വർക്ക്ഔട്ടിനിടെ ഹൃദയസ്തംഭനം ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണകളാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് ബോളിവുഡ് താരം സുനിൽ ഷെട്ടി. ജിമ്മിൽ ഹൃദയസ്തംഭനമുണ്ടാകുമ്പോൾ വില്ലനാകുന്നത് വർക്ക്ഔട്ട് അല്ലെന്നാണ് താരം പറയുന്നത്. ബോളിവുഡിൽ ആദ്യകാലം മുതൽ ഫിറ്റ്നസ്സിൽ ശ്രദ്ധിക്കുന്ന താരം കൂടിയാണ് സുനിൽഷെട്ടി.
Also Read- വ്യായാമത്തിനിടെ ഹൃദയാഘാതമുണ്ടാകുന്നത് എന്തുകൊണ്ട്? എങ്ങനെ തടയാം?
ടൈംസ് ഓഫ് ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിലാണ് സുനിൽഷെട്ടി വർക്ക്ഔട്ടുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും വ്യക്തമാക്കിയത്. വർക്കൗട്ട് ചെയ്യുന്നവർ കഴിക്കുന്ന സ്റ്റിറോയിഡുകളും സപ്ലിമെന്റുകളുമാണ് യഥാർത്ഥ വില്ലനാകുന്നതെന്നാണ് താരം പറയുന്നത്. വർക്ക്ഔട്ട് അല്ല അപകടകാരിയാകുന്നത്. ഒരാൾ സപ്ലിമെന്റുകളും സ്റ്റിറോയിഡുകളും കൂടുതലായി ഉപയോഗിക്കുമ്പോൾ ഹൃദയസ്തംഭനമുണ്ടാകുന്നു. കൂടാതെ, ഉറക്കത്തിന്റെ അളവും ഭക്ഷണവുമെല്ലാം വളരെ പ്രധാനപ്പെട്ടതാണെന്നും സുനിൽഷെട്ടി ചൂണ്ടിക്കാട്ടി.
advertisement
Also Read- ഹൃദയാഘാതം ഉണ്ടാകുമോ? രാവിലെ ഉണരുമ്പോൾ അറിയാൻ കഴിയുന്ന 3 ലക്ഷണങ്ങൾ
ശരിയായ രീതിയിലുള്ള ഭക്ഷണവും കൃത്യമായ ഉറക്കവുമെല്ലാം നമ്മുടെ ശരീരത്തിന്റെ പ്രവർത്തനത്തിന് അനിവാര്യമാണ്. ശരീരത്തിന്റെ പ്രവർത്തനത്തിൽ ഇവയെല്ലാം സൂക്ഷ്മമായ പങ്ക് വഹിക്കുന്നുണ്ട്. ശരിയായ രീതിയിലുള്ള ഭക്ഷണം എന്നതുകൊണ്ട് താൻ ഉദ്ദേശിക്കുന്നത് ഡയറ്റ് അല്ലെന്നും സുനിൽഷെട്ടി വ്യക്തമാക്കി. ശരിയായ ഭക്ഷണം എന്നതുകൊണ്ട് താൻ അർത്ഥമാക്കുന്നത് പോഷകാഹാരമാണ്. ജിമ്മുകൾ ആവശ്യമുള്ളത് ചെയ്യുന്നുണ്ടെന്ന് തനിക്ക് ഉറപ്പുണ്ട്.
കോവിഡിനു ശേഷം ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും നടൻ വ്യക്തമാക്കി. കോവിഡിനു ശേഷം രക്തം കട്ടപിടിക്കുന്നുണ്ടോ എന്ന് അറിയാനുള്ള പരിശോധന നിർബന്ധമായും നടത്തേണ്ടതുണ്ട്. കാരണം കോവിഡ് ബാധ രക്തം കട്ടപിടിക്കുന്നതിന് കാരണമാകും. ഇത് അപകടകരമാണെന്നും താരം ചൂണ്ടിക്കാട്ടി.