എന്നിരുന്നാലും, വെർച്വൽ അമേരിക്കൻ കോളേജ് ഓഫ് സർജൻസ് (എസിഎസ്) ക്ലിനിക്കൽ കോൺഗ്രസ് 2021 ൽ അവതരിപ്പിച്ച പുതിയ പഠനഫലങ്ങൾ പ്രകാരം സ്തനാർബുദത്തിന്റെ നാലാം ഘട്ടത്തിൽ എത്തി നിൽക്കുന്ന പുരുഷന്മാർക്ക് ശസ്ത്രക്രിയ നടത്തുന്നത് അവരുടെ അതിജീവന സാധ്യത വർദ്ധിപ്പിക്കും.
"പുരുഷന്മാരിൽ സ്തനാർബുദത്തിന്റെ നാലാം ഘട്ടം വളരെ ഭയാനകമാണെന്നും ശസ്ത്രക്രിയ നടത്തിയതുകൊണ്ട് പ്രയോജനമില്ലെന്നുമുള്ള ധാരണ നമ്മൾ പുനഃപരിശോധിക്കേണ്ടതുണ്ട്", പെൻ സ്റ്റേറ്റ് ഹെൽത്തിലെ ജനറൽ സർജനായ എഫ്എസിഎസ് എംഡി ദലീല ജി ഡോഡ്ജ് പറയുന്നു. 'പുരുഷന്മാരിലെ സ്തനാർബുദം, മൊത്തം സ്തനാർബുദ കേസുകളിൽ 1 ശതമാനത്തിൽ താഴെയാണ്. അതേസമയം 1,000 പുരുഷന്മാരിൽ ഒരാൾക്ക് സ്തനാർബുദം വരുമ്പോൾ എട്ടിൽ ഒരു സ്ത്രീയ്ക്ക് സ്തനാർബുദം വരുന്നു എന്നും ഡോഡ്ജ് പറഞ്ഞു. അതുകൊണ്ട് തന്നെ പുരുഷന്മാരിൽ സ്തനാർബുദത്തെക്കുറിച്ചുള്ള പൊതു അവബോധം കുറവാണ് എന്നും അവർ കൂട്ടിച്ചേർത്തു.
advertisement
"സ്തനാർബുദത്തെക്കുറിച്ച് സ്ത്രീകളെ ബോധവൽക്കരിക്കുന്നതിനായി ഞങ്ങൾ ഒരു മാസം മുഴുവനും നീക്കിവച്ചിരുന്നു. എന്നാൽ പുരുഷന്മാർക്കും ഇത് ഉണ്ടാകുമെന്നും ചില പുരുഷന്മാർക്ക് ഇത് ജനിതകപരമായി ലഭിക്കുമെന്നുമുള്ള കാര്യം പലർക്കു അറിയില്ല", സ്റ്റാൾ പറഞ്ഞു.
Also See- Kidney | നിങ്ങളുടെ വൃക്കകളെ തകരാറിലാക്കുന്ന 7 കാര്യങ്ങൾ
6 ശതമാനം സ്ത്രീകൾ സ്തനാർബുദം നാലാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് രോഗനിർണയം നടത്തുന്നില്ല.പുരുഷന്മാരിൽ ഈ നിരക്ക് 10 ശതമാനം ആണ്. ഇക്കാര്യത്തെക്കുറിച്ചുള്ള പൊതുജനാവബോധം കുറവാണ് എന്നതിന്റെ സൂചനയാണ് ഈ കണക്കുകൾ. "പുരുഷന്മാരായ രോഗികൾക്ക് സ്വയം രോഗം കണ്ടെത്തുന്നത് എളുപ്പമാണെങ്കിലും 40 ശതമാനം പുരുഷ സ്തനാർബുദ രോഗികളും III അല്ലെങ്കിൽ IV ഘട്ടങ്ങൾ വരെ രോഗനിർണയം നടത്തുന്നില്ല എന്നതാണ് വസ്തുത", ഡോഡ്ജ് പറഞ്ഞു. "വൈകിയുള്ള രോഗനിർണയം, പ്രത്യേകിച്ച് പുരുഷൻമാർക്ക് അപകടകരമാണ്. അതിനാൽ സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം പ്രധാനമാണ്”, അവർ കൂട്ടിച്ചേർത്തു.
സ്തനാര്‍ബുദം പലപ്പോഴും മരണത്തിന് വരെ കാരണമാകാറുണ്ട്. സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്ത ലക്ഷണങ്ങള്‍ ആയിരിക്കും ഉണ്ടാവുന്നത്. എങ്കിലും മരണ സാധ്യത സ്ത്രീകളിലും പുരുഷന്‍മാരിലും ഒരുപോലെയാണ് എന്നതാണ് മറ്റൊരു കാര്യം. ഇന്നത്തെ കാലത്ത് പുരുഷന്‍മാരിലെ സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിച്ച് വരുന്ന സാഹചര്യമാണ് ഉള്ളത്. സ്തനാര്‍ബുദത്തിനുള്ള സാധ്യത പുരുഷന്‍മാരിലും കാണപ്പെടുന്നതിനാല്‍ ഒരിക്കലും സ്തനങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അവഗണിക്കരുത്.
ബി.ആര്‍.സി.എ ജീനിലുണ്ടാകുന്ന മാറ്റങ്ങള്‍, ക്ലിന്‍ഫെല്‍റ്റര്‍ സിന്‍ഡ്രോം, വൃഷണ സംബന്ധിയായ പ്രശ്‌നങ്ങള്‍, കുടുംബത്തിലെ സ്തനാര്‍ബുദ ചരിത്രം, അമിത മദ്യപാനത്തിലൂടേയും പുകവലിയിലൂടേയും ശരീരിക പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തതയുടെ ഫലമായും ഉണ്ടാകുന്ന ഉയര്‍ന്ന ഈസ്ട്രജന്‍ അളവ് എന്നിവയാണ് പുരുഷ സ്തനാര്‍ബുദത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍.
