TRENDING:

Prostate Cancer | അൾട്രാസൗണ്ട് സ്കാനിംഗിലൂടെ പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്താൻ കഴിയുമെന്ന് ഗവേഷകർ

Last Updated:

മൂത്ര സഞ്ചിക്ക് മുകളിലുള്ള ഗ്രന്ഥികളിൽ ഉണ്ടാകുന്ന കാൻസർ ആണിത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാൻസർ രോഗം കണ്ടെത്താനായി വ്യാപകമായി ഉപയോഗിക്കുന്ന ഒരു പരിശോധനയാണ് എംആർഐ (MRI) സ്കാനിംഗ്. എന്നാൽ പുതിയ ഒരു പഠനത്തിലെ കണ്ടെത്തൽ അനുസരിച്ച് അൾട്രാസൗണ്ട് സ്കാൻ (Ultrasound Scan) വഴിയും പ്രോസ്റ്റേറ്റ് ക്യാൻസർ (Prostate Cancer) കേസുകൾ കണ്ടെത്താൻ കഴിയും. ഇംപീരിയൽ കോളേജ് ലണ്ടൻ, യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ, ഇംപീരിയൽ കോളേജ് ഹെൽത്ത് കെയർ എൻഎച്ച്എസ് ട്രസ്റ്റ് എന്നിവിടങ്ങളിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിന്നിൽ.
advertisement

മൂത്ര സഞ്ചിക്ക് മുകളിലുള്ള ഗ്രന്ഥികളിൽ ഉണ്ടാകുന്ന കാൻസർ ആണിത്. ഒരു പുതിയ തരം അൾട്രാസൗണ്ട് സ്കാൻ ഉപയോഗിച്ച് 370 പുരുഷന്മാർ ഉൾപ്പെടുന്ന ഒരു ക്ലിനിക്കൽ ട്രയൽ നടത്തിയപ്പോൾ മിക്ക പ്രോസ്റ്റേറ്റ് ക്യാൻസർ കേസുകളും കൃത്യതയോടെ നിർണ്ണയിക്കാൻ കഴിഞ്ഞെന്ന് ഗവേഷകർ പറഞ്ഞു. 4.3 ശതമാനം പേരിൽ മാത്രമാണ് കണ്ടെത്താൻ കഴിയാതെ പോയത്.

Also Read-എയിഡ്‌സ് മുതല്‍ ഹെപ്പറ്റൈറ്റിസ് വരെ; പതിയ്ക്കാന്‍ 5000, മായ്ക്കാന്‍ 80000; സുരക്ഷിതമല്ലെങ്കില്‍ ടാറ്റൂ കെണിയാവും

advertisement

എംആർഐ സ്കാനുകൾ ചെലവേറിയതും സമയമെടുക്കുന്നതുമാണ്. ഉയർന്ന ഗുണനിലവാരമുള്ള എംആർഐ സ്കാനുകൾ എളുപ്പത്തിൽ ലഭ്യമല്ലാത്ത താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ഈ അൾട്രാസൗണ്ട് സ്കാൻ കാൻസർ പരിശോധനയ്ക്കുള്ള ആദ്യ ടെസ്റ്റായി ഉപയോഗിക്കാമെന്ന് ഗവേഷകർ പറയുന്നു.

മൾട്ടിപാരാമെട്രിക് അൾട്രാസൗണ്ട് വഴി പ്രോസ്റ്റേറ്റ് ക്യാൻസർ രോഗനിർണ്ണയം നടത്തുന്ന പുതിയ ട്രയലിൽ പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യതയുള്ള 370 പുരുഷന്മാരെ ടീം കണ്ടെത്തി. പ്രോസ്റ്റേറ്റ് ക്യാൻസർ കണ്ടെത്താൻ സഹായിക്കുന്ന രക്ത പരിശോധന, ഡിജിറ്റൽ മലദ്വാര പരിശോധന, പെൽവിസ്, അടിവയർ പരിശോധന എന്നിവയും പ്രാരംഭ ടെസ്റ്റുകളായി നടത്തി. പുരുഷന്മാർക്ക് ചില സാഹചര്യങ്ങളിൽ എംപിയുഎസ്എസ്, എംപിഎംആർഐ സ്കാനുകളും എടുത്തു. ഇതിനെ തുടർന്ന് ബയോപ്സികളും ചെയ്തു. തുടർന്ന് ടീം ടെസ്റ്റുകളിൽ നിന്നുള്ള ഫലങ്ങൾ താരതമ്യം ചെയ്തു. അതിൽ 133 പുരുഷന്മാരിൽ ക്യാൻസർ കണ്ടെത്തി. 83 പുരുഷന്മാർക്ക് ചികിത്സ അടിയന്തിരമായി ആവശ്യമുള്ള കാൻസർ ആണെന്നും കണ്ടെത്തി.

