Health Tips | തലച്ചോറിന്റെ ആരോഗ്യം: കുട്ടികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം?
- Published by:Arun krishna
- news18-malayalam
Last Updated:
ഓരോ വർഷവും ന്യൂറോളജിക്കൽ രോഗങ്ങൾ മൂലം ഏഴു ദശലക്ഷം ആളുകളെങ്കിലും മരിക്കുന്നുണ്ട്
പോഷകാഹാരം കഴിക്കുന്നതും തലച്ചോറിന്റെ ആരോഗ്യവുമായി ബന്ധം ഉണ്ടോ? നമ്മുടെ ഭക്ഷണക്രമം മെച്ചപ്പെടുത്തിയാൽ ന്യൂറോളജിക്കൽ പ്രശ്നങ്ങളെ നന്നായി നേരിടാൻ കഴിയുമോ?
ന്യൂറോളജിക്കൽ രോഗങ്ങൾ ലോകമെമ്പാടും പല തരത്തിലുള്ള വൈകല്യത്തിനും മരണത്തിനും കാരണമാകുന്നു എന്നത് ഒരു വസ്തുതയാണ്. ലോകമെമ്പാടുമുള്ള ഒരു ബില്ല്യണിലധികം ആളുകളെ ഏതെങ്കിലും തരത്തിലുള്ള ന്യൂറോളജിക്കൽ രോഗങ്ങൾ ബാധിക്കുന്നുമുണ്ട്. ഓരോ വർഷവും ന്യൂറോളജിക്കൽ രോഗങ്ങൾ മൂലം ഏഴു ദശലക്ഷം ആളുകളെങ്കിലും മരിക്കുന്നുമുണ്ട്.
കേന്ദ്ര നാഡീവ്യവസ്ഥയുടെ ആരോഗ്യത്തെ ബാധിക്കുന്ന ആന്തരികവും ബാഹ്യവുമായ ഘടകങ്ങളുണ്ട്. നാഡികളുടെ വളർച്ചയും പ്രവർത്തനവും നിയന്ത്രിക്കുന്നത് ന്യൂറോട്രോഫിക് ഘടകങ്ങൾ എന്ന് വിളിക്കപ്പെടുന്ന, ശരീരത്തിലെ ചില ആന്തരിക ഘടകങ്ങളാണ്. എന്നാൽ, ഇതിനെല്ലാം പുറമേ, സമ്മർദം, അനാരോഗ്യകരമായ ജീവിതശൈലി, ജോലിയും ജീവിതവും തമ്മിലുള്ള ബാലൻസ്, മസ്തിഷ്കത്തിനോ സുഷുമ്നാ നാഡിക്കോ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള പരിക്കുകൾ, പരിസ്ഥിതി മലിനീകരണം എന്നിവയെല്ലാം തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കും.
advertisement
പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നതിലൂടെ, ന്യൂറോളജിക്കൽ രോഗങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാൻ കഴിയും. പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ്, സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധസസ്യങ്ങൾ തുടങ്ങിയ ഭക്ഷണങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ, പോളിഫെനോൾസ്, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷണങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.
സംസ്കരിച്ചതും ഉയർന്ന അളവിൽ കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ, റെഡ് മീറ്റ് എന്നിവ അധികം കഴിക്കാതിരിക്കുന്നതാണ് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലത്. ഇത് ന്യൂറോളജിക്കൽ രോഗങ്ങൾക്കും കാരണമാകുന്നു. ഇത്തരം ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രിസർവേറ്റീവുകൾ, എമൽസിഫയറുകൾ, ബൾക്കിംഗ് ഏജന്റുകൾ എന്നിവയെല്ലാം തലച്ചോറിനെ ദോഷകരമായി ബാധിക്കുകയും ന്യൂറോളജിക്കൽ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഈ ഭക്ഷണങ്ങൾ പതിവായി കഴിക്കാതിരിക്കാൻ ശ്രമിക്കുക. കൊഴുപ്പ് കുറവുള്ളതും ഒമേഗ 3 ഫാറ്റി ആസിഡുകൾ കൂടുതലുള്ളതുമായ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
advertisement
തലച്ചോറിന്റെ ആരോഗ്യത്തിനാവശ്യമായ ചില ഭക്ഷണങ്ങളാണ് താഴെ പറയുന്നത്.
1. ദിവസവും ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക.
2. ഇടക്ക് ഉപവസിക്കുന്നത് നല്ലതാണ്, എന്നാൽ അതിനു മുൻപ് ഒരു ഡോക്ടറെ കണ്ട് നിങ്ങളുടെ ആരോഗ്യം പരിശോധിക്കണം,
3. ഭക്ഷണത്തിൽ ഔഷധങ്ങളും (herbs) സുഗന്ധവ്യജ്ഞനങ്ങളും (spices) ചേർക്കുക. ഫ്ലേവനോയ്ഡുകൾ, ടെർപെൻസ്, ഫിനോളിക് ആസിഡുകൾ എന്നിവയാൽ സമ്പന്നമായ ഇത്തരം ഭക്ഷണങ്ങളും തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ ഭക്ഷണത്തിൽ മഞ്ഞളും ഇഞ്ചിയും ഉൾപ്പെടുത്തുന്നതും നല്ലതാണ്.
4. നിങ്ങളുടെ ഭക്ഷണത്തിൽ കടൽ മത്സ്യങ്ങളും ഉൾപ്പെടുത്തുക. ഇവയിൽ ആൻറി-ഇൻഫ്ലമേറ്ററി ഘടകങ്ങളും മറ്റ് അവശ്യ പോഷക ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.
advertisement
(ഡോ. രവികുമാർ സി പി, കൺസൾട്ടന്റ് – പീഡിയാട്രിക് ന്യൂറോളജി, ആസ്റ്റർ സിഎംഐ ഹോസ്പിറ്റൽ, ബാംഗ്ലൂർ)
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 03, 2023 10:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Health Tips | തലച്ചോറിന്റെ ആരോഗ്യം: കുട്ടികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം?