Brain Hormone | ഒറ്റപ്പെടൽ അനുഭവപ്പെടുന്നതിനും കൂട്ട് തേടുന്നതിനും പിന്നിൽ മസ്തിഷ്കത്തിലെ ഈ ഹോർമോണെന്ന് പഠനം

Last Updated:

പഠനം 'നേച്ചർ കമ്മ്യൂണിക്കേഷൻസിൽ' പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോവിഡ് 19 (Covid 19) മഹാമാരിയെ (Pandemic) തുടർന്ന് എല്ലാവരും ഏകാന്തതയെക്കുറിച്ച് അല്ലെങ്കിൽ സാമൂഹികമായ ഒറ്റപ്പെടലിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടാകും. സാമൂഹികമായി വളരെയധികം ഇടപഴകിയിരുന്നവർക്ക് മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇക്കാലയളവിൽ വളരെയേറെ വർദ്ധിപ്പിക്കുകയും ചെയ്തു. വിഷാദം, ലഹരിവസ്തുക്കളുടെ ഉപയോഗം, പൊണ്ണത്തടി, അകാല മരണം തുടങ്ങിയവ മഹാമാരി സമയത്ത് വർദ്ധിച്ചു. ഇത്തരത്തിൽ മൃഗങ്ങളിലെ സാമൂഹിക ഒറ്റപ്പെടലിനെക്കുറിച്ച് അടുത്തിടെ ഒരു പുതിയ പഠന റിപ്പോർട്ട് പുറത്തു വന്നിരുന്നു.
ജപ്പാനിലെ റിക്കെൻ (RIKEN) സെന്റർ ഫോർ ബ്രെയിൻ സയൻസിലെ (CBS) കൻസായി ഫുകുമിറ്റ്സുവും സംഘവുമാണ് പെൺ എലികളിൽ ഈ പരീക്ഷണം നടത്തിയത്. ഗവേഷകർ എലികൾക്കിടയിലെ സാമൂഹിക ഒറ്റപ്പെടലിന്റെ ഒരു തന്മാത്രാ സൂചകവും റെഗുലേറ്ററും കണ്ടെത്തി. ഈ പഠനം 'നേച്ചർ കമ്മ്യൂണിക്കേഷൻസിൽ' പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എലികളിലെ സാമൂഹിക സമ്പർക്കം അഥവാ കൂട്ട് തേടുന്ന സ്വഭാവം മസ്തിഷ്കത്തിന്റെ മധ്യഭാഗത്തെ പ്രീ ഓപ്റ്റിക് ഏരിയയിലെ (എംപിഒഎ) പെപ്റ്റൈഡ് അമിലിൻ മൂലമാണെന്നും ഒറ്റയ്ക്കാകുമ്പോൾ ഈ മസ്തിഷ്ക മേഖലയിലെ അമിലിന്റെ അളവ് കുറയുമെന്നും പഠനത്തിൽ കണ്ടെത്തി.
advertisement
കുമി കുറോഡയുടെ നേതൃത്വത്തിലുള്ള RIKEN CBS ഗ്രൂപ്പിന്റെ മുൻ ഗവേഷണം സസ്തനികളിൽ, മാതൃ പരിചരണത്തിന്റെ പ്രേരണകൾ ഉണ്ടാകുന്നതും മിഡിൽ പ്രീഓപ്റ്റിക് ഏരിയയിൽ നിന്നാണെന്ന് തെളിയിച്ചിട്ടുണ്ട്.
ഈ നിരീക്ഷണമാണ് പെൺ എലികളിലെ സാമൂഹിക ഒറ്റപ്പെടലിനെക്കുറിച്ചും സമ്പർക്കം ആഗ്രഹിക്കുന്ന പെരുമാറ്റപരവും നാഡീസംബന്ധമായതുമായ പ്രതികരണങ്ങൾ പരിശോധിക്കുന്ന പുതിയ പഠനത്തിലേക്ക് നയിച്ചത്. എലികളെ ആറ് ദിവസം ഒറ്റപ്പെടുത്തിയപ്പോൾ തന്നെ അമിലിൻ പൂർണ്ണമായും അപ്രത്യക്ഷമായതായി ഗവേഷകർ കണ്ടെത്തി. എന്നാൽ എലികൾ വീണ്ടും അവരുടെ ഇണകളുമായി ഒന്നിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം അമിലിൻ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയതായും പഠനത്തിൽ കണ്ടെത്തി.