advertisement

Also Read-ട്രാൻസ് വ്യക്തിയായ മകൾക്ക് വയസ്സറിയിക്കൽ ചടങ്ങ് നടത്തി തമിഴ് ദമ്പതികൾ

"യുകെയിൽ ഏറ്റവും സാധാരണമായ കാൻസർ ആണ് പ്രോസ്റ്റേറ്റ് ക്യാൻസർ. ആറിൽ ഒരാൾക്ക് വീതം ജീവിതത്തിൽ ഏതെങ്കിലും ഒരു സാഹചര്യത്തിൽ ഈ രോഗം സ്ഥിരീകരിക്കപ്പെടും. ഇതിലും ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രോസ്റ്റേറ്റ് ക്യാൻസർ നിർണ്ണയിക്കാൻ ഞങ്ങൾ ഉപയോഗിക്കുന്ന ടെസ്റ്റുകളിൽ ഒന്നാണ് എംആർഐ സ്കാനുകൾ. ഈ സ്കാനുകൾ ഫലപ്രദമാണെങ്കിലും ചെയ്യാനുള്ള സമയം 40 മിനിറ്റ് വരെ എടുക്കും. ഇത് എല്ലാവർക്കും എളുപ്പത്തിൽ ലഭ്യവുമല്ല.

advertisement

മാത്രമല്ല ക്ലോസ്ട്രോഫോബിയ പോലെ എംആർഐ സ്കാനുകൾ നടത്താൻ കഴിയാത്ത ചില രോഗികളുമുണ്ട്. കോവിഡ്-19 വ്യാപനത്തിന്റെ ഫലമായി ക്യാൻസർ ടെസ്റ്റിനായി കാത്തിരിക്കുന്നവരുടെ ലിസ്റ്റ് കൂടിയപ്പോൾ പ്രോസ്റ്റേറ്റ് ക്യാൻസർ നിർണ്ണയിക്കാൻ കൂടുതൽ കാര്യക്ഷമവും ചെലവുകുറഞ്ഞതുമായ ടെസ്റ്റുകൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും കൂടിയിട്ടുണ്ട്" പഠനത്തിന്റെ പ്രധാന രചയിതാവും ലണ്ടനിലെ ഇംപീരിയൽ കോളേജിലെ യൂറോളജി ചെയർമാനും പ്രൊഫസറുമായ ഹാഷിം അഹമ്മദ് പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

"പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്താൻ അൾട്രാസൗണ്ട് സ്കാൻ ഉപയോഗിക്കാൻ കഴിയുമെന്ന് ആദ്യമായി കണ്ടെത്തുന്നത് ഞങ്ങളുടെ പഠനത്തിലൂടെയാണ്. എംആർഐ സ്കാനുകൾ കൂടുതൽ മെച്ചപ്പെട്ടതാണെങ്കിലും അൾട്രാസൗണ്ട് വഴി പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ മിക്ക കേസുകളും കൃത്യതയോടെ കണ്ടെത്താൻ കഴിയും." അദ്ദേഹം പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
Prostate Cancer | അൾട്രാസൗണ്ട് സ്കാനിംഗിലൂടെ പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്താൻ കഴിയുമെന്ന് ഗവേഷകർ
Open in App
Home
Video
Impact Shorts
Web Stories