TRENDING:

Health | ഗർഭച്ഛിദ്രത്തിന് ശേഷമുള്ള പരിചരണം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

Last Updated:

സുരക്ഷിതമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ ഗര്‍ഭഛിദ്രം നടത്തുന്നത് അമ്മയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗര്‍ഭം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഗര്‍ഭഛിദ്രം അഥവാ അബോര്‍ഷന്‍ നടത്താന്‍ ദമ്പതികള്‍ തയ്യാറാകാറുള്ളത്. അമ്മയുടെ ജീവനെ ബാധിക്കുന്നത്, ഭ്രൂണത്തെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ സ്‌കാനിംഗിലൂടെ കണ്ടെത്തിയാലാണ് ഗര്‍ഭഛിദ്രം നടത്തുക.
advertisement

മികച്ച ആരോഗ്യ സംവിധാനങ്ങളുടെ സഹായത്തോടെയാകും ഗൈനക്കോളജിസ്റ്റുകള്‍ ഇത്തരം സര്‍ജറികള്‍ ചെയ്യാറുള്ളത്. എന്നാല്‍ സുരക്ഷിതമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ ഗര്‍ഭഛിദ്രം നടത്തുന്നത് അമ്മയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

അതേമയം ലോകത്താകമാനം 25 മില്യണ്‍ പേരാണ് സുരക്ഷിതമല്ലാത്ത അബോര്‍ഷന് വിധേയരാകുന്നത്. ഇതിലൂടെ മാതാവിന്റെ ആരോഗ്യം തകരാറിലാകുമെന്നും ജീവന് വരെ ഭീഷണിയാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ 67 ശതമാനം പേരും സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്നുവെന്നാണ് പഠനവിധേയമാക്കിയ ജനസംഖ്യയില്‍ നിന്ന് കണ്ടെത്തിയത്. അവശവിഭാഗങ്ങള്‍ക്കിടയിലാണ് ഇത് ഏറ്റവും കൂടുതല്‍. കൂടാതെ 15-19 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളിലെ അബോര്‍ഷന് അവരുടെ ജീവന് തന്നെ ഭീഷണിയായേക്കാം. കൂടാതെ നിരവധി ആരോഗ്യപ്രശ്‌നങ്ങളും അവര്‍ക്കുണ്ടായേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ അബോര്‍ഷന് ശേഷം സ്ത്രീകളുടെ ആരോഗ്യത്തിനായി പാലിക്കേണ്ട ചില കാര്യങ്ങളാണ് ഇന്ന് പറയുന്നത്.

advertisement

Also Read-എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാം: സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഗര്‍ഭാവസ്ഥയുടെ ആദ്യ മൂന്ന് മാസം (13-24 ആഴ്ചവരെയുള്ള) വരെയുള്ള കാലയളവില്‍ മാത്രമെ അബോര്‍ഷൻ ചെയ്യാന്‍ പാടുള്ളൂ. പിന്നീട് നടത്തുന്ന ഗര്‍ഭഛിദ്രങ്ങള്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയേക്കും.

അടിയന്തര ശുശ്രൂഷ

അബോര്‍ഷന് ശേഷം സ്ത്രീകൾ ഡോക്ടറുടെ നിരീക്ഷണത്തിലായിരിക്കും ഉണ്ടാകുക. അമിത രക്തസ്രാവം, വേദന, അണുബാധ എന്നിവയുണ്ടോ എന്ന് പരിശോധിക്കണം. സര്‍ജറിയ്ക്ക് ശേഷം വേദന മാറാനുള്ള പെയ്ന്‍ കില്ലര്‍, ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയവ ഡോക്ടര്‍മാര്‍ ഇവര്‍ക്ക് നല്‍കുകയും ചെയ്യും. ഇന്‍ഫെക്ഷന്‍ വരാതിരിക്കാനാണ് ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്നത്. അതിനാല്‍ അവ കൃത്യമായി കഴിക്കണം. നെഗറ്റീവ് രക്തഗ്രൂപ്പ് ഉള്ള സ്ത്രീകള്‍ക്ക് ആന്റി-ഡി-ഇന്‍ജെക്ഷനും നല്‍കുന്നതാണ്.

advertisement

വീട്ടിലെ ശുശ്രൂഷ

അബോര്‍ഷന്‍ കഴിഞ്ഞ സ്ത്രീകള്‍ നല്ലതുപോലെ വിശ്രമിക്കേണ്ടതാണ്. ഈ സമയത്ത് അസഹീനമായ വേദന ഉണ്ടായേക്കാം. അതിന് ആവശ്യമായ മരുന്നുകള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. രക്തസ്രാവമാണ് മറ്റൊരു വെല്ലുവിളി. ചിലപ്പോള്‍ ഒരാഴ്ച വരെ ഇത് നീണ്ടുനിന്നേക്കാം. ഇക്കാലയളവില്‍ സാനിട്ടറി നാപ്കിനുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. മെന്‍സ്ട്രല്‍ കപ്പ്, ടാംപൂണ്‍ എന്നിവയൊന്നും ഉപയോഗിക്കരുത്.

ഗുരുതരമായ ലക്ഷണങ്ങള്‍

അസഹ്യമായ വയറുവേദന, ശരീര താപനില 100 ഫാരന്‍ഹീറ്റ് വരെയാകുക, തുടങ്ങിയ ലക്ഷണങ്ങള്‍ അബോര്‍ഷന് ശേഷം ഉണ്ടായാല്‍ ശ്രദ്ധിക്കണം. രക്തം കട്ടയായ രീതിയില്‍ അമിത രക്തസ്രാവം ഉണ്ടാകുന്നതും തലകറക്കം ഉണ്ടാകുന്നതും ശ്രദ്ധിക്കണം.

advertisement

അബോര്‍ഷന് ശേഷമുള്ള ഗര്‍ഭധാരണം

സുരക്ഷിതമായ രീതിയില്‍ നടത്തിയ ഗര്‍ഭഛിദ്രമാണെങ്കില്‍ അതിന് ശേഷം ഗര്‍ഭധാരണത്തില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല. എന്നാല്‍ അണുബാധയോ ഗര്‍ഭപാത്രത്തിന് എന്തെങ്കിലും തകരാറോ സംഭവിച്ചാല്‍ പിന്നീട് ഗര്‍ഭം ധരിക്കുന്നതില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും.

ഗര്‍ഭ നിരോധന മാര്‍ഗ്ഗം

അബോര്‍ഷന് ശേഷം ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി നിങ്ങളുടെ ഡോക്ടറുമായി തുറന്ന് സംസാരിക്കേണ്ടതാണ്. അപ്രതീക്ഷിത ഗര്‍ഭധാരണം തടയാന്‍ ഇവ സഹായിക്കും. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാവൂ.

പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സുരക്ഷിതമായ രീതിയിലായിരിക്കണം ഗര്‍ഭഛിദ്രം നടത്തേണ്ടത്. ഇതിലൂടെ സ്ത്രീകള്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കാനും അപകടസാധ്യതകള്‍ ഒഴിവാക്കാനും സാധിക്കും.

advertisement

(ഡോ. അരുണ്‍ മുരളീധര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ്-ഒബ്‌സ്ട്രീഷ്യന്‍ ആന്റ് ഗൈനക്കോളജിസ്റ്റ്, ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍, റിച്ച്‌മോണ്ട് റോഡ്, ബംഗളൂരൂ)

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
Health | ഗർഭച്ഛിദ്രത്തിന് ശേഷമുള്ള പരിചരണം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?
Open in App
Home
Video
Impact Shorts
Web Stories