, മാസ്ക്ക് എന്നിവ ഉപയോ​ഗിക്കുക. കെട്ടികിടക്കുന്ന വെള്ളത്തിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുത്.

2. ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും മലിനജലവുമായി സമ്പർക്കം വന്നവരും ഡോക്സിസൈക്ലിൻ ഗുളിക 200 mg ആഴ്ചയിലൊരിക്കൽ കഴിക്കുക.

3. മലിനജലവുമായി സമ്പർക്കം തുടരുന്നത്രയും കാലം ഡോക്സിസൈക്ലിൻ പ്രതിരോധം തുടരേണ്ടതാണ്. എലിപ്പനി പ്രാരം​ഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോ​ഗ്യപ്രവർത്തകരുമായി ബന്ധപ്പെടണം. സ്വയം ചികിത്സ ഒഴിവാക്കുക.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
എന്താണ് എലിപ്പനി; പ്രാരംഭ ലക്ഷണങ്ങൾ എന്തൊക്കെ?
Open in App
Home
Video
Impact Shorts
Web Stories