TRENDING:

Heart Health | ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ആയുർവേദം നിർദ്ദേശിക്കുന്ന പ്രതിവിധികൾ

Last Updated:

ഇത്തരം രോഗങ്ങൾ മൂലം ഓരോ വർഷവും ഏകദേശം 17.9 ദശലക്ഷം ആളുകൾ മരിക്കുന്നതായി കണക്കാക്കപ്പെടുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആഗോളതലത്തിൽ മരണങ്ങളുടെ പ്രധാന കാരണം ഹൃദയസംബന്ധമായ രോഗങ്ങളാണെന്നാണ് (Cardiovascular Diseases) ലോകാരോഗ്യ സംഘടന (WHO) പറയുന്നത്. ഇത്തരം രോഗങ്ങൾ മൂലം ഓരോ വർഷവും ഏകദേശം 17.9 ദശലക്ഷം ആളുകൾ മരിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇന്നത്തെ സമൂഹത്തിൽ പൊതുവിൽ ആളുകൾ പിന്തുടരുന്ന നാഗരിക ജീവിതശൈലി (Urban Lifestyle) പരിഗണിക്കുമ്പോൾ ഈ വിവരം വലിയ ഞെട്ടൽ ഉണ്ടാക്കുന്നതല്ല എന്ന് മനസിലാക്കാവുന്നതേ ഉള്ളൂ.
advertisement

ഉദാസീനമായ ജീവിതശൈലി സ്വീകരിക്കാൻ എല്ലാവരും നിർബന്ധിതരാകുന്ന നിലവിലെ ലോകസാഹചര്യമാണ് വർദ്ധിച്ചുവരുന്ന ഹൃദ്രോഗങ്ങളുടെ പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. അതിനാൽ ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ ഹൃദയത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ടത് ആവശ്യമാണ്. ആധുനിക വൈദ്യശാസ്ത്രം ഹൃദ്രോഗ ചികിത്സയ്ക്ക് ശസ്ത്രക്രിയാ മാർഗങ്ങളാണ് പൊതുവെ നിർദ്ദേശിക്കാറുള്ളത്. എന്നാൽ, നമ്മുടെ പുരാതന ഇന്ത്യൻ ചികിത്സാരീതിയായ ആയുർവേദം രോഗത്തിന്റെ മൂലകാരണത്തെ ലക്ഷ്യമിട്ടുള്ള പ്രതിവിധികളാണ് നിർദ്ദേശിക്കുന്നത്. ഏതെങ്കിലും പുരാതന തത്വങ്ങളെ മാത്രം അടിസ്ഥാനമാക്കിയല്ല ഇത് പറയുന്നത്. ആയുർവേദ ചികിത്സയുടെ സഹായത്തോടെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് പല ഗവേഷണങ്ങളുംതെളിയിച്ചിട്ടുണ്ട്.

advertisement

Also Read-ശരീരത്തിൽ വിട്ടുമാറാത്ത വേദന അനുഭവപ്പെടുന്നവർക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂടുതൽ

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ചില ആയുർവേദ പ്രതിവിധികൾ:

അശ്വഗന്ധ

ശരിയായ രീതിയിൽ ഉപയോഗിച്ചാൽ വലിയ അത്ഭുതം കാഴ്ച വെയ്ക്കാൻ കഴിയുന്ന ഔഷധമാണ് ഇത്. മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഈ സസ്യം രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കാനും സഹായിക്കുന്നു. മനസിന്റെയും ശരീരത്തിന്റെയും പിരിമുറുക്കം ഇല്ലാതാക്കി ഹൃദയപേശികൾക്ക് ബലം നൽകാനും അശ്വഗന്ധ സഹായിക്കും.

advertisement

മഞ്ഞൾ

മഞ്ഞളിന് വലിയ മുഖവുരയുടെ ആവശ്യം നമുക്കില്ല. എല്ലാ ഇന്ത്യൻ അടുക്കളകളിലെയും പ്രധാന ഭക്ഷ്യവസ്തുവാണത്. അതിന്റെ ആന്റി-ബാക്റ്റീരിയൽ ഗുണങ്ങളെക്കുറിച്ചും നമുക്കെല്ലാം അറിവുള്ളതാണ്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ രക്തക്കുഴലുകളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു. അതിലൂടെ രക്തസമ്മർദ്ദം, രക്തം കട്ട പിടിക്കൽ എന്നിവ നിയന്ത്രിക്കാൻ കഴിയുന്നു.

Also Read-Brain Hormone | ഒറ്റപ്പെടൽ അനുഭവപ്പെടുന്നതിനും കൂട്ട് തേടുന്നതിനും പിന്നിൽ മസ്തിഷ്കത്തിലെ ഈ ഹോർമോണെന്ന് പഠനം

ശുദ്ധമായ പഴവർഗങ്ങളും പച്ചക്കറികളും

ശുദ്ധമായ പഴവർഗങ്ങളും പച്ചക്കറികളും കഴിക്കാനാണ് വിദഗ്ദ്ധർ എല്ലായ്‌പ്പോഴും നിർദ്ദേശിക്കാറുള്ളത്. ധമനികളിൽ നിന്ന് വിഷവസ്തുക്കളെയും മറ്റു തടസങ്ങളെയും അലിയിച്ചു കളയാൻ അവ സഹായിക്കുന്നു.

advertisement

ത്രിഫല

ഔഷധഗുണമുള്ള നെല്ലിക്ക, കടുക്ക, താന്നി എന്നിവയുടെ മിശ്രിതമാണ് ത്രിഫല. രക്തത്തിലെ കൊഴുപ്പിന്റെയും കൊളസ്‌ട്രോളിന്റെയും അളവ് കുറയ്ക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും ഇവ വളരെ സഹായകരമാണ്.

ച്യവനപ്രാശം

പഞ്ചസാര, തേൻ, നെയ്യ്, നെല്ലിക്ക, എള്ളെണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ, മറ്റ് ഔഷധസസ്യങ്ങൾ, നിരവധി സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഔഷധഗുണമുള്ള മിശ്രിതമാണ് ച്യവനപ്രാശം. ഹൃദയപേശികളെ ശക്തിപ്പെടുത്തുന്നതിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഇത് വളരെ സഹായകരമാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.)

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
Heart Health | ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ആയുർവേദം നിർദ്ദേശിക്കുന്ന പ്രതിവിധികൾ
Open in App
Home
Video
Impact Shorts
Web Stories