advertisement
മസ്തിഷകത്തിൽ അമിലിൻ നില നിലനിർത്താൻ പെൺ എലികൾക്ക് മറ്റ് എലികളുമായി ശാരീരിക സമ്പർക്കം പുലർത്തേണ്ടതുണ്ടെന്ന സൂചനകളാണ് ഇതുവഴി ലഭിച്ചത്. ഒരേ കൂട്ടിനുള്ളിലെ ഇണകളെ ഒരു വിൻഡോ ഡിവൈഡർ ഉപയോഗിച്ച് വേർപെടുത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
മസ്തിഷ്കത്തിലെ അമിലിൻ പുറപ്പെടുവിക്കുന്ന ന്യൂറോണുകൾ ഒറ്റപ്പെടൽ അനുഭവിക്കുമ്പോൾ നിർജ്ജീവമാകുകയും വീണ്ടും സമ്പർക്കമുണ്ടാകുമ്പോൾ സജീവമാകുകയും ചെയ്യുന്നുവെന്നും ഗവേഷകർ കണ്ടെത്തി.
advertisement
പെൺ എലികളെ കൂട്ടിൽ ഡിവൈഡർ ഉപയോഗിച്ച് ഇണകളിൽ നിന്ന് വേർപെടുത്തിയപ്പോൾ, അവ ആദ്യം ഡിവൈഡറിന്റെ കമ്പിയിൽ ശക്തമായി കടിച്ചു. മറ്റ് എലികൾ ഡിവൈഡറിന് കുറുകെ വരുമ്പോൾ മാത്രമാണ് ഈ കടിക്കുന്ന സ്വഭാവം നിരീക്ഷിക്കപ്പെട്ടത്. അതിനാൽ എലികൾ ഡിവൈഡർ തകർത്ത് മറ്റ് എലികളുമായി വീണ്ടും ഒന്നിക്കാൻ ശ്രമിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ന്യൂറോണൽ പ്രവർത്തനത്തെ കൃത്രിമമായി നിയന്ത്രിക്കാൻ അനുവദിക്കുന്ന ഒരു ബയോടെക്‌നോളജിയായ കീമോ ജനറ്റിക്‌സ് ഉപയോഗിച്ച് അമിലിൻ പുറപ്പെടുവിക്കുന്ന ന്യൂറോണുകളെ പ്രത്യേകമായി സജീവമാക്കുന്നതിലൂടെ സമ്പർക്കം ആഗ്രഹിക്കുന്ന സ്വഭാവം വർദ്ധിപ്പിച്ചു. "ഒറ്റപ്പെടലിനോടും പുനഃസമാഗമത്തോടും ഏറ്റവുമധികം പ്രതികരിക്കുന്ന ഒന്നാണ് അമിലിൻ" എന്നും കുറോഡ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Life/
Brain Hormone | ഒറ്റപ്പെടൽ അനുഭവപ്പെടുന്നതിനും കൂട്ട് തേടുന്നതിനും പിന്നിൽ മസ്തിഷ്കത്തിലെ ഈ ഹോർമോണെന്ന് പഠനം
Next Article
advertisement
പ്രധാനമന്ത്രിയുമായി സിറോ മലബാർ സഭാ നേതൃത്വം കൂടിക്കാഴ്ച നടത്തി
പ്രധാനമന്ത്രിയുമായി സിറോ മലബാർ സഭാ നേതൃത്വം കൂടിക്കാഴ്ച നടത്തി
  • സിറോ മലബാർ സഭാ നേതാക്കൾ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി, പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി.

  • കത്തോലിക്കാ സഭയുടെ പ്രശ്നങ്ങൾ പ്രധാനമന്ത്രിക്ക് ബോധ്യമായെന്ന് മാർ റാഫേൽ തട്ടിൽ അറിയിച്ചു.

  • പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുനിന്നതായും സഭാ നേതാക്കൾ അറിയിച്ചു.

View All
advertisement