advertisement

Puberty Ceremony for Trans Daughter| ട്രാൻസ് വ്യക്തിയായ മകൾക്ക് വയസ്സറിയിക്കൽ ചടങ്ങ് നടത്തി തമിഴ് ദമ്പതികൾ

Last Updated:

നിഷാന്തിനെ നിഷയായി ഇരുവരും വീട്ടിലേക്ക് സ്വീകരിച്ചു.

ട്രാൻസ് വ്യക്തിയായ മകൾക്ക്(Trans Daughter)വേണ്ടി വയസ്സറിയിക്കൽ(Puberty Ceremony) ചടങ്ങ് നടത്തി തമിഴ് ദമ്പതികൾ. തമിഴ്നാട്ടിലെ കൂഡല്ലൂർ ജില്ലയിലെ വിരുദച്ചലം എന്ന സ്ഥലത്താണ് സംഭവം. കൊലാഞ്ചി-അമുത ദമ്പതികളുടെ ഇരുപത്തിയൊന്ന് വയസ്സുള്ള നിഷയ്ക്ക് വേണ്ടിയാണ് ചടങ്ങ് നടത്തിയത്.
നിഷാന്ത് എന്നായിരുന്നു കൊലാഞ്ചിയും അമുദയും നേരത്തെ മകന് പേരിട്ടിരുന്നത്. എന്നാൽ ട്രാൻസ് വ്യക്തിയായ നിഷാന്ത് വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഏതാനും വർഷങ്ങൾക്ക് മുമ്പ് വീട് വിട്ടിറങ്ങി. പിന്നീട് ട്രാൻസ് സമൂഹത്തിനൊപ്പമായിരുന്നു നിഷാന്ത് താമസിച്ചത്.
പിന്നീട് മനസ്സു മാറിയ അമുദയും കൊലാഞ്ചിയും ട്രാൻസ് വനിതയാകാനുള്ള നിഷാന്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. നിഷാന്തിനെ നിഷയായി ഇരുവരും വീട്ടിലേക്ക് സ്വീകരിച്ചു. നിഷാന്ത് എന്ന പേര് മാറ്റി നിഷ എന്ന പുതിയ പേര് നൽകിയതും മാതാപിതാക്കളാണ്.
advertisement
തമിഴ്നാട്ടിൽ പെൺകുട്ടികൾ പ്രായപൂർത്തിയായാൽ നടത്തുന്ന ചടങ്ങാണ് വയസ്സറിയിക്കൽ ചടങ്ങ്. മകൾക്കു വേണ്ടി ഈ ചടങ്ങ് നടത്താനും അമുദയും കൊലാഞ്ചിയും തീരുമാനിക്കുകയായിരുന്നു. ചടങ്ങിന് അടുത്ത ബന്ധുക്കളും അയൽവാസികളും സ്കൂളിലെ നിഷയുടെ സുഹൃത്തുക്കളുമെല്ലാം ചടങ്ങിന് എത്തിയിരുന്നു.
തന്റെ തീരുമാനവും മാറ്റവും അംഗീകരിച്ച വീട്ടുകാരോടും ബന്ധുക്കളോടും നന്ദിയുണ്ടെന്ന് നിഷ ന്യൂസ് 18 നോട് പ്രതികരിച്ചു. സ്വന്തം മക്കളുടെ ആഗ്രഹങ്ങൾ അംഗീകരിക്കാനും ബഹുമാനിക്കാനും തന്റെ മാതാപിതാക്കളെ പോലെ എല്ലാ രക്ഷിതാക്കളും തയ്യാറാവണമെന്നും നിഷ അഭ്യർത്ഥിക്കുന്നു.
advertisement
അമുദയുടേയും കൊലാഞ്ചിയുടേയും മാതൃക എല്ലാവരും പിന്തുടരണമെന്നും ഇത് പുതിയൊരു തുടക്കമാകട്ടേയെന്നുമാണ് ചടങ്ങിനെത്തിയവർ പറയുന്നത്. ട്രാൻസ് വിഭാഗത്തെ സമൂഹം അംഗീകരിക്കാൻ നിഷയുടെ മാതാപാതിക്കളുടെ പ്രവർത്തി മുതൽകൂട്ടാകട്ടേയെന്നും അതിഥികൾ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Puberty Ceremony for Trans Daughter| ട്രാൻസ് വ്യക്തിയായ മകൾക്ക് വയസ്സറിയിക്കൽ ചടങ്ങ് നടത്തി തമിഴ് ദമ്പതികൾ
Next Article
advertisement
പശ്ചിമേഷ്യയിലെ സംഘർഷം; ഇന്ത്യാക്കാർക്ക് ബന്ധപ്പെടാൻ ഹെൽപ് ഡെസ്ക്ക്
പശ്ചിമേഷ്യയിലെ സംഘർഷം; ഇന്ത്യാക്കാർക്ക് ബന്ധപ്പെടാൻ ഹെൽപ് ഡെസ്ക്ക്
  • പശ്ചിമേഷ്യയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്ത്യക്കാർക്ക് ഹെൽപ് ഡെസ്ക്ക് പ്രവർത്തനം തുടങ്ങി

  • യു.എ.ഇയിലെ ഇന്ത്യൻ എംബസിയും നോർക്ക റൂട്ട്സും ടോൾ ഫ്രീ നമ്പറുകൾ വഴി സഹായം നൽകുന്നു

  • സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും അറിയിപ്പുകളും കൃത്യമായി പാലിക്കണമെന്ന് എംബസി അധികൃതർ അറിയിച്ചു

View All
advertisement