TRENDING:

COVID-19 കുട്ടികളില്‍ പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനം

Last Updated:

അമിത ദാഹവും കിടക്കയില്‍ മൂത്രമൊഴിക്കുന്നതും കുട്ടികളിലെ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രോഗങ്ങള്‍ പ്രായത്തിനനുസരിച്ച് പരിമിതപ്പെടുത്തിയിരുന്ന കാലം കഴിഞ്ഞു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലാണ് നടത്തിയ പഠനം അനുസരിച്ച് പ്രായമായവരില്‍ മാത്രമല്ല, കുട്ടികളിലും പ്രമേഹ (Diabetes) സാധ്യത അതിവേഗം വളര്‍ന്നതായി കണ്ടെത്തിയിരിക്കുകയാണ്.
advertisement

ഗവേഷകരായ ഡോ അസ്മിത മഹാജന്‍, ഡോ ഗുരുദത്ത് ഭട്ട് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍, 18 വയസ്സിന് താഴെയുള്ള കുട്ടികളില്‍ കോവിഡ് വന്ന് പോയതിന് ശേഷം ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം കൂടുതലായി കാണപ്പെടുന്നതായി കണ്ടെത്തിയിരിക്കുകയാണ്.

പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍:

അമിത ദാഹവും കിടക്കയില്‍ മൂത്രമൊഴിക്കുന്നതും കുട്ടികളിലെ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്. പെട്ടെന്ന് ശരീരഭാരം കുറയുന്നതും പ്രമേഹത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ്.

കോവിഡ് കാലത്ത് 13 നും 15 നും ഇടകാലയില്‍ പ്രായമുള്ള കുട്ടികളില്‍ പ്രമേഹ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പ്രമേഹ കേസുകളുടെ വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. ശാരീരിക വ്യായാമം കുറഞ്ഞതും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയതും കുട്ടികളില്‍ പ്രമേഹം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.

advertisement

കുട്ടികളില്‍ പ്രമേഹത്തെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍

1. ശാരീരിക പ്രവര്‍ത്തനങ്ങള്‍: കുട്ടികള്‍ ദിവസവും 60 മിനിറ്റെങ്കിലും പുറത്തു പോയി കളിക്കാന്‍ അനുവദിക്കുക.

2. ശരീരഭാരം കുറയ്ക്കുക: ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് ശരീരഭാരം കുറയ്ക്കല്‍.

3. പഞ്ചസാരയുടെ അളവ് കുറയ്ക്കുക: ഉയര്‍ന്ന പഞ്ചസാര അടങ്ങിയ സോഡയും പാനീയങ്ങളും ഒഴിവാക്കുക.

4. സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തുക: കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, ടെലിവിഷന്‍ സ്‌ക്രീനുകള്‍ എന്നിവ ഉപയോഗിക്കുന്നതിന് മാതാപിതാക്കള്‍ സമയ പരിധി നിശ്ചയിക്കണം.

advertisement

5. സമീകൃതാഹാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക: പ്രമേഹസാധ്യത കുറയ്ക്കുന്നതിന് സമീകൃതാഹാരവും ആവശ്യത്തിന് വെള്ളം കുടിക്കുന്നതും അത്യന്താപേക്ഷിതമാണ്.

കുട്ടികളിലെ ഗ്ലൂക്കോസിന്റെയും പഞ്ചസാരയുടെയും അളവ് മാതാപിതാക്കള്‍ പതിവായി നിരീക്ഷിക്കണം.

Vitamin D Deficiency | കോവിഡ് രോഗികൾക്കിടയിൽ മരണം വർദ്ധിക്കുന്നതിൽ വിറ്റാമിൻ ഡിയുടെ അപര്യാപ്തത കാരണമാകുന്നതായി പഠനം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന കാര്യങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. വീട്ടില്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കാന്‍ വായനക്കാര്‍ ശ്രമിക്കുക.)

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
COVID-19 കുട്ടികളില്‍ പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനം
Open in App
Home
Video
Impact Shorts
Web Stories