TRENDING:

ഹൃദയാഘാതം ഉണ്ടാകുമോ? രാവിലെ ഉണരുമ്പോൾ അറിയാൻ കഴിയുന്ന 3 ലക്ഷണങ്ങൾ

Last Updated:

രാവിലെ എഴുന്നേൽക്കുമ്പോൾ അനുഭവപ്പെടുന്ന ചില ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ ഹൃദയാഘാത സാധ്യത പെട്ടെന്ന് മനസിലാക്കാൻ സാധിക്കും, അവ എന്തൊക്കെയെന്ന് നോക്കാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകത്ത് ഏറ്റവുമധികം ആളുകൾ മരിക്കുന്നതിൽ പ്രധാന കാരണങ്ങളിലൊന്ന് ഹൃദ്രോഗമാണ്. ഹൃദ്രോഗങ്ങളിൽ ഏറ്റവും അപകടകാരി ഹൃദയാഘാതമാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്ത ഒരാളുടെ പെട്ടെന്നുള്ള മരണത്തിന് ഹൃദയാഘാതം കാരണമാകും. ജീവിതശൈലിയിലെ മാറ്റങ്ങളും തെറ്റായ ഭക്ഷണശീലവുമൊക്കെയാണ് ഹൃദയാഘാതത്തിന് കാരണമാകുന്നത്. ഹൃദയാഘാതത്തിന് നിരവധി ലക്ഷണങ്ങളുണ്ട്. എന്നാൽ രാവിലെ എഴുന്നേൽക്കുമ്പോൾ അനുഭവപ്പെടുന്ന ചില ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ ഹൃദയാഘാത സാധ്യത പെട്ടെന്ന് മനസിലാക്കാൻ സാധിക്കും. അവ എന്തൊക്കെയെന്ന് നോക്കാം...
fruits can help the heart
fruits can help the heart
advertisement

അമിതമായ വിയർപ്പ്- ഇത് ഹൃദയാഘാതത്തിന്‍റെ സാധാരണമായ ലക്ഷണമാണ്. ശൈത്യകാലത്തും മഴക്കാലത്തുമൊക്കെ രാവിലെ എഴുന്നേൽക്കുമ്പോൾ അസാധാരമാംവിധം വിയർപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് നിസാരമായി കാണരുത്. രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടായി, രക്തചംക്രമണം ശരിയായി നടക്കാതെ വരുമ്പോഴാണ് ഹൃദയസ്തംഭനം ഉണ്ടാകുന്നത്. ഈ ഘട്ടത്തിൽ ഹൃദയത്തിന്‍റെ പ്രവർത്തനം കൂടുന്നതാണ് ശരീരം വിയർക്കാൻ ഇടയാക്കുന്നത്. രാവിലെ എഴുന്നേൽക്കുമ്പോൾ അസാധാരണമായി വിയർക്കുന്നുണ്ടെങ്കിൽ വൈദ്യ പരിശോധന തേടാൻ വൈകരുത്.

ദഹനപ്രശ്നങ്ങളും അസിഡിറ്റിയും- രാവിലെ എഴുന്നേൽക്കുമ്പോൾ പതിവിൽനിന്ന് വ്യത്യസ്തമായി ദഹനപ്രശ്നങ്ങലും ഓക്കാനവും അനുഭവപ്പെടുന്നത് ചിലരിലെങ്കിലും ഹൃദയാഘാത ലക്ഷണമാകാം. ഇതിനൊപ്പം ശരീരം വിയർക്കുകയോ നെഞ്ചിൽ വേദനയോ ഭാരമോ അനുഭവപ്പെടുന്നെങ്കിൽ വൈദ്യസഹായം ഉറപ്പാക്കാൻ ശ്രദ്ധിക്കണം.

advertisement

ഛർദ്ദി- ദഹനപ്രശ്നവും അസിഡിറ്റിയും മൂലമാണ് രാവിലെ എഴുന്നേൽക്കുമ്പോൾ ഓക്കാനം അനുഭവപ്പെടുന്നത്. എന്നാൽ ഇതിനൊപ്പം കലശലായ ഛർദ്ദി അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഹൃദയാഘാത ലക്ഷണമായി കണക്കാക്കണം.

മേൽ പറഞ്ഞ് മൂന്ന് ലക്ഷണങ്ങൾക്കൊപ്പം സാധാരണഗതിയിലുള്ള ഹൃദയാഘാത ലക്ഷണങ്ങളുണ്ടോയെന്നും നിരീക്ഷിക്കു. നെഞ്ചിൽ വേദനയും ഭാരവും അനുഭവപ്പെടുക, സമ്മര്‍ദ്ദം, ഇരുകൈകളുടെയും തോളിലൂടെ കൈകളിലേക്ക് വ്യാപിക്കുന്ന വേദന, കഴുത്തിലും കീഴ്ത്താടിയിലും വേദന, വയറുവേദന, നടുവേദന, ക്ഷീണം, തലകറക്കം, ശ്വസന ബുദ്ധിമുട്ട് തുടങ്ങിയവയെല്ലാം ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളാണ്. ഈ പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും ഏറെ നേരം നീണ്ടുനിൽക്കുന്നെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണുക.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary- If you notice some of the symptoms you feel when you wake up in the morning, you can quickly understand the risk of a heart attack, let's see what they are

മലയാളം വാർത്തകൾ/ വാർത്ത/Life/
ഹൃദയാഘാതം ഉണ്ടാകുമോ? രാവിലെ ഉണരുമ്പോൾ അറിയാൻ കഴിയുന്ന 3 ലക്ഷണങ്ങൾ
Open in App
Home
Video
Impact Shorts
Web Stories