ഇതിൽ അസിഡിറ്റി ഉള്ള ഭക്ഷണങ്ങളുടെ അമിതമായ ഉപയോഗം അസ്ഥികളുടെ ബലം കുറയുന്നതിനും മൂത്രത്തിൽ കല്ല്, സന്ധിവാതം പോലുള്ള രോഗങ്ങൾക്കും കാരണമാകാറുണ്ട്. കൂടാതെ ആൽക്കലൈൻ അടങ്ങിയ ഭക്ഷണങ്ങളുടെ അനിയന്ത്രിതമായ ഉപഭോഗം ഛർദി, മരവിപ്പ് തുടങ്ങിയ രോഗങ്ങൾക്കും കാരണമാകാം. പാൽ ഉൽപന്നങ്ങൾ, ചീസ്, സംസ്കരിച്ച ഭക്ഷണങ്ങൾ, മത്സ്യം, സീ ഫുഡ്, റെഡ് മീറ്റ് മുതലായവ അസിഡിക് സ്വഭാവമുള്ള ഭക്ഷണപദാർത്ഥങ്ങളായാണ് കണക്കാക്കുന്നത്. കൂടാതെ പച്ച ഇലക്കറികൾ, കോളിഫ്‌ളവർ, ബ്രോക്കോളി, കടൽ ഉപ്പ് മുതലായവ ക്ഷാരഗുണമുള്ള ഭക്ഷണങ്ങളാണ്.
advertisement
Also Read- തലച്ചോറിന്റെ ആരോഗ്യം: കുട്ടികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം?
മനുഷ്യശരീരത്തിലാകട്ടെ ആസിഡും ആൽക്കലിയും തമ്മിലുള്ള ശരിയായ ബാലൻസ് നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ദഹനത്തിനും മറ്റ് ഉപാപചയ പ്രക്രിയകൾക്കും സുപ്രധാനമായ എൻസൈമുകളുടെ ശരിയായ പ്രവർത്തനത്തിന് ഈ സന്തുലിതാവസ്ഥ അനിവാര്യമാണെന്ന് ഡയറ്റീഷ്യൻ ഉഷാകിരൺ സിസോദിയ പറയുന്നു. പോഷകങ്ങൾ കാര്യക്ഷമമായി ആഗിരണം ചെയ്യാനും വിഷാംശം ഇല്ലാതാക്കാനും പിഎച്ച് മൂല്യത്തിലുള്ള സന്തുലിതാവസ്ഥ ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്. വിട്ടുമാറാത്ത ചില രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇവ സഹായിക്കുന്നുണ്ട്. സ്ഥിരമായി അസിഡിറ്റി ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് അസ്ഥികളുടെ സാന്ദ്രത കുറയുന്നതിനും അസ്ഥിക്ഷയത്തിലേക്കും നയിച്ചേക്കാമെന്നും സിസോഡിയ പറയുന്നു.
അതേസമയം ശരീരത്തിലെ ആസിഡ്-ആൽക്കലി ബാലൻസ് എങ്ങനെ കൃത്യമായി നിലനിർത്താം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ആസിഡ്- ആൽക്കലി സന്തുലിതാവസ്ഥ കൈവരിക്കുന്നതിന് ആളുകൾ ആദ്യം തങ്ങളുടെ ഭക്ഷണശീലങ്ങളിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. കൂടാതെ രാത്രി വൈകിയുള്ള ഉറക്കവും ഉറക്കക്കുറവും ആൽക്കലൈൻ ഡയറ്റ് സ്വീകരിച്ചാലും ശരീരത്തെ അമ്ലമാക്കുമെന്നും മുഖർജി പറയുന്നു.
Also Read- എന്‍ഡോമെട്രോസിസും ഗര്‍ഭധാരണവും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
സാധാരണ 75-80% ആൽക്കലൈൻ ഭക്ഷണങ്ങളും പരമാവധി 20-25% ആസിഡ് രൂപപ്പെടുന്ന ഭക്ഷണങ്ങളുമാണ് കഴിക്കാൻ ശ്രമിക്കേണ്ടത്. അതിനാൽ ശുദ്ധീകരിച്ച ഭക്ഷണങ്ങൾ, ചുവന്ന മാംസം, കാപ്പി, മദ്യം തുടങ്ങിയ ആസിഡ് രൂപപ്പെടുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കണം. ബദാം, പഴങ്ങൾ, പച്ചക്കറികൾ, അത്തിപ്പഴം, ഉണക്കമുന്തിരി, സെലറി എന്നിവ ആൽക്കലൈൻ ഗുണങ്ങളുള്ള ഭക്ഷണങ്ങളാണെന്നും മുഖർജി പറഞ്ഞു.
എന്നാൽ ആൽക്കലി പൂർണ്ണമായും ഒഴിവാക്കി കൊണ്ടുള്ള ഭക്ഷണക്രമം പിന്തുടരുന്നത് പ്രോട്ടീൻ, ഇരുമ്പ്, കാൽസ്യം തുടങ്ങിയ പോഷകങ്ങളുടെ അഭാവത്തിന് കാരണമായേക്കാം എന്ന് ഡയറ്റീഷ്യൻ ആന്റണി ഡിമറിനോ പറയുന്നു. പ്രോട്ടീനുകളുടെ കുറവ് പേശികളുടെ ബലം കുറയ്ക്കുമെന്നും ഇരുമ്പിന്റെ അഭാവം ശരീരത്തിൽ വിളർച്ചയ്ക്ക് കാരണമാകുമെന്നും ഡിമറിനോ പറഞ്ഞു